നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'നിയമലംഘനം നടത്തിയാൽ പെർമിറ്റ് റദ്ദാക്കും' സ്വകാര്യബസുകൾക്കെതിരെ നടപടിയുമായി എറണാകുളം കളക്ടർ

  'നിയമലംഘനം നടത്തിയാൽ പെർമിറ്റ് റദ്ദാക്കും' സ്വകാര്യബസുകൾക്കെതിരെ നടപടിയുമായി എറണാകുളം കളക്ടർ

  ഇന്ന് വൈകിട്ട് നടത്തിയ പരിശോധനയിൽ വാതിൽ തുറന്നുവെച്ച് സർവ്വീസ് നടത്തുന്ന ആറു ബസുകൾ കളക്ടർ പിടിച്ചെടുത്തിരുന്നു

  collector private bus

  collector private bus

  • Share this:
   കൊച്ചി: യാത്രക്കാരുടെ സുരക്ഷ അവഗണിച്ചും ജീവൻ അപകടത്തിലാക്കിയും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്. സ്വകാര്യ ബസുകൾ വാതിൽപ്പാളികൾ തുറന്നു വച്ച് ഓടുന്നതിനിടയിൽ യാത്രക്കാർ തെറിച്ചു വീഴുന്ന ദാരുണ സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. ഇന്ന് വൈകിട്ട് കാക്കനാട് നടത്തിയ പരിശോധനയിൽ വാതിൽ തുറന്നുവെച്ച് സർവ്വീസ് നടത്തുന്ന ആറു ബസുകൾ കളക്ടർ പിടിച്ചെടുത്തിരുന്നു. ഇവയുടെ പെർമിറ്റ് റദ്ദാക്കാൻ കളക്ടർ ആർടിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

   എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   യാത്രക്കാരുടെ സുരക്ഷ അവഗണിച്ചും ജീവൻ അപകടത്തിലാക്കിയും ഓടുന്ന സ്വകാര്യ ബസുകളെ കുറിച്ചുള്ള പരാതികളിൽ കർശന നടപടി സ്വീകരിക്കും. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കും

   സ്വകാര്യ ബസുകൾ വാതിൽപ്പാളികൾ തുറന്നു വച്ച് ഓടുന്നതിനിടയിൽ യാത്രക്കാർ തെറിച്ചു വീഴുന്ന ദാരുണ സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. നിയമം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകളുടെ ഉടമകളും ജീവനക്കാരും നിയമപരമായ പ്രത്യാഘാതം നേരിടേണ്ടി വരും

   ഇന്നു വൈകിട്ട് കാക്കനാട് നടത്തിയ പരിശോധനയിൽ വാതിൽ തുറന്ന് സർവീസ് നടത്തിയ ആറ് ബസുകളാണ് പിടിയിലായത്. ഇവർക്കെതിരെ ആർടിഒ നടപടിയെടുക്കും. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തും.

   കുറ്റകൃത്യം ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകും. ബസ്സിൻ്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിക്കുവാൻ കളക്ടർ ആർ.ടി.ഒ യ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

   നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ചിത്രമോ വീഡിയോയോ സഹിതം മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചാൽ സത്വര നടപടി സ്വീകരിക്കും.
   First published: