നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇംഗ്ലീഷ് പറയുന്ന ബി.എസ്.സിക്കാരിയായ യാചകിയുടെ വീഡിയോ വൈറൽ

  ഇംഗ്ലീഷ് പറയുന്ന ബി.എസ്.സിക്കാരിയായ യാചകിയുടെ വീഡിയോ വൈറൽ

  English speaking graduate begs on street video viral | ഇംഗ്ലീഷ് പറയുന്ന, ബിരുദധാരിയായ യുവതി എങ്ങനെ തെരുവിലെത്തി? വീഡിയോ വൈറൽ

  വീഡിയോയിലെ യുവതി

  വീഡിയോയിലെ യുവതി

  • Share this:
   നേടിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതത്തെ നോക്കുമ്പോൾ, നല്ല വിദ്യാഭ്യാസ പശ്ചാത്തലവും നല്ല ശമ്പളമുള്ള ജോലിയും സ്ഥിരമായ ജീവിതത്തിന്റെ താക്കോലായി പലപ്പോഴും കണക്കാക്കപ്പെടുന്നു. ചിലപ്പോൾ ജീവിതം നമ്മെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകാൻ ആവും തീരുമാനിക്കുക. വാരണാസിയിൽ (Varanasi) നിന്നുള്ള ഒരു വൈറൽ വീഡിയോയിൽ (viral video) കണ്ട ഈ സ്ത്രീയുടെ കാര്യത്തിൽ, ജീവിതം കരുതിവച്ചത് മറ്റൊന്നായിരുന്നു.

   വാരാണസിയിലെ അസ്സി ഘട്ടിൽ ഭിക്ഷ യാചിക്കുന്ന സ്ത്രീ സ്വാതി എന്ന് സ്വയം പരിചയപ്പെടുത്തുന്നു. എന്നാലും എന്തോ ഒന്ന് അവളെ മറ്റ് യാചകരിൽ നിന്ന് വ്യത്യസ്തയാക്കി. അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും താൻ കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ പിന്നെ എങ്ങനെയാണ് അവൾ ഇത്രയും ദുരിതത്തിൽ അകപ്പെട്ടത്?

   വീഡിയോ ക്ലിപ്പ് റെക്കോർഡ് ചെയ്യുന്ന വ്യക്തിയോട് തന്റെ കഥ വിവരിച്ച സ്വാതി, താൻ ദക്ഷിണേന്ത്യയിൽ നിന്നുള്ളയാളാണെന്നും കുടുംബത്തിനും ഭർത്താവിനുമൊപ്പം നല്ല ചിട്ടയായ ജീവിതമായിരുന്നുവെന്നും വെളിപ്പെടുത്തി. തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ ശരീരത്തിന്റെ വലതുഭാഗം തളർന്നു, കാര്യങ്ങൾ മറ്റൊരു ദിശയിലേക്ക് പോകാൻ തുടങ്ങി.

   ഇതോടുകൂടി അവളെ വീട്ടിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കി, പിന്നീട് വാരണാസിയിൽ എത്തി. കഴിഞ്ഞ മൂന്ന് വർഷമായി സ്വാതി നഗരത്തിൽ താമസിക്കുന്നു, വഴിയാത്രക്കാരിൽ നിന്നുള്ള കാരുണ്യമാണ് അവളുടെ ഏക പ്രതീക്ഷ. രൂപം കാരണം അവൾ മാനസികമായി അസ്വസ്ഥയാണെന്ന് ആളുകൾ പലപ്പോഴും കരുതുന്നു, പക്ഷേ സാക്ഷി അവളുടെ ജീവിതം പുനർനിർമ്മിക്കാൻ ആഗ്രഹിക്കുന്നു.

   വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ തനിക്ക് അനുയോജ്യമായ ജോലി കണ്ടെത്താൻ സഹായം വാഗ്ദാനം ചെയ്യുമ്പോൾ സ്വാതി ജോലി ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അവളുടെ വിദ്യാഭ്യാസ യോഗ്യത ഉയർത്തിക്കാട്ടുകയും സ്വാതിയെ ജോലി കണ്ടെത്താൻ സഹായിക്കാൻ അസ്സി ഘട്ടിലെ സന്ദർശകരോട് ആവശ്യപ്പെടുകയും ചെയ്തു. (വീഡിയോ ചുവടെ)   സ്വാതിയെ പോലെയുള്ള ആളുകളുടെ കഥകൾ മനസ്സിനെ അസ്വസ്ഥതമാക്കുമ്പോൾ, ജീവിതം എത്ര ക്രൂരവും പ്രവചനാതീതവുമാകുമെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് പുറത്തുവരുന്നത്. ചിലപ്പോൾ ജീവിതത്തിന്റെ കൊടുമുടിയിൽ എത്തിയ ഒരാൾക്ക് രണ്ടുനേരത്തെ ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ വിഷമിച്ചേക്കാം.

   ഗ്വാളിയറിൽ ഭിക്ഷ യാചിക്കുന്ന 90 കാരനായ ഐഐടിക്കാരന്റെ സമാനമായ കഥ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സുരേന്ദ്ര വസിഷ്ഠ് 1969 ൽ ഐഐടി കാൺപൂരിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും 1972 ൽ ലഖ്‌നൗവിൽ നിന്ന് എൽഎൽഎമ്മും പൂർത്തിയാക്കി. എന്നാൽ ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ ഇദ്ദേഹത്തെ അതിജീവനത്തിനായി ഭിക്ഷയാചിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു.

   Summary: Identified as Swati, the woman was seen begging on Assi ghat in Varanasi. She claims to have a Bachelors Degree and speaks English
   Published by:user_57
   First published:
   )}