നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അതിതീവ്ര കാലാവസ്ഥ ചിലന്തികളെ അക്രമണോത്സുകരാക്കി മാറ്റുന്നു; നിർണായക കണ്ടെത്തലുമായി പഠനം

  അതിതീവ്ര കാലാവസ്ഥ ചിലന്തികളെ അക്രമണോത്സുകരാക്കി മാറ്റുന്നു; നിർണായക കണ്ടെത്തലുമായി പഠനം

  കൊടുങ്കാറ്റുകൾ ബാധിക്കാൻ ഇടയുള്ള പ്രദേശത്തെ ചിലന്തികളുടെ 240 കോളനികളെ കേന്ദ്രീകരിച്ച് കൊടുങ്കാറ്റിനു മുമ്പും ശേഷവുമായാണ് പഠനം സംഘടിപ്പിച്ചത്

  Image for representation. Credits: Reuters

  Image for representation. Credits: Reuters

  • Share this:
   കൊടുങ്കാറ്റ്, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ മുതലായ അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ ചിലന്തികളിൽ ആക്രമണോത്സുകത വളർത്താൻ കാരണമാകുന്നതായി മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകരുടെ സംഘം കണ്ടെത്തി. ഇത്തരം കാലാവസ്ഥാ സാഹചര്യങ്ങൾ ചിലന്തികളെ പരസ്പരം ഭക്ഷിക്കുന്നവരാക്കി മാറ്റാനും ആക്രമണോത്സുകമായ ഗുണങ്ങൾ പ്രജനനത്തിലൂടെ സന്താനങ്ങൾക്ക് പകർന്നു നൽകാനും കാരണമായേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വാസസ്ഥലങ്ങളെയും മരങ്ങളെയുമൊക്കെ നശിപ്പിക്കുന്ന കൊടുങ്കാറ്റുകൾ പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്ന അതിതീവ്ര സാഹചര്യത്തെ അതിജീവിക്കാൻ ആക്രമണസ്വഭാവമുള്ള ചിലന്തികൾക്കേ കഴിയൂ എന്നതാണ് ഇതിന്റെ കാരണമെന്ന് ഗവേഷകർ പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ അതിജീവനത്തിനായി ഏതറ്റം വരെയും പോകാൻ ഈ ജീവികൾ നിർബന്ധിതരാകുന്നു.

   "തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് ജീവപരിണാമത്തിലും പ്രകൃതി നിർധാരണത്തിലും സൃഷ്ടിക്കാൻ കഴിയുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്", എവൊല്യൂഷനറി ബയോളജിസ്റ്റും പഠനസംഘത്തിലെ പ്രധാനിയുമായ ജൊനാഥൻ പ്രുയിറ്റ് കാനഡയിലെ ഒന്റാരിയോയിലെ മക്മാസ്റ്റർ സർവകലാശാല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. 2019 ഓഗസ്റ്റ് 19-നാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. അടിക്കടി കൊടുങ്കാറ്റുകൾ ബാധിക്കാൻ ഇടയുള്ള പ്രദേശത്തെ ചിലന്തികളുടെ 240 കോളനികളെ കേന്ദ്രീകരിച്ച് കൊടുങ്കാറ്റിനു മുമ്പും ശേഷവുമായാണ് പഠനം സംഘടിപ്പിച്ചത്.

   Also Read-'പ്രായം വെറും സംഖ്യ മാത്രം': സമൂഹ മാധ്യമങ്ങളിൽ വൈറലായി 'വെയ്റ്റ് ലിഫ്റ്റിംഗ് മുത്തശ്ശി'

   കൊടുങ്കാറ്റുകൾ പ്രവചിക്കാൻ അവർ കാലാവസ്ഥാ സംബന്ധിയായ വിവരങ്ങളെ ആശ്രയിച്ചു. 2018-ൽ ആൽബർട്ടോ കൊടുങ്കാറ്റ് മൂലം വലിയ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അവർ പ്രത്യേകമായി പഠനവിധേയമാക്കി. ചിലന്തികളിലെ പെരുമാറ്റരീതികളും സ്വഭാവ സവിശേഷതകളും പഠിക്കാൻ അവയെ ശാന്തമെന്നും അക്രമകാരികളെന്നും രണ്ടായി തിരിച്ചാണ് പഠനം നടത്തിയത്. അക്രമകാരികളുടെ വിഭാഗത്തിൽപ്പെടുത്തിയ ചിലന്തികൾക്ക് തങ്ങളുടെ മുട്ടകളും തങ്ങളിലെ പുരുഷ അംഗങ്ങളെയും ഭക്ഷിക്കാനുള്ള പ്രവണത ഉണ്ടായിരുന്നു. കൊടുങ്കാറ്റിന് തൊട്ടുമുമ്പായി അവർ ചിലന്തികളുടെ സാമ്പിളുകൾ ശേഖരിക്കുകയും 48 മണിക്കൂറിനകം അവിടം വിടുകയും ചെയ്തു.

   Also Read-ഇവിടത്തുകാര്‍ക്ക് മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോകേണ്ട; ഒരു ഫോണ്‍കോളില്‍ സലൂണ്‍ വീട്ടിലെത്തും

   വിഭവങ്ങളുടെ അപര്യാപ്തത ഉണ്ടാകുമ്പോഴും ഏതെങ്കിലും വിധത്തിൽ വിഭവങ്ങൾ ശേഖരിക്കാനും ഉപയോഗപ്പെടുത്താനുമുള്ള കഴിവ് അക്രമകാരികളുടെ വിഭാഗത്തിൽപ്പെടുന്ന ചിലന്തികൾക്കാണ് ഉള്ളതെന്ന് അവർ കണ്ടെത്തി. എന്നാൽ, ദീർഘകാലത്തേക്ക് ഭക്ഷണത്തിന്റെ അപര്യാപ്തതയോ ക്ഷാമമോ അനുഭവപ്പെട്ടാൽ ഭക്ഷണത്തിനായി തമ്മിൽ തമ്മിൽ പോരാടുന്ന പ്രവണതയും അക്രമകാരികളായ ചിലന്തികളുടെ കോളനികളിലാണ് കാണാൻ കഴിഞ്ഞത്. താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവും അവർക്കിടയിലുള്ള പോരാട്ടത്തിനും കലഹത്തിനും കാരണമാകുന്നതായും ഗവേഷകസംഘം നിരീക്ഷിച്ചു.

   "ഈ ആക്രമണോത്സുക സ്വഭാവം ചിലന്തി കോളനികളിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്തു വരുന്നുണ്ട്. അതിജീവനത്തിനുള്ള ശേഷിയിലും പുനരുത്പാദനത്തിനുള്ള കഴിവിലും ഈ ഘടകത്തിന് വളരെ സുപ്രധാനവും നിർണായകവുമായ പങ്കാണ് ഉള്ളത്", ജൊനാഥൻ പ്രുയിറ്റ് വാർത്താ കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു. വിഭവങ്ങൾ നേടുന്നതിന് ആക്രമണോത്സുകമായ മാർഗങ്ങൾ ഉപയോഗിക്കുന്ന ചിലന്തികൾക്ക് കൂടുതൽ മുട്ടയിടാനും അവയെ വരാൻ പോകുന്ന ശൈത്യകാലത്തിന്റെ തുടക്കം വരെ നിലനിർത്താനും കഴിയുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}