• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്മൃതി ഇറാനിക്കെന്നല്ല, സാക്ഷാൽ മോദിക്കുപോലും കേരളത്തിൽ ജയിക്കാനാകില്ല: സംവിധായകൻ സനൽകുമാർ ശശിധരൻ

'രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിക്കാൻ സ്വന്തം ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയെ പോലും നിർത്താൻ മനോധൈര്യമില്ലാത്ത പാർട്ടിയാണ് ബിജെപി'

news18
Updated: April 1, 2019, 11:10 PM IST
സ്മൃതി ഇറാനിക്കെന്നല്ല, സാക്ഷാൽ മോദിക്കുപോലും കേരളത്തിൽ ജയിക്കാനാകില്ല: സംവിധായകൻ സനൽകുമാർ ശശിധരൻ
'രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിക്കാൻ സ്വന്തം ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയെ പോലും നിർത്താൻ മനോധൈര്യമില്ലാത്ത പാർട്ടിയാണ് ബിജെപി'
  • News18
  • Last Updated: April 1, 2019, 11:10 PM IST IST
  • Share this:
കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതിനെ വിമർശിച്ചവർക്ക് മറുപടിയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ഒളിച്ചോടിയെന്ന് ആക്ഷേപിക്കുന്നവർക്കെതിരെയും അദ്ദേഹം വിമർശനമെയ്തു. രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിക്കാൻ സ്വന്തം ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയെ പോലും നിർത്താൻ മനോധൈര്യമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്ന് സനൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നതിനും കോൺഗ്രസിന് ഇപ്പോഴും ഇന്ത്യമുഴുവനും വേരുണ്ട് എന്നുമാണ് അത് സൂചിപ്പിക്കുന്നത്. സ്‌മൃതി ഇറാനിക്കെന്നല്ല സാക്ഷാൽ മോദിക്കുപോലും കേരളത്തിൽ വന്നു നിന്ന് ജയിച്ചുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ മത്സരിക്കാൻ സ്വന്തം ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താൻ മനോധൈര്യമില്ലാത്ത പാർട്ടിയാണ് അയാൾ അമേത്തിയിൽ നിന്ന് ഒളിച്ചോടിയെന്ന് പറഞ്ഞ് ആക്ഷേപിക്കാൻ നടക്കുന്നത്. അവരുടെ കണക്കിൽ ഇന്ത്യയെന്നാൽ ഉത്തരേന്ത്യയും വയനാടൊക്കെ ഓടിപ്പോകാനുള്ള സ്ഥലവുമാണ്. ബിജെപിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നതിനും കോൺഗ്രസിന് ഇപ്പോഴും ഇന്ത്യമുഴുവനും വേരുണ്ട് എന്നുമാണ് അത് സൂചിപ്പിക്കുന്നത്. സ്മൃതി ഇറാനിക്കെന്നല്ല സാക്ഷാൽ മോഡിക്കുപോലും കേരളത്തിൽ വന്നു നിന്ന് ജയിച്ചുപോകാൻ കഴിയില്ല. കേരളം അവരുടെ ഐഡിയയിൽ അത്രമാത്രം ഇന്ത്യയുമല്ല. അവരുടെ ഇന്ത്യ ഹിന്ദി സംസാരിക്കുന്ന ഹിന്ദുത്വം വിഴുങ്ങുന്ന ഒരിന്ത്യയാണ്. അവർക്കെങ്ങനെ അതു പറ്റും. പകരം അവർ പപ്പുവെന്ന് വിളിക്കും. യഥാർത്ഥ പപ്പുക്കളായ അനുയായികൾ അത് ഏറ്റുപാടും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍