നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘ശമ്പളം നൽകിയില്ലെങ്കിൽ വരൾച്ച വരും’: 'വിഷ്ണുവിന്റെ അവതാരമായ’ മുൻ ജീവനക്കാരന്‍ ഗുജറാത്ത് സർക്കാരിനെതിരെ

  ‘ശമ്പളം നൽകിയില്ലെങ്കിൽ വരൾച്ച വരും’: 'വിഷ്ണുവിന്റെ അവതാരമായ’ മുൻ ജീവനക്കാരന്‍ ഗുജറാത്ത് സർക്കാരിനെതിരെ

  ജലവകുപ്പിലെ മുൻ ജീവനക്കാരനായ രമേഷ് ചന്ദ്ര ഫെഫാറാണ് ഭീഷണിയുമായി രംഗത്ത് എത്തിയത്. വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്ന് കാണിച്ച് കാലങ്ങളായി ഇയാൾ ജോലിക്ക് ഹാജരായിരുന്നില്ല

  Ramesh

  Ramesh

  • Share this:
   ഗുജറാത്ത് സർക്കാരിനെതിരെ ഭീഷണിയുമായി വിഷ്ണുവിന്റെ 10ാമത്തെ അവതാരം എന്ന് അവകാശപ്പെടുന്ന മുൻ സർക്കാർ ജീവനക്കാരൻ. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയില്ല എങ്കിൽ ദൈവികമായ ശക്തി ഉപയോഗിച്ച് ഭൂമിയിൽ വരൾച്ച കൊണ്ടുവരും എന്നാണ് ഭീഷണി.

   ജലവകുപ്പിലെ മുൻ ജീവനക്കാരനായ രമേഷ് ചന്ദ്ര ഫെഫാറാണ് ഭീഷണിയുമായി രംഗത്ത് എത്തിയത്. വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്ന് കാണിച്ച് കാലങ്ങളായി ഇയാൾ ജോലിക്ക് ഹാജരായിരുന്നില്ല. അടുത്തിടെ ഇത് വാർത്തകളിൽ നിറയുകയും ഗുജറാത്ത് സർക്കാർ ഇയാൾക്ക് കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പേ വിരമിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. വിഷ്ണുവിന്റെ 10ാമത്തെ അവതാരമായ കൽക്കിയാണ് താൻ എന്നാണ് രമേഷ് ചന്ദ്ര ഫെഫാർ അവകാശപ്പെടുന്നത്.

   രാജ്കോട്ട് സ്വദേശിയായ ഇയാൾ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് സർക്കാരിനെതിരെയുള്ള ഭീഷണിയുള്ളത്. ശമ്പളമോ ഗ്രാറ്റുവിറ്റിയോ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇയാൾ പറയുന്നു. “ സർക്കാർ തലപ്പത്ത് ഇരിക്കുന്ന രാക്ഷസൻ 16 ലക്ഷത്തിന്റെ ഗ്രാറ്റുവിറ്റിയും ഒരു വർഷത്തെ ശമ്പളമായ 16 ലക്ഷവും പിടിച്ച് വെച്ച് ദ്രോഹിക്കുകയാണ്,” രമേഷ് ചന്ദ്ര ഫെഫാർ കത്തിൽ വിവരിച്ചു.

   തടഞ്ഞുവെച്ച ശമ്പളവും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും ഉടൻ നൽകിയില്ല എങ്കിൽ തന്റെ ദൈവികമായ ശക്തി ഉപയോഗിച്ച് ഭൂമിയിൽ വലിയ വരൾച്ച ഉണ്ടാക്കും എന്നാണ് സർക്കാരിന് നൽകുന്ന ഭീഷണി.

   കാലങ്ങളായി ജോലി ചെയ്യാതെയാണ് രമേഷ് ചന്ദ്ര ഫെഫാർ ശമ്പളം ആവശ്യപ്പെടുന്നത് എന്ന് കത്തിനോട് പ്രതികരിച്ച ജലസേചന വകുപ്പ് സെക്രട്ടറി എംകെ ജാദവ് പറഞ്ഞു. ഭൂമിയിൽ മഴ പെയ്യിക്കുന്നത് താനാണെന്നും അതിനാൽ തനിക്ക് ശമ്പളം നൽകണമെന്നുമാണ് രമേഷ് ചന്ദ്രൻ ആവശ്യപ്പെടുന്നത് എന്നും ജാദവ് വിശദമാക്കി. അതേ സമയം ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ നൽകുന്നത് സബന്ധിച്ചുള്ള നടപടികൾ പുരോഗമിക്കുക ആണെന്നും അദ്ദേഹം വിശദീകരിച്ചു.

   വിഷ്ണുവിന്റെ അവതാരമാണെന്ന് പറഞ്ഞ് ജോലിയിൽ വിട്ടു നിന്ന ഉടനെ രമേഷ് ചന്ദ്രക്ക് എതിരെ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സാധാര ഗതിയിൽ അന്വേഷണം നേരിടുന്ന ഒരാൾക്ക് സർവ്വീസ് കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പുള്ള വിരമിക്കൽ നൽകാൻ കഴിയില്ല. എന്നാൽ ഇദ്ദേഹത്തിന്റെ മാനസിക ആരോഗ്യം കണക്കിലെടുത്ത് പ്രത്യേക കേസായി പരിഗണിച്ചാണ് വിരമിക്കലിന് സർക്കാരിൽ നിന്നും അനുമതി നേടിയത് എന്നും ജലസേചന വകുപ്പ് സെക്രട്ടറി എംകെ ജാദവ് വിവരിച്ചു.

   ഗുജറാത്ത് ജലവകുപ്പിന് കീഴിലുള്ള സർദാർ സരോവർ പുനർവാസത്ത് ഏജൻസിയിൽ എഞ്ചിനീയർ സൂപ്രണ്ടായാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. നർമ്മദ ഡാം പ്രൊജക്ട് ബാധിക്കുന്നവരുടെ പുനരധിവാസ സംബന്ധമായ നടപടികളിൽ ആയിരുന്നു പ്രവർത്തനം. 2018 ൽ 8 മാസത്തിനിടെ വെറും 16 ദിവസമാണ് ഇദ്ദേഹം ജോലിക്ക് എത്തിയത്. തുടർന്ന് വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും ലോക നന്മക്ക് വേണ്ടി താൻ തപസ്സ് ചെയ്യുകയാണെന്നാണ് രമേഷ് ചന്ദ്ര അറിയിച്ചത്.
   Published by:Anuraj GR
   First published:
   )}