നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മൗണ്ട് എറ്റ്‌നയിൽ 50ാം തവണയും ലാവാ പ്രവാഹവം; പേടിപ്പെടുത്തുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്‌

  മൗണ്ട് എറ്റ്‌നയിൽ 50ാം തവണയും ലാവാ പ്രവാഹവം; പേടിപ്പെടുത്തുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്‌

  ഇറ്റലിയിലെ മൗണ്ട് എറ്റ്ന അഗിനി പര്‍വ്വതം ക്രോധത്തിന്റെയും പതിവ് പൊട്ടിത്തെറികളുടെയും പേരില്‍ പ്രശസ്തമാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ എറ്റ്‌ന വീണ്ടും അടുത്ത പൊട്ടിത്തെറിയുമായി തന്റെ സജീവ നില അറിയിച്ചിരിക്കുകയാണ്.

  • Share this:
   ഇറ്റലിയിലെ മൗണ്ട് എറ്റ്ന അഗിനി പര്‍വ്വതം ക്രോധത്തിന്റെയും പതിവ് പൊട്ടിത്തെറികളുടെയും പേരില്‍ പ്രശസ്തമാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ എറ്റ്‌ന വീണ്ടും അടുത്ത പൊട്ടിത്തെറിയുമായി തന്റെ സജീവ നില അറിയിച്ചിരിക്കുകയാണ്. മെഡിറ്റേറിയന്‍ ദ്വീപായ സിസിലിയ്ക്ക് മുകളിലായാണ് എറ്റ്ന സ്ഥിതി ചെയ്യുന്നത്. ഈ ഒരു വര്‍ഷത്തില്‍ തന്നെ 50 തവണയാണ് എറ്റ്ന ലാവ പുറപ്പെടുവിച്ചത്. ട്വിറ്ററിലാണ് അഗ്‌നിപര്‍വ്വതത്തിന്റെ ലാവാ ബഹിര്‍സ്ഫുരണത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. പ്രതിരോധ വ്യവസായത്തിന്റെയും ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെയും കാര്യങ്ങളുടെ ചുമതലയുള്ള യൂറോപ്യന്‍ കമ്മീഷന്റെ ഡയറക്ടര്‍ ജനറലിന്റെ കാര്യാലയമാണ് ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്. യൂറോപ്യന്‍ സെന്റിനല്‍ 2 ഉപഗ്രഹമാണ് അഗ്‌നിപര്‍വ്വത സ്ഫോടന സമയത്തെ അതിശയകരമായ ഈ ആകാശക്കാഴ്ച പകര്‍ത്തിയത്. ഓഗസ്റ്റ് 30നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

   Space.com എന്ന വെബ്സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ഈ വര്‍ഷം ഫെബ്രുവരി 16 മുതല്‍ മൗണ്ട് എറ്റ്ന പല തവണ ലാവ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ലാവാ പ്രവാഹം അഗിനിപര്‍വ്വതത്തിന്റെ തെക്കുകിഴക്കന്‍ ഗര്‍ത്തത്തിലേക്ക് ഏതാണ്ട് 30 മീറ്റര്‍ ആഴത്തിലാണ് ചെന്നു ചേര്‍ന്നിട്ടുള്ളത്. എറ്റ്ന പര്‍വ്വതത്തിന്റെ നാല് അഗ്‌നിപര്‍വ്വത മുഖങ്ങളിലൊന്നായ തെക്കുകിഴക്കന്‍ അഗ്‌നിപര്‍വ്വത മുഖം ഇപ്പോള്‍ 3,357 മീറ്ററിലധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 40 വര്‍ഷത്തോളം അഗ്‌നിപര്‍വ്വതത്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന വടക്കുകിഴക്കന്‍ അഗ്‌നിപര്‍വ്വത മുഖത്തിന്റെ സ്ഥാനം (3,324 മീറ്റര്‍) ഇത് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.

   എറ്റ്‌ന അഗ്‌നി പര്‍വ്വതത്തില്‍ നിന്ന് ഈ വര്‍ഷം പുറപ്പെട്ടു കൊണ്ടിരിക്കുന്ന ഉഗ്രമായ പൊട്ടിത്തെറികളെ ഭയത്തോടെയാണ് അഗ്‌നിപര്‍വ്വത ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. 2020താമാണ്ടിന്റെ അവസാനം മുതല്‍ അഗ്‌നിപര്‍വ്വത്തില്‍ എന്തൊക്കെയോ കാര്യമായി സംഭവിക്കുന്നുണ്ടെന്ന്, മൗണ്ട് എറ്റ്‌നയ്ക്ക് തൊട്ടുതാഴെ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നിപര്‍വ്വത ശാസ്ത്രജ്ഞനായ ബോറിസ് ബെന്‍കെ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോഫിസിക്സ് ആന്‍ഡ് വോള്‍ക്കാനോളജിയിലെ (ഐഎന്‍ജിവി) ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.

   ''തീവ്രമായ ഭൂകമ്പ പ്രവര്‍ത്തനം, ഭൂമിയുടെ രൂപഭേദം, നിര്‍ജ്ജലീകരണം എന്നിവയ്ക്കുള്ള സാധ്യതയുമായി ഏറ്റ്‌ന വലിയ എന്തിനോ വേണ്ടി (അഗിനിപര്‍വ്വത പാര്‍ശ്വത്തില്‍ നിന്നുള്ള ഒരു ഉഗ്രമായ പൊട്ടിത്തെറി ഭയപ്പെട്ടിരുന്നു) തയ്യാറെടുക്കുകയായിരുന്നു. ഫെബ്രുവരി 16 ന് യഥാര്‍ത്ഥ ലാവാ ബഹിര്‍സ്ഫുരണ പരമ്പര ആരംഭിച്ചു, ഭൂകമ്പ സംബന്ധമായ പ്രവര്‍ത്തനങ്ങളള്‍ എറ്റ്‌നയില്‍ നിലച്ചു, ഭൂമിയുടെ രൂപഭേദം മണ്ണൊലിപ്പിലേക്ക് ചുരുങ്ങി,'' ഇയു ഡിജി ഡെഫിസ് പങ്കിട്ട ചിത്രത്തിന് മറുപടിയായി ബെന്‍കെ ട്വിറ്ററില്‍ പറഞ്ഞു.

   പുകഞ്ഞു കൊണ്ടിരിക്കുന്ന എറ്റ്‌ന അഗ്‌നിപര്‍വ്വതത്തിനെ അതിന്റെ ലാവാ പ്രവാഹ പ്രവര്‍ത്തന സമയത്ത് നിരീക്ഷിക്കുന്നതിനായി നിരവധി ഉപഗ്രഹങ്ങളാണ് ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ വ്യോമസേനാ കമ്പനിയായ എയര്‍ബസ് പ്രവര്‍ത്തിപ്പിക്കുന്ന പ്ലിയാഡ്സ് നക്ഷത്രസമൂഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച്, അഗ്‌നിപര്‍വ്വതത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെ വിവരിച്ചു കൊണ്ട് ഒരു പഠനം പുറത്തു വന്നിരുന്നു.

   അഗ്‌നിപര്‍വ്വത്തിന്റെ കുടലുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ലാവയുടെ അളവ് കോപ്പര്‍നിക്കസ് എര്‍ത്ത് ഒബ്സര്‍വ്വേഷന്‍ പ്രോഗ്രാമിന്റെ സെന്റിനല്‍ ഉപഗ്രഹങ്ങളും മറ്റുള്ളവയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
   Published by:Jayashankar AV
   First published: