നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മഴ വഴിതിരിച്ചുവിടാൻ ആപ്പ്' നിർദ്ദേശിച്ചു; ഉത്തരാഖണ്ഡ് മന്ത്രിക്ക് ഭാരതരത്നം നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

  'മഴ വഴിതിരിച്ചുവിടാൻ ആപ്പ്' നിർദ്ദേശിച്ചു; ഉത്തരാഖണ്ഡ് മന്ത്രിക്ക് ഭാരതരത്നം നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

  കഴിഞ്ഞ ദിവസത്തെ മഴയെക്കുറിച്ചും മേഘവിസ്‌ഫോടനത്തെക്കുറിച്ചും പ്രതികരിക്കുമ്പോള്‍, പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പ്രദേശവാസികളെ അറിയിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ധന്‍ സിംഗ് റാവത്ത് വ്യക്തമാക്കിയിരുന്നു.

  • Share this:
   ഉത്തരാഖണ്ഡ് മന്ത്രി ധന്‍ സിംഗ് റാവത്തിന്റെ 'മഴയെ വഴിതിരിച്ചുവിടുന്ന ആപ്പിനെ' പരിഹസിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്ത്. മഴയെ വഴിതിരിച്ചുവിടാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു മൊബൈല്‍ ആപ്പിന്റെ വികസനത്തെക്കുറിച്ച് പറഞ്ഞ ദുരന്ത നിവാരണ വകുപ്പ് മന്ത്രി ധന്‍ സിംഗ് റാവത്തിന് 'ഭാരത് രത്ന' നല്‍കി അനുമോദിക്കണമെന്നാണ് ഹരീഷ് റാവത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

   കഴിഞ്ഞ ദിവസത്തെ മഴയെക്കുറിച്ചും മേഘവിസ്‌ഫോടനത്തെക്കുറിച്ചും പ്രതികരിക്കുമ്പോള്‍, പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പ്രദേശവാസികളെ അറിയിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ധന്‍ സിംഗ് റാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് ഹരീഷ് റാവത്ത് പരിഹസിച്ചിരിക്കുന്നത്.

   'പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ആപ്പ് മുന്‍കൂട്ടി വിവരങ്ങള്‍ അറിയിക്കും. ഒരു വിദഗ്ദ്ധ സമിതിയെയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ഓരോ പ്രദേശങ്ങളിലും ലഭിക്കുന്ന മഴയുടെ അളവിനെക്കുറിച്ച് ഇതുവഴി നമുക്ക് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇതിന് അനുസരിച്ച് നമുക്ക് മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്താമെന്നും'' ഉത്തരാഖണ്ഡ് മന്ത്രി ധന്‍ സിംഗ് റാവത്ത് തിങ്കളാഴ്ച എഎന്‍ഐയോട് പറഞ്ഞു.

   2011ലെ ദുരന്ത പാരാമീറ്ററുകള്‍ ലഘൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അതിനായി ഒരു നിര്‍ദ്ദേശം കൊണ്ടുവന്നിട്ടുണ്ടെന്നും ധന്‍ റാവത്ത് പറഞ്ഞു. മുക്തേശ്വറിലെ ഡോപ്ലര്‍ റഡാര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ഒന്നര മാസത്തിനുള്ളില്‍ സുര്‍ക്കണ്ട ദേവിയിലും റഡാര്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

   ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടന സമയത്ത് പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മാര്‍ഗം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹരീഷ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ' 2013ല്‍ ഉത്തരാഖണ്ഡ് വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരുന്നു. സംസ്ഥാനത്തെ 60-70 ശതമാനം സ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഞങ്ങള്‍ അതിനെതിരെ പോരാടി, പുതിയതും ശക്തവുമായ ഉത്തരാഖണ്ഡ് ആ ദുരന്തത്തില്‍ ശേഷം ഉയര്‍ന്നു വന്നു. പുതിയ ദുരന്തത്തില്‍ നിന്നും നമ്മള്‍ കരകയറും, ''അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ദുരന്തങ്ങള്‍ക്ക് ദേശീയ തലത്തില്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   ഉത്തരാഖണ്ഡില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു പാലം തകര്‍ന്നു വീണിരുന്നു. ദെഹ്റാദൂണ്‍ - ഋഷികേശ് ദേശീയ പാതയിലെ ജാക്കന്‍ നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തകര്‍ന്നുവീണ പാലത്തില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

   കാലാവസ്ഥ ശാന്തമാകുന്നത് വരെ പ്രദേശത്തെ യാത്രകള്‍ ഒഴിവാക്കണമെന്നും അപകട മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്നും ഉത്തരാഖണ്ഡ് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

   കഴിഞ്ഞ മാസം ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. പ്രളയത്തില്‍ നിരവധി കാറുകള്‍ ഒലിച്ചുപോകുകയും കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു.
   Published by:Jayashankar AV
   First published: