അടച്ചുപൂട്ടിയിരുപ്പാണെങ്കിലും ഇന്ധനം മുതൽ ഡാറ്റ വരെ ചെലവ് കുതിച്ചു പായുന്നു; കൊല്ലാതെ കൊല്ലുന്ന കോവിഡ് കാലം

ലോകത്തെ പിടിച്ചുലച്ച വൈറസ് ഇതുവരെയുള്ള ജീവിത രീതി തന്നെയാണ് മാറ്റിമറിച്ചിരിക്കുന്നത്. അതിപ്പോൾ ജോലി ആയാലും കുട്ടികളുടെ പഠനം ആയാലും മാറിയ സാഹചര്യത്തിനനുസരിച്ച് പുതിയ രീതിയിലാണ്.

News18 Malayalam | news18-malayalam
Updated: June 28, 2020, 2:02 PM IST
അടച്ചുപൂട്ടിയിരുപ്പാണെങ്കിലും ഇന്ധനം മുതൽ ഡാറ്റ വരെ ചെലവ് കുതിച്ചു പായുന്നു; കൊല്ലാതെ കൊല്ലുന്ന കോവിഡ് കാലം
ലോകത്തെ പിടിച്ചുലച്ച വൈറസ് ഇതുവരെയുള്ള ജീവിത രീതി തന്നെയാണ് മാറ്റിമറിച്ചിരിക്കുന്നത്. അതിപ്പോൾ ജോലി ആയാലും കുട്ടികളുടെ പഠനം ആയാലും മാറിയ സാഹചര്യത്തിനനുസരിച്ച് പുതിയ രീതിയിലാണ്.
  • Share this:
ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരി ആഗോളതലത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ലോക്ക് ഡൗൺ നിലവിലുണ്ട്. വീടിന് പുറത്തിറങ്ങുന്നതിന് വരെ കർശന നിയന്ത്രണങ്ങൾ. ലോകത്തെ പിടിച്ചുലച്ച വൈറസ് ഇതുവരെയുള്ള ജീവിത രീതി തന്നെയാണ് മാറ്റിമറിച്ചിരിക്കുന്നത്. അതിപ്പോൾ ജോലി ആയാലും കുട്ടികളുടെ പഠനം ആയാലും മാറിയ സാഹചര്യത്തിനനുസരിച്ച് പുതിയ രീതിയിലാണ്.

ജീവിതത്തിൽ ശീലിച്ചു തുടങ്ങിയ ഈ പുതിയ രീതികൾ എന്നാൽ ചെലവ് ഇരട്ടിയാക്കിയിരിക്കുകയാണ്. ഈ കോവിഡ് കാലത്ത് കൊല്ലാതെ കൊല്ലുന്ന ചെലവുകൾ ഏതൊക്കെയാണെന്ന് നോക്കാം

വൈദ്യുതി

വർക്ക് ഫ്രം ഹോം, ഓൺലൈൻ പഠനം തുടങ്ങി പുതിയ രീതികൾ വൈദ്യുതി ചിലവ് ഇരട്ടിയാക്കിയിരിക്കുകയാണ്. ലാപ്ടോപ്പ്,ടിവി, മൊബൈൽ തുടങ്ങി ഇലക്ട്രോണിക് സാധനങ്ങൾ മുമ്പത്തെക്കാളും കൂടുതൽ സമയമാണ് ഇപ്പോൾ ഉപയോഗിക്കേണ്ടി വരുന്നത്. വൈദ്യുതി ഉപയോഗം കൂടുക എന്നത് അപ്പോൾ സ്വാഭവികമായ കാര്യം തന്നെയാണ്. നേരത്തെ നൂറ് യൂണിറ്റുകൾ വരെ ഉപയോഗിച്ചിരുന്ന ഒരു ചെറിയ കുടുംബത്തിന്‍റെ വൈദ്യുതി ഉപഭോഗം 150 യൂണിറ്റ് വരെയായി ഉയരാം. രണ്ട് മാസത്തെ ബില്ല് ചേർത്ത് വരുമ്പോൾ മാസം 1200 രൂപവരെ കറണ്ട് ചാർജിന് ചെലവാകും.. വൈദ്യുതി ഉപയോഗം കൂടുന്നതനുസരിച്ച് ചാർജിലും വലിയ വ്യത്യാസം വരും.

മൊബൈൽ‌ / ടാബ് / ലാപ്ടോപ് / ടിവി

ഓൺലൈൻ പഠന സംവിധാനം നിലവിൽ വന്നതോടെ ഇരുട്ടടി കിട്ടിയിരിക്കുന്നത് ഒന്നിലധികം കുട്ടികളുള്ള വീട്ടുകാർക്കാണ്. ക്ലാസുകൾക്കായി സ്മാർട്ട് ഫോൺ, ലാപ്ടോപ്,ടാബ് അല്ലെങ്കിൽ ടിവി നിർബന്ധമാണ്. ക്ലാസുകള്‍ ഒരേസമയത്താണെങ്കിൽ രണ്ട് കുട്ടികളുള്ള വീട്ടിൽ രണ്ട് സ്മാർട്ട് ഫോൺ അല്ലെങ്കിൽ രണ്ട് പേർക്കും അവരവരുടെ ക്ലാസുകളിൽ പങ്കെടുക്കാൻ സംവിധാനം ഉറപ്പാക്കണം. ഇതും ചിലവ് ഇരട്ടിയാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് രൂപയാണ് ഇതുമൂലമുള്ള അധികച്ചിലവ്.

റോക്കറ്റ് പോലെ കുതിച്ച് പാഞ്ഞ് ഡാറ്റ ഉപഭോഗം

നേരത്തെ പറഞ്ഞത് പോലെ വർക്ക് ഫ്രം ഹോം സംവിധാനങ്ങളും ഓൺലൈൻ പഠനവും ചെലവ് വർധിക്കാൻ പ്രധാന കാരണമായിട്ടുണ്ട്. അതിലൊന്ന് ഡാറ്റാ ചിലവാണ്. നേരത്തെ ദിവസം ഒരു ജിബി ലഭിക്കുന്ന തരത്തിലുള്ള ഡാറ്റാ റീച്ചാർജാണ് ഭൂരിഭാഗം പേരും ചെയ്തിരുന്നതെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഇത് മതിയാകില്ല.. വർക്കം ഫ്രം ഹോം ആയ സാഹചര്യത്തിൽ പല മൊബൈൽ കമ്പനികളും പുതിയ ഡാറ്റാ പായ്ക്കുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഡാറ്റാ ഉപഭോഗം റോക്കറ്റ് പോലെ കുതിച്ചു പൊങ്ങുന്നതിനാൽ മാസത്തിൽ രണ്ട് തവണയെങ്കിലും റീച്ചാർജ് ചെയ്യേണ്ടി വരുന്നുണ്ട്. അഞ്ഞൂറു രൂപ വരെ മാസം അധികച്ചിലവ്.

ഇന്ധനവില

ഇന്ധനവില ദിനംതോറും ഉയരുകയാണ്.. വൈറസ് വ്യാപന സാഹചര്യത്തിൽ രോഗഭീതി ഭയന്ന് പലരുംപൊതുഗതാഗത സംവിധാനങ്ങൾ അധികം ഉപയോഗിക്കാത്ത സാഹചര്യമാണ്. സ്വന്തം വാഹനം തന്നെ ഉപയോഗിക്കുന്നതിനാൽ ഒരു സാധാരണ കുടുംബത്തിന് പെട്രോൾ വിലയും അധിക ബാധ്യതയാണ് നിലവിൽ. ദിവസം തോറും ഇന്ധനവില മാറി വരുന്നതിനാൽ ഈ ചിലവ് സംബന്ധിച്ച് കൃത്യം കണക്ക് പറയുകയും ബുദ്ധിമുട്ടാണ്.

വീട്ടു ചെലവ്

കോവിഡ് പ്രതിസന്ധി ഭക്ഷണസാധനങ്ങളുടെയടക്കം വിലയിലും ഉയർച്ചയുണ്ടാക്കിയിട്ടുണ്ട്. പലചരക്ക്, പച്ചക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വില വിപണിയനുസരിച്ച് കൂടിയും കുറഞ്ഞും വലിയ ചെലവാണ് വരുന്നത്.
You may also like:Vande Bharat Mission| യുഎഇയ്ക്കും എതിർപ്പ്; ' അനുമതിയില്ലാതെ ഇന്ത്യയിൽനിന്ന് ആരെയും കൊണ്ടുവരേണ്ട' [NEWS]Covid 19 | പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ [NEWS] പെണ്ണായി ജീവിക്കണമെന്ന് പതിനേഴുകാരൻ; വഴങ്ങാതെ വീട്ടുകാർ: ഒടുവിൽ സംരക്ഷണവുമായി ശിശുക്ഷേമ സമിതി [NEWS]

കോവിഡ് കാലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വരുത്തി വച്ചിരിക്കുന്നത്. പലർക്കും ജോലി നഷ്ടമായി.. ലോക്ക് ഡൗൺ മൂലം വ്യാപാരികളടക്കം കനത്ത നഷ്ടത്തിലാണ്. ഇതിനിടയിലാണ് ചെലവുകൾ ഇങ്ങനെ കുതിച്ചുയരുന്നത്.
First published: June 28, 2020, 11:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading