കൊറോണാ കാലം പാചക പരീക്ഷണത്തിനുള്ള സമയമല്ല; എറണാകുളം കളക്ടറുടെ മുന്നറിയിപ്പ്

ധാരാളിത്തം വെടിഞ്ഞ് മിതമായ ജീവിത രീതി സ്വീകരിക്കേണ്ട ഒരു സമയമാണിത്.. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്

News18 Malayalam | news18-malayalam
Updated: March 26, 2020, 12:12 PM IST
കൊറോണാ കാലം പാചക പരീക്ഷണത്തിനുള്ള സമയമല്ല; എറണാകുളം കളക്ടറുടെ മുന്നറിയിപ്പ്
ജില്ലാ കളക്ടർ സുഹാസ്
  • Share this:
കൊച്ചി: ലോക് ഡൗൺ കാലത്ത് അവശ്യ വസ്തുക്കൾക്ക് ദൗര്‍ലഭ്യം നേരിടാതിരിക്കാനുള്ള മുന്നറിയിപ്പ് നൽകി എറണാകുളം കളക്ടർ. വരുംദിവസങ്ങളിൽ പാചകവൈദഗ്ധ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ചെറിയ ഓർമപ്പെടുത്തൽ എന്ന പേരിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടറുടെ മുന്നറിയിപ്പ്.

ഭക്ഷണം പാഴാക്കരുതെന്നും അത്യാവശ്യത്തിനുള്ള ചേരുവകൾ മാത്രം ഉപയോഗിക്കണം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. സാധനങ്ങളുടെ അമിത ഉപയോഗം പലചരക്ക് കടകളിൽ കൃത്രിമ ക്ഷാമത്തിന് കാരണമായേക്കാം. ആഢംബരമാണോ അത്യാവശ്യമാണോ എന്ന കാര്യം വിവേകത്തോടെ തെരഞ്ഞെടുക്കണം.

You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]ഒരു മഹാമാരി ലോകത്തിൽ വ്യാപിക്കുമെന്ന് മൈക്കിൾ ജാക്സൺ നേരത്തെ പ്രവചിച്ചിരുന്നു [PHOTOS]COVID 19| സൗദിയിൽ രണ്ടാമത്തെ മരണം; കർഫ്യൂ കർശനമാക്കി; പുതുതായി രോഗം സ്ഥിരീകരിച്ചത് 133 പേർക്ക് [NEWS]

സാധനങ്ങൾ തീരുമ്പോൾ ഇടയ്ക്കിടെ പുറത്തിറങ്ങി കടകളിലേക്ക് പോകുന്നത് പോലും അപകടമുണ്ടാക്കാം. ധാരാളിത്തം വെടിഞ്ഞ് മിതമായ ജീവിത രീതി സ്വീകരിക്കേണ്ട ഒരു സമയമാണിത്..പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍