• HOME
  • »
  • NEWS
  • »
  • buzz
  • »
  • Facebook | 14 വര്‍ഷം മുന്‍പ് കാണാതായ അമ്മയെയും മകളെയും ഒന്നിപ്പിച്ച് ഫേസ്ബുക്ക്; സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

Facebook | 14 വര്‍ഷം മുന്‍പ് കാണാതായ അമ്മയെയും മകളെയും ഒന്നിപ്പിച്ച് ഫേസ്ബുക്ക്; സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

വികാരനിര്‍ലഭമായിരുന്നു ജാക്വലിന്റെയും അമ്മയുടെയും ഒന്നര പതിറ്റാണ്ടിന് ശേഷമുള്ള കൂടിക്കാഴ്ച

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ത്രില്ലര്‍ സിനിമകളെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു ഫ്‌ലോറിഡയില്‍ അടുത്തിടെ നടന്ന ഒരു തട്ടിക്കൊണ്ടുപോകൽ കേസ്. 2007 ല്‍ ഫ്‌ലോറിഡയില്‍ താമസിക്കുന്ന ആഞ്ചലിക്ക വെന്‍സസ്‌സാല്‍ഗാഡോ തന്റെ ആറ് വയസ്സുകാരി മകള്‍ ജാക്വിലിന്‍ ഹെര്‍ണാണ്ടസിനെ അവളുടെ പിതാവ് പാബ്ലോ ഹെര്‍ണാണ്ടസ് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഒരു കേസ് ഫയല്‍ ചെയ്തു.

കാലം പോകെ കേസും തണുത്തു വന്നു. അന്വേഷണവും ഏതാണ്ട് നിലച്ചു. പക്ഷേ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലര്‍മോണ്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വീണ്ടും ആഞ്ചെലിക്കയെ കണ്ടു. എന്നാല്‍ ഇത്തവണ മകള്‍ എവിടെയെന്ന് ചോദിക്കുന്നതിനുപകരം, ഒരു സ്ത്രീ തന്നെ ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടുവെന്നും അത് ചിലപ്പോൾ 14 വര്‍ഷം മുന്‍പ് കാണാതായ അവളുടെ മകളാകാമെന്നും അവകാശപ്പെട്ടുകൊണ്ടാണവള്‍ പോലീസിനെ സമീപിച്ചത്. കേസ് ഗൗരവമായി കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ടീം രൂപികരിച്ചു. ആഞ്ചെലിക്കയുടെ വാദം സ്ഥിരീകരിക്കുക എന്നതായിരുന്നു ഈ ടീമിന്റെ പ്രധാന ചുമതല.

ആഞ്ചെലിക്കയും അവളുടെ മകളാണെന്ന് അവകാശപ്പെട്ട സ്ത്രീയും തമ്മിലുള്ള സംഭാഷണം അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം ആരംഭിച്ചത്. മകളാണെന്ന് അവകാശപ്പെടുന്ന, നിലവില്‍ മെക്‌സിക്കോയില്‍ ഉണ്ടായിരുന്ന സ്ത്രീയും ആഞ്ചെലിക്കയും ടെക്‌സാസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ പ്രവേശിക്കുന്ന സ്ഥലത്ത് കണ്ടുമുട്ടാന്‍ തീരുമാനിച്ചു.
അമ്മയും മകളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഏജൻസികൾ നൽകിയ ബന്ധപ്പെട്ട രേഖകൾ അധികൃതർ പരിശോധിച്ചു. അവസാനം, മെക്സിക്കോയിൽ നിന്നുള്ള സ്ത്രീ ആഞ്ജലിക്കയുടെ 14 വര്‍ഷം മുന്‍പ് കാണാതായ മകളാണെന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു .

വികാരനിര്‍ലഭമായിരുന്നു ജാക്വലിന്റെയും അമ്മയുടെയും ഒന്നര പതിറ്റാണ്ടിന് ശേഷമുള്ള കൂടിക്കാഴ്ച. “ഒന്നിലധികം അന്വേഷണ ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ എന്ത് രഹസ്യവും പുറത്ത് കൊണ്ടുവരാനാവും എന്നതിന്റെ ഉദാഹരണമാണിത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഈ അമ്മയെയും മകളുമായി വീണ്ടും ഒന്നിപ്പിക്കാന്‍ സാധിച്ചു,” ക്ലാര്‍മോണ്ട് പോലീസ് മേധാവി ചാള്‍സ് ബ്രോഡ്‌വേ പറഞ്ഞു.

തട്ടിക്കൊണ്ട് പോയെന്ന് ആരോപിക്കപ്പെട്ട ഹെർണാണ്ടസിന്റെ കൂടുതൽ വിശദാംശങ്ങൾ ഒന്നും തന്നെ നിലവിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ അദ്ദേഹത്തെ അധികൃതർ അന്വേഷിക്കുന്നുണ്ടോ എന്നതും വ്യക്തമല്ല.
സിനിമാ കഥ പോലെ നിഗൂഢതയും കൗതുകവും നിറഞ്ഞ ഈ സംഭവം ക്ലർമോണ്ട് പോലീസ് അവരുടെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ഉടനെ നിരവധി പേരാണ് അമ്മയോടും മകളോടും സ്നേഹവും ആശങ്കയും പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.

"അവിശ്വസനീയവും വൈകാരികവുമായ ഒരു കഥ.  സന്തോഷകരമായി അവസാനിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ ആ വർഷങ്ങളിൽ അവർ അനുഭവിച്ച വേദന സങ്കൽപ്പിക്കാനാവില്ല. കാണാതായവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ,” പോസ്റ്റിനു കീഴിൽ ഒരാൾ എഴുതിയത് ഇങ്ങനെയായിരുന്നു.
"കുഴപ്പമൊന്നുമില്ലെന്നും അവർ രണ്ടുപേരും സുരക്ഷിതരാണെന്നും ഉറപ്പുവരുത്താൻ അവർക്ക് വേണ്ടി ഒരുപാട് ദൂരം പോയതിന് നന്ദി," എന്നായി മറ്റൊരു അഭിപ്രായം.
Published by:Karthika M
First published: