നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Crying Room | വരൂ.. സ്വസ്ഥമായി ഒന്ന് കരയൂ; 'കരയാൻ പ്രത്യേക മുറികള്‍' ഒരുക്കി സ്പെയിൻ

    Crying Room | വരൂ.. സ്വസ്ഥമായി ഒന്ന് കരയൂ; 'കരയാൻ പ്രത്യേക മുറികള്‍' ഒരുക്കി സ്പെയിൻ

    പല ലോക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരുടെ മാനസികാരോഗ്യത്തിനെ ഇപ്പോള്‍ വളരെ ഗൗരവപരമായി സമീപിക്കുന്നുണ്ട്

    • Share this:
      ജീവിതത്തില്‍ എപ്പോഴെങ്കിലും വിഷാദാവസ്ഥയിലൂടെ കടന്നു പോകുന്നതും കരയുന്നതുമൊന്നും ഒരിക്കലും ഒരു തെറ്റല്ല. എന്നിട്ടും പല ആളുകളും ഇത്തരം കാര്യങ്ങള്‍ ഇപ്പോഴും രഹസ്യമായി കൊണ്ടുനടക്കുന്നു, ഒടുവില്‍ വിഷാദാവസ്ഥകള്‍ മൂര്‍ച്ഛിച്ച് ആത്മഹത്യകളില്‍ വരെ എത്തുന്നു. ഇപ്പോഴും കരയുന്നതും വിഷമങ്ങള്‍ പുറത്തു കാണിക്കുന്നതും എന്തോ മോശമായ കാര്യമാണെന്നാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ. ശരിയായ രീതിയില്‍ ചികിത്സ കിട്ടേണ്ട ഒരു രോഗാവസ്ഥ തന്നെയാണ് വിഷാദം എന്ന കാര്യത്തില്‍ സംശയമില്ല.

      പല ലോക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരുടെ മാനസികാരോഗ്യത്തിനെ ഇപ്പോള്‍ വളരെ ഗൗരവപരമായി സമീപിക്കുന്നുണ്ട്. തങ്ങളുടെ പൗരന്മാരെ സഹായിക്കുന്നതിനായി ഒട്ടേറെ മികച്ച പദ്ധതികളും ഇവര്‍ നടപ്പാക്കുന്നു. ഇപ്പോള്‍ സ്പെയിന്‍ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ ഒരു പുതിയ ആശയം നടപ്പില്‍ വരുത്തിയിരിക്കുകയാണ്.

      സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ഇപ്പോള്‍ പുതിയൊരു ഇടം തുറന്നിട്ടുണ്ട്. ഈ കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്ന കമാനത്തില്‍ എഴുതിയിരിക്കുന്നത് 'പ്രവേശിക്കുക - കരയുക' (Enter and cry) എന്നാണ്. ഉള്ളിലേക്ക് കയറുമ്പോള്‍ സന്ദര്‍ശകര്‍ക്കായി പിങ്ക് നിറത്തിലുള്ള മറ്റൊരു അറിയിപ്പ് തിളങ്ങുന്നത് കാണാം.. 'എനിക്കും ഉത്കണ്ഠയുണ്ട്' എന്നാണ് അതില്‍ തെളിയുന്നത്. അവിടെ ഒരു മൂലയില്‍ സൈക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെ നിങ്ങള്‍ക്ക് വിഷമം തോന്നുമ്പോള്‍ നിങ്ങള്‍ക്ക് വിളിക്കാന്‍ കഴിയുന്ന ആളുകളുടെ വിവരങ്ങളും നമ്പറുകളും അവരെ അപ്പോള്‍ തന്നെ ബന്ധപ്പെടാനുള്ള ഫോണുകളും എല്ലാം ഒരുക്കിയിരിക്കുന്നു.

      സെന്‍ട്രല്‍ മാഡ്രിഡിലെ ഒരു കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ഇടത്തിലേക്ക് - ലാ ലോറേറിയ (La Lloreria) അല്ലെങ്കില്‍ 'കരയുന്നതിനുള്ള മുറി'യിലേക്ക് ആര്‍ക്കും പ്രവേശിക്കാം. ഇത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സമൂഹത്തില്‍ നിലനില്‍ക്കുന്ന അപമാനം എന്ന മനോഭാവം നീക്കം ചെയ്യാനും ഒപ്പം പൊതുജനത്തിന് കരയാനും, സഹായം തേടാനുമുള്ള ഒരിടമായാണ് പ്രവര്‍ത്തിക്കുന്നത്. ''മാനസികാരോഗ്യ പ്രശ്നം ഈ രീതിയില്‍ പ്രതിഛായവല്‍ക്കരിക്കുന്നതത് / ദൃശ്യവല്‍കരിക്കുന്നത് ശരിക്കും മികച്ച ഒരു ആശയമാണ്. മറ്റ് പല രാജ്യങ്ങളിലേയും പോലെ സ്പെയിനിലും കരയുന്നത് അപമാനകരമാണ്.'' സ്പാനിഷ് തലസ്ഥാനത്ത് താമസിക്കുന്ന സ്വീഡിഷ് വിദ്യാര്‍ത്ഥിയായ ജോണ്‍ നെല്‍സോം പറഞ്ഞു.

      കഴിഞ്ഞാഴ്ചയാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രത്യേകമായി 100 മില്യണ്‍ യൂറോ (116 മില്യണ്‍ ഡോളര്‍) മാനസികാരോഗ്യസംരക്ഷണ ഡ്രൈവിനായി പ്രഖ്യാപിച്ചത്. അതില്‍ 24 മണിക്കൂര്‍ ആത്മഹത്യാ ഹെല്‍പ്പ് ലൈന്‍ പോലുള്ള സേവനങ്ങളും ഉള്‍പ്പെടുന്നു. ''ഇത് ഭ്രഷ്ടുകല്‍പിച്ച് മാറ്റിനിര്‍ത്തേണ്ട ഒന്നല്ല. ഇത് ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് അതിനാല്‍ ഇത് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്'' ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ 10ന് പദ്ധതി ആരംഭിക്കുമ്പോള്‍ മാനസിക പ്രശ്നങ്ങളെ ചൂണ്ടികാണിച്ച് പെഡ്രോ സാഞ്ചസ് പറഞ്ഞു.

      2019ലെ കണക്കനുസരിച്ച് സ്പെയിനില്‍ 3,671 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതായത് രാജ്യത്തെ സ്വാഭാവിക മരണ കാരണങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ മരണകാരണം ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, കൗമാരക്കാരില്‍ പത്തില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തി. അതേസമയം മൊത്തം ജനസംഖ്യയുടെ 5.8% പേര്‍ ഉത്കണ്ഠ (anxiety) അനുഭവിക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
      Published by:Jayashankar AV
      First published:
      )}