നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോടാലിവീഴാതിരിക്കാൻ‍ പൊടിക്കൈ! മരങ്ങളിൽ ദേവീദേവന്മാരുടെ ചിത്രങ്ങൾ ഒട്ടിച്ച് പരിസ്ഥിതി പ്രവർത്തകൻ

  കോടാലിവീഴാതിരിക്കാൻ‍ പൊടിക്കൈ! മരങ്ങളിൽ ദേവീദേവന്മാരുടെ ചിത്രങ്ങൾ ഒട്ടിച്ച് പരിസ്ഥിതി പ്രവർത്തകൻ

  ഛത്തീസ്ഗഢിലെ ബലോദ് ജില്ലയിൽ തരൂദിനും ഡൈഹാനും ഇടയിൽ 8 കിലോമീറ്റർ നീളമുള്ള റോഡ് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്ദേശിക്കുകയാണ്‌. ഈ പദ്ധതിക്കുവേണ്ടി ഏകദേശം 2,900 മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്ന് അധികൃതർ പറയുന്നു

  Credit: ANI

  Credit: ANI

  • Share this:
   ഛത്തീസ്ഗഢിലെ റോഡ് പദ്ധതിക്കായി മരങ്ങള്‍ മുറിക്കുന്നത് തടയാൻ മരങ്ങളിൽ ദേവീദേവന്മാരുടെ ചിത്രങ്ങൾ ഒട്ടിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ ശ്രദ്ധേയനാകുന്നു. ആമിർ ഖാന്‍ നായകനായ 2014-ൽ പുറത്തിറങ്ങിയ 'പികെ' എന്ന സിനിമയിൽ തന്റെ കാര്യസാധ്യത്തിന് ഈശ്വരനെ ഉപയോഗിക്കുന്ന ഒരു രസകരമായ മാർഗ്ഗം കാണിക്കുന്നുണ്ട്. ആളുകള്‍ പരസ്പരം തല്ലാതെ ഇരിക്കാന്‍ ആമിർ ഖാന്റെ കഥാപാത്രം അവരുടെ മുഖത്ത് ദൈവങ്ങളുടെ സ്റ്റിക്കറുകൾ ഒട്ടിക്കുന്നു. ദൈവത്തിലുള്ള ആളുകളുടെ വിശ്വാസം അവരെ ഭയപ്പെടുന്ന ഒരു സംവിധാനമായി പ്രവർത്തിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് തമാശയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുകയാണ് ചിത്രത്തിൽ സംവിധായകൻ ചെയ്യുന്നത്. ഛത്തീസ്ഗഢിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനായ വീരേന്ദ്ര സിംഗ് മരങ്ങൾ സംരക്ഷിക്കാനും ഇതേ തന്ത്രം തന്നെ ഉപയോഗിക്കുകയാണ്‌.

   ഛത്തീസ്ഗഢിലെ ബലോദ് ജില്ലയിൽ തരൂദിനും ഡൈഹാനും ഇടയിൽ 8 കിലോമീറ്റർ നീളമുള്ള റോഡ് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്ദേശിക്കുകയാണ്‌. ഈ പദ്ധതിക്കുവേണ്ടി ഏകദേശം 2,900 മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്ന് അധികൃതർ പറയുന്നു.

   “ഞങ്ങൾക്ക് വികസനം വേണം, പക്ഷേ വനങ്ങൾക്ക് ദോഷം വരുത്താൻ ആഗ്രഹിക്കുന്നില്ല,” എ എന്‍ ഐ യോട് സംസാരിച്ച അദ്ദേഹം പറയുന്നു. “2,900 മരങ്ങളെ വെട്ടിമാറ്റുമെന്ന് അധികൃതർ പറയുന്നു, പക്ഷേ അതേസമയം അവർ ചെറിയ തോട്ടങ്ങളെ പരിഗണിച്ചിട്ടില്ല. മുറിച്ചുമാറ്റുന്ന മരങ്ങളുടെ എണ്ണം 2900 ആണെന്നാണ് പറയുന്നത് എങ്കിലും മരങ്ങളുടെ യഥാർത്ഥ എണ്ണം 20,000 ത്തിൽ കൂടുതലായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു".   തന്റെ ഈ അതുല്യമായ പ്രതിരോധതന്ത്രം ഉപയോഗിക്കുന്നതിനു പുറമേ, പരിസ്ഥിതിയെ സംരക്ഷിക്കണം എന്നുള്ളത് വളരെ നിർണായകമായതിനാൽ സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരോട് മുന്നോട്ട് വന്ന് തന്നെ സഹായിക്കണമെന്ന് വീരേന്ദ്ര അഭ്യർത്ഥിച്ചിട്ടുണ്ട്. ബലോഡിലെ ഗ്രാമങ്ങളിൽ ആവശ്യത്തിനു വേണ്ട മഴ ലഭിക്കുന്നില്ല.

   “രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ ലഭിക്കുന്നുണ്ടെങ്കിലും ബാലോഡിന് അവരര്‍ഹിക്കുന്ന വിഹിതം പോലും ലഭിക്കുന്നില്ല,” വീരേന്ദ്ര പറഞ്ഞു.

   കുറച്ചു കാലമായി മരങ്ങൾ സംരക്ഷിക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വീരേന്ദ്ര വളരെ സജീവമാണ്. അദ്ദേഹം ആദ്യം ചിപ്പ്കോ പ്രസ്ഥാനം ആരംഭിക്കുകയും പരിസ്ഥിതിയെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ബാനറുകൾ ഒട്ടിക്കുകയും ചെയ്തു. മരങ്ങങ്ങളില്‍ 'രക്ഷാസൂത്രം' കെട്ടിയ ശേഷമായിരുന്നു അത് ഒട്ടിച്ചത്. അവസാനം, മരങ്ങളെ വെട്ടി മുറിക്കുന്നത് ഒഴിവാക്കാൻ അദ്ദേഹം ഭഗവാൻ ശിവൻറെ ഫോട്ടോകൾ ഒട്ടിക്കാൻ തീരുമാനിച്ചു.

   Also Read-വാക്സിനെടുത്തവരെ പരിഹസിച്ച യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

   "വനനശീകരണമാണ് ആഗോളതാപനത്തിനും മലിനീകരണത്തിനും പ്രധാന കാരണം. അതിനാൽ നമ്മുടെ ഗ്രഹമായ ഭൂമിയെ സംരക്ഷിക്കാൻ നാം മരങ്ങളെ സംരക്ഷിക്കുക തന്നെ വേണം,” വീരേന്ദ്ര പറയുന്നു.

   വൃക്ഷങ്ങളെ വെട്ടിമുറിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണം വികസന പദ്ധതികളാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021 ൽ മരങ്ങൾ നിറഞ്ഞ 2.8 ദശലക്ഷം ഹെക്ടർ മീറ്റർ വിസ്തീർണ്ണമുള്ള സ്ഥലമാണ്‌ ഇതുവരെ വനനശീകരണത്തിലൂടെ ഇല്ലാതാക്കിയത്.
   Published by:Jayesh Krishnan
   First published:
   )}