'മാർക്സിനെ വായിച്ചില്ലെങ്കിൽ ബാങ്കിലേക്ക് കയറേണ്ട'; മാസ്കിന് പകരം 'മാർക്സ്' ആയപ്പോൾ സംഭവിച്ചത്

ഉദ്ദേശിച്ചത് കോവിഡ‍് ബോധവത്കരണം, അക്ഷരം മാറിയതോടെ അർത്ഥവും മാറി

News18 Malayalam | news18-malayalam
Updated: July 11, 2020, 12:32 PM IST
'മാർക്സിനെ വായിച്ചില്ലെങ്കിൽ ബാങ്കിലേക്ക് കയറേണ്ട'; മാസ്കിന് പകരം 'മാർക്സ്' ആയപ്പോൾ സംഭവിച്ചത്
Image credits: Twitter.
  • Share this:
ചെറിയൊരു അക്ഷരത്തെറ്റ് ഒരു വാചകത്തിന്റെ ആകെ അർത്ഥത്തെ തന്നെ മറ്റും. കൊൽക്കത്തയിൽ സംഭവിച്ചതും ഇതു തന്നെ. മാസ്ക് എന്നതിന് പകരം മാർക്സ് എന്നെഴുതിയ ബോർഡാണ് വാർത്തകളിൽ ഇടം പിടിച്ചത്.

കൊൽക്കത്തിയിലെ ഒരു ബാങ്കിന് മുന്നിൽ കോവിഡിനെ തുടർന്ന് എഴുതിയ ബോർഡാണ് വാർത്തയായത്. മാസ്ക് ധരിക്കാത്തവർ ബാങ്കിലേക്ക് പ്രവേശിക്കരുതെന്നാണ് ബോർഡ് കൊണ്ട് ഉദ്ദേശിച്ചത്. ബോർഡിൽ എഴുതിയതാകട്ടെ മാർക്സിനെ വായിക്കാത്തവർ ബാങ്കിൽ പ്രവേശിക്കരുതെന്നും.ബോർഡിലെ വാചകം ഇങ്ങനെ, "മാർക്സ് നാ പോരെ ബാങ്ക് കെ പ്രൊബേഷ് കൊർബേൻ നാ"- ഇതിന്റെ വാക്യാർത്ഥം ഇങ്ങനെ, "മാർക്സിനെ വായിച്ചില്ലെങ്കിൽ ബാങ്കിലേക്ക് പ്രവേശിക്കരുത്"! ബാങ്ക് അധികൃതർ ഉദ്ദേശിച്ചതാകട്ടെ, മാസ്ക് ധരിക്കാത്തവർ ബാങ്കിലേക്ക് പ്രവേശിക്കരുതെന്നും.
TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]Poonthura | രോഗം വ്യാപനം തടയാൻ ക്വിക്ക് റെസ്പോൺസ് ടീം; എല്ലാ വീട്ടിലും എൻ 95 മാസ്ക് എത്തിക്കും [NEWS]
മാസ്ക് മാർക്സ് ആയതാണ് അർത്ഥം മാറിയതിന് കാരണമായത്. ബംഗാളിൽ "പോരെ" എന്ന വാക്കിന് വായിക്കുക എന്നും ധരിക്കുക എന്നുമാണ് അർത്ഥം. മാസ്ക് മാർക്സ് ആയതോടെ അർത്ഥം ആകെ മാറി.


കൊൽക്കത്തിയിലെ മിഷേൽ നഗറിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിലാണ് ബോർഡ് സ്ഥാപിച്ചത്.


ട്വിറ്ററിൽ ബോർഡിന്റെ ചിത്രം വന്നതോടെ വൈറലാകുകയായിരുന്നു.
Published by: Naseeba TC
First published: July 11, 2020, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading