ഇന്റർഫേസ് /വാർത്ത /Buzz / നൂറ് കോടി വര്‍ഷങ്ങള്‍ക്കൊണ്ട് ഭൂമി കത്തും;വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന് മനുഷ്യര്‍ ഊര്‍ജ്ജം കവര്‍ന്നില്ലെങ്കില്‍: മുന്‍ നാസ ശാസ്ത്രജ്ഞന്‍

നൂറ് കോടി വര്‍ഷങ്ങള്‍ക്കൊണ്ട് ഭൂമി കത്തും;വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന് മനുഷ്യര്‍ ഊര്‍ജ്ജം കവര്‍ന്നില്ലെങ്കില്‍: മുന്‍ നാസ ശാസ്ത്രജ്ഞന്‍

ഡേവിഡ് ഹോള്‍സ് എന്ന ശാസ്ത്രജ്ഞനാണ് ഇത് സംബന്ധിച്ച ഒരു വാദം അവതരിപ്പിച്ചിരിക്കുന്നത്.

ഡേവിഡ് ഹോള്‍സ് എന്ന ശാസ്ത്രജ്ഞനാണ് ഇത് സംബന്ധിച്ച ഒരു വാദം അവതരിപ്പിച്ചിരിക്കുന്നത്.

ഡേവിഡ് ഹോള്‍സ് എന്ന ശാസ്ത്രജ്ഞനാണ് ഇത് സംബന്ധിച്ച ഒരു വാദം അവതരിപ്പിച്ചിരിക്കുന്നത്.

  • Share this:

വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന് മനുഷ്യര്‍ ഊര്‍ജ്ജം കവര്‍ന്നില്ലെങ്കില്‍ ഭൂമി കത്തുമെന്ന് നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷിലെ (നാസ) മുന്‍ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ഡേവിഡ് ഹോള്‍സ് എന്ന ശാസ്ത്രജ്ഞനാണ് ഇത് സംബന്ധിച്ച ഒരു വാദം അവതരിപ്പിച്ചിരിക്കുന്നത്. ഒരു ബില്ല്യണ്‍ (നൂറി കോടി) വര്‍ഷങ്ങള്‍ക്കൊണ്ട് 'നീല ഗ്രഹ'ത്തിന്റെ നാശം ഒഴിവാക്കാനുള്ള പദ്ധതിയും ഹോള്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ശാസ്ത്രജ്ഞര്‍ ഭൂമിയുടെ ഭ്രമണപഥം വലുതാക്കാന്‍ ഭീമന്‍ ഛിന്നഗ്രഹങ്ങള്‍ ഉപയോഗിക്കണം. അങ്ങനെ നമ്മള്‍ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ നിന്ന് ഊര്‍ജ്ജം 'കവരണം' എന്നും പറയുന്നു. ഇത് ഭൂമിയുടെ സൂര്യനില്‍ നിന്നുള്ള ദൂരം വര്‍ദ്ധിപ്പിക്കും. കൂടാതെ ഭൂമിയെയും മനുഷ്യജീവികളെയും ഏറ്റവും കുറഞ്ഞത് അഞ്ച് ബില്ല്യണ്‍ വര്‍ഷമെങ്കിലും സംരക്ഷിക്കാന്‍ സഹായിക്കുമെന്നുമാണ് ഭൗതികശാസ്ത്രജ്ഞനും സംരംഭകനുമായ ഹോള്‍സ് അവകാശപ്പെടുന്നത്

ഇത് തന്റെ 'ലോകത്തിന് പുറത്തുള്ള ആശയമാണ്' എന്നും ഇതിന് ആദ്യം ബഹിരാകാശവുമായി ബന്ധപ്പെട്ട വിവിധ സാങ്കേതികവിദ്യകളില്‍ നല്ല പുരോഗതി ആവശ്യമാണെന്നും ഹോള്‍സ് പറഞ്ഞു. അടുത്തിടെ, ഒരു പുതിയ അക്കാദമിക് പേപ്പറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഹോള്‍സ് ട്വിറ്ററില്‍ പങ്കിട്ടിരുന്നു. നാസ, കാലിഫോര്‍ണിയ സര്‍വകലാശാല, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയിടങ്ങളിലെ പ്രൊഫസര്‍മാര്‍ ചേര്‍ന്നാണ് ഈ അക്കാദമിക് പേപ്പറുകള്‍ പ്രസിദ്ധീകരിച്ചത്. 'ജ്യോതിശാസ്ത്രപരമായ എഞ്ചിനീയറിംഗ്: ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള ഒരു തന്ത്രം' എന്നായിരുന്നു പേപ്പറിന്റെ പേര്.

ഏകദേശം ഒരു ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, സൂര്യന്‍ വളരെ ചൂടായിരിക്കുമെന്നും ഭൂമിയുടെ താപനില വര്‍ദ്ധിക്കുമെന്നും മനുഷ്യര്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്തവിധം അപകടസാധ്യതയുണ്ടെന്നും ഹോള്‍സ് പറയുന്നു. ഇതിനായി അദ്ദേഹം ട്വീറ്റിലൂടെ കുറിച്ച നിര്‍ദ്ദേശം 'ഭൂമിയുടെ ഭ്രമണപഥം ക്രമേണ വികസിപ്പിക്കുന്നതിന് വ്യാഴത്തില്‍ നിന്നുള്ള ഊര്‍ജ്ജം മോഷ്ടിക്കപ്പെടണം. ഓരോ 6000 വര്‍ഷത്തിലും ഈ പ്രക്രിയ ആവര്‍ത്തിക്കണം. ഇത് ഭൂമി വീണ്ടും സൂര്യനോട് അടുക്കുന്നതും അങ്ങനെ ഗ്രഹത്തിന്റെ താപനില വര്‍ധിക്കുന്നതും തടയും.' എന്നാണ്.

ഹോള്‍സിന്റെ ട്വീറ്റിനോട് ഒട്ടേറേപേര്‍ പ്രതികരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ആശങ്കകള്‍ പങ്കുവയ്ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കവിന്‍ സെക്കിനി എന്നയാള്‍ ഇട്ട കമന്റ് ഇങ്ങനെയായിരുന്നു, “ഈ ആശയത്തിന്റെ ഒരു പ്രശ്‌നമെന്നത് വ്യാഴവും ശനിയും ചേര്‍ന്ന് ഭൂമിയെ പരിക്രമണ പ്രതിധ്വനികളില്‍ നിന്ന് നീക്കിയാല്‍ അത് പിളര്‍ന്ന് മറ്റൊരു ഛിന്നഗ്രഹ വലയമായി മാറിയേക്കാം എന്നതാണ്. അതിനാല്‍, നമ്മള്‍ അവതും മാറ്റേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.” ഇതിന് ഹോള്‍സ് നല്‍കി മറുപടി ഇങ്ങനൊയാണ്, “പേപ്പറില്‍ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കുഴപ്പമില്ലെന്ന് തോന്നുന്നു! ഓരോ അസ്‌ട്രോയിഡ് പാസുകളും അവ ശരിയാക്കാന്‍ സഹായിക്കുമെന്ന് നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.”

നേരത്തെ 2020 ഫെബ്രുവരിയില്‍ ഭൂമിയുടെ താപനില ക്രമീകരിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. ഭൂമിയുടെ താപനില ക്രമീകരിക്കുന്നതിനായി സൂര്യരശ്മികളെ തടയുന്നതിന് അന്തരീക്ഷത്തിന് മുകളില്‍ രാജ്യങ്ങളുടെ വലുപ്പത്തിലുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെന്നായിരുന്നു അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.

First published:

Tags: Earth, Nasa