• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കോർപറേറ്റ് 360 ഉടമ വരുൺചന്ദ്രനെതിരെ മുൻഭാര്യയുടെ ഫേസ്ബുക്ക് ലൈവ്


Updated: April 2, 2018, 9:26 PM IST
കോർപറേറ്റ് 360 ഉടമ വരുൺചന്ദ്രനെതിരെ മുൻഭാര്യയുടെ ഫേസ്ബുക്ക് ലൈവ്

Updated: April 2, 2018, 9:26 PM IST
തിരുവനന്തപുരം: മലയാളിയായ യുവ വ്യവസായിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഭാര്യയുടെ ഫേസ്ബുക്ക് ലൈവ്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർപറേറ്റ് 360 ഉടമ വരുൺചന്ദ്രനെതിരെ ഭാര്യ ഡിമെയ്റ്റ ഡെമി ഡിക്രൂസാണ് രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചിട്ടുണ്ടെന്നും വരുണിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നുമാണ് ഭാര്യ ഡിമെയ്റ്റ ഫേസ്ബുക്കിലൂടെ ആരോപിച്ചിരിക്കുന്നത്.


വരുണിന്റെ സുഹൃത്തായ കേരള ബ്ലാസ്‌റ്റേഴ്സ് താരത്തിന്റെ മുന്നില്‍ താൻ ശബ്ദം ഉയര്‍ത്തി സംസാരിച്ചതിന്റെ പേരിലാണ് മർദനത്തിന് ഇരയായതെന്നും ഡിമെയ്റ്റ പറയുന്നു. മർദനത്തില്‍ പരിക്കേറ്റ തനിക്ക് വരുണും സഹോദരന്‍ അരുണും ചികിത്സ നിഷേധിച്ചു. ഒടുവിൽ, കേരളത്തിൽ നിന്നും ബെംഗളൂരുവില്‍ എത്തിയാണ് താൻ ചികിത്സ തേടിയതെന്നും അവർ പറഞ്ഞു.



പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചപ്പോൾ വനിത ഹെല്‍പ് ലൈനുമായി ബന്ധപ്പെടാൻ നിർദേശം ലഭിച്ചിരുന്നു. എന്നാൽ, അവിടെ നിന്ന് വേണ്ട വിധത്തിൽ സഹായമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ഫേസ്ബുക്ക് ലൈവില്‍ എത്തിയതെന്നും ഡിമെയ്റ്റ കൂട്ടി ചേ‌ർത്തു. ഇപ്പോള്‍ സിംഗപ്പൂരിലാണ് ഡിമെയ്റ്റ. ഇവിടെയാണ് ആദ്യം കോര്‍പറേറ്റ് 360 ഇന്‍കോര്‍പറേറ്റ് ചെയ്തത്.


അപ്പോള്‍ താന്‍ മാത്രമായിരുന്നു ഡയറക്ടര്‍. പിന്നീട് വരുണ്‍ ബലമായി ഒപ്പു വാങ്ങി കമ്പനി സ്വന്തം പേരിലേക്ക് ആക്കിയെന്നും ഡിമെയ്റ്റ ആരോപിക്കുന്നു. ചാരിറ്റിയുടെ മറവില്‍ വരുണ്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചു തുടങ്ങുന്ന ഐടി പാർക്കുകളിൽ നിന്നും വ്യത്യസ്തമാണ് കോർപറേറ്റ് 360.


എന്നാൽ, ഡിമെയ്റ്റ തന്റെ മുൻഭാര്യ ആയിരുന്നെന്നും കഴിഞ്ഞ പത്തു മാസമായി ഒരുമിച്ചല്ല താമസിക്കുന്നതെന്നും വെളിപ്പെടുത്തി വരുൺ ചന്ദ്രൻ രംഗത്തെത്തി. തന്‍റെ വ്യവസായം നിയമാനുസൃതമാണെന്നും പ്രവ‌‌ർത്തനങ്ങളെല്ലാം സത്യസന്ധമാണെന്നും വരുൺ പറയുന്നു. അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവനകൾ തന്നെ മനപ്പൂ‌‌ർവം കെട്ടിചമച്ച വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതാണെന്നും വരുൺ പറയുന്നു.


വരുൺ സ്വന്തം നാടായ പത്തനാപുരത്താണ് കമ്പനി ആരംഭിച്ചത്. സിംഗപ്പൂർ ആസ്ഥാനമായ കമ്പനിക്ക് അമേരിക്ക, യു കെ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ശാഖകളുണ്ട്. രണ്ടുവർഷം കൊണ്ട് അഞ്ച് രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചു. കേരളത്തിൽ നിന്നുള്ള ഡേറ്റാ ടെക്‌നോളജി സ്റ്റാർട്ടപ്പ് ആയ 360യുടെ സേവനം ലോകത്തുള്ള പല ഐ ടി കമ്പനികളും ഉപയോഗിക്കുന്നു.




കമ്പനികൾക്ക് മികച്ച വ്യാപാരം സമാഹരിച്ചും പ്രവണതകളെയും സാമൂഹ്യചിന്താഗതിയേയും വിലയിരുത്തിയും വിപണനപ്രചാരണം കൃത്യമായി നിർണയിച്ച് നടപ്പാക്കാൻ സഹായകമാകുന്ന ചെലവുകുറഞ്ഞ ഡേറ്റ ആസ് എ സർവീസ് (ഡാസ്) ആപ്ലിക്കേഷനുകളാണ്. കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ മകനായി ജനിച്ച വരുൺ വെട്ടിപ്പിടിച്ച വിജയത്തിന്റെ കഥ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് കേരളത്തിൽ സുപരിചിതനാകുന്നത്.​
First published: March 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍