• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'പേപ്പറില്‍ എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വിശ്രമിച്ചാല്‍ ഞങ്ങളുടെ ജീവന് സുരക്ഷിതത്വം ഉണ്ടാകുമോ'

'പരാതികള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് അറിയില്ല'

news18
Updated: July 18, 2019, 11:45 PM IST
'പേപ്പറില്‍ എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വിശ്രമിച്ചാല്‍ ഞങ്ങളുടെ ജീവന് സുരക്ഷിതത്വം ഉണ്ടാകുമോ'
News18
news18
Updated: July 18, 2019, 11:45 PM IST
വീടിനോട് ചേർന്ന് മരങ്ങളും പനയും അപകടകരമായ അവസ്ഥയിൽ നിൽക്കുന്നുവെന്ന് ബോധ്യപ്പെട്ടിട്ടും ഇവ നീക്കാൻ നടപടിയുണ്ടാകുന്നില്ലെന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ കലഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി, കലഞ്ഞൂര്‍ വില്ലേജ് ഓഫീസര്‍, അടൂര്‍ ആര്‍.ഡി.ഒ ഉള്‍പ്പടെയുള്ളവര്‍ ആയിരിക്കും അതിനുകാരണമെന്നും മാധ്യമപ്രവർത്തൻ കൂടിയായ യുവാവ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഇത് വായിക്കുന്നതിന് മുന്‍പ് ഒറ്റ കാര്യം പറഞ്ഞു കൊള്ളട്ടെ..താഴെ പറയുന്ന സംഭവം കാരണം എനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം നടപടികള്‍ എടുക്കാന്‍ മടി കാട്ടുന്ന കലഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി,കലഞ്ഞൂര്‍ വില്ലേജ് ഓഫീസര്‍,അടൂര്‍ ആര്‍.ഡി.ഒ ഉള്‍പ്പടെയുള്ളവര്‍ ആയിരിക്കും..
ശക്തമായ മഴയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചവര്‍ ഒന്ന് കൂടി കേള്‍ക്കുക...

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഈ പരാതിയെ നിങ്ങള്‍ കാണണ്ട...വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങുന്ന എനിക്ക് നേരിടേണ്ടി വരുന്ന മാനസിക വിഷമമായി കരുതിയാല്‍ മതി...അച്ഛന്‍ മരിച്ചതിന് ശേഷം ഒരമ്മയുടെ സംരക്ഷണം പൂര്‍ണമായി എടുത്ത ഒരു മകന്റെ വിഷമമായി കണ്ടാല്‍ മതി.സ്‌കൂളില്‍ പഠിക്കുന്ന മകന്റെയും ഭാര്യയുടെയും സംരക്ഷണം ഓര്‍ത്ത് വേവലാതിപ്പെടുന്ന ഒരു അച്ഛന്റെ വിഷമമായി കണ്ടാല്‍ മതി.

എന്റെ വീടിന് പിന്നില്‍ കുറെ മരങ്ങള്‍ കുറെ നാളുകളായി വീടിന് മുകളിലേക്ക് വീണ് കിടക്കുകയാണ്. കലഞ്ഞൂര്‍ വില്ലേജ് ഓഫീസ്,കലഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി,അടൂര്‍ ആര്‍.ഡി.ഒ എന്നിവര്‍ക്ക് നിരവധി പരാതികളും ഇതിനായി നല്‍കി. അടുത്ത സമയത്ത് സര്‍ക്കാരും ഇത്തരം അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ഉത്തരവും പുറപ്പെടുവിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിനായി നടപടികള്‍ എടുക്കാനുള്ള അധികാരവും നല്‍കി.

എന്റെ വീടിന്റെ കിടപ്പുമുറിയോട് ചേര്‍ന്ന് അയല്‍വാസിയുടെ പുരയിടത്തിലെ കുറെ മരങ്ങള്‍ അപകടകരമായി നില്‍പ്പുണ്ടെങ്കിലും ഒരു വലിയ പന മൂട്ടില്‍ മണ്ണില്ലാതെ ഏത് സമയവും എന്റെ വീടിന് പുറത്തേക്ക് നിലംപതിക്കാവുന്ന രീതിയില്‍ നിലകൊള്ളുകയാണ്. ഓരോ ദിവസവും മഴയില്‍ ഇതിന്റെ മൂട്ടിലെ മണ്ണ് ഒലിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇത് ഞാന്‍ തന്നെ അടൂര്‍ ആര്‍.ഡി.ഒയെ നേരില്‍ വിളിച്ച് പരാതി പറയുകയും മൂന്ന് ആഴ്ച മുന്‍പ് കലഞ്ഞൂര്‍ വില്ലേജില്‍ നിന്ന് വന്ന് പരിശോധന നടത്തി ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ട് തിരിച്ച് പോകുകയും ചെയ്തു.

വില്ലേജില്‍ പിന്നീട് തിരക്കിയപ്പോള്‍ മരങ്ങള്‍ നില്‍ക്കുന്നതിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തി ആര്‍.ഡി.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും പറഞ്ഞു. പേപ്പറില്‍ എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വിശ്രമിച്ചാല്‍ ഞങ്ങളുടെ ജീവന് സുരക്ഷിതത്വം ഉണ്ടാകുമോ. ഇതിന് ശേഷമാണ് അമ്മ പത്തനംതിട്ട കളക്ട്രേറ്റില്‍ എത്തി ഏ.ഡി.എമ്മിന് നേരിട്ട് പരാതി നല്‍കിയത്. അവിടെ നിന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാട്ടി ജൂലായ് ഒന്‍പതിന് തന്നെ പരാതി അടൂര്‍ ആര്‍.ഡി.ഒയിലേക്ക് അയച്ചു. ഇവിടേക്ക് എത്തുന്ന പരാതികള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് അറിയില്ല.

ഒന്ന് പറയാം ആര്‍ക്കു വേണമെങ്കിലും ഈ സ്ഥലം പരിശോധിക്കാം. ഈ പറയുന്ന വസ്തുതകള്‍ കളവെന്ന് തോന്നിയാല്‍ എനിക്കെതിരെ നിയമ നടപടി സ്വീകരിക്കാം. കുറെയധികം പരാതികള്‍ നല്‍കിയിട്ടും ഫലമില്ല എന്ന് തോന്നിയിട്ടാണ് എന്റെ മുഖപുസ്തകത്തില്‍ ഇത് കുറിക്കുന്നത്. വലിയൊരു ദുരന്തം ഞാന്‍ ഇവിടെ കാണുന്നുണ്ട്.ശക്തമായ മഴയില്‍ ഈ ദുരന്തം കാരണം എന്ത് സംഭവിച്ചാലും ഈ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും.ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്ത് വിശ്രമിച്ചതിന് കാരണം ബോധ്യപ്പെടുത്തേണ്ടി വരും..ആധികാരികമായ പരാതികളും അതിന്റെ ഫയല്‍ നമ്പറും മരത്തിന്റെ ചിത്രങ്ങളും ഇതിനൊപ്പം പോസ്റ്റ് ചെയ്യുന്നു. ശരിക്കും നീതി തേടിയാണ് പരാതികളുമായി ഞങ്ങള്‍ പോയത്. അവിടെ നിന്നു കിട്ടിയ അനുഭവങ്ങളാണ് ആദ്യമായി ഇത്തരമൊരു പോസ്റ്റിന് കാരണം.


First published: July 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...