Fact Check | ഇന്‍ഫോസിസ് ചെയർപേഴ്സണ്‍ സുധ മൂർത്തി പച്ചക്കറി വിൽപ്പനക്കാരിയായോ ? സത്യം ഇതാണ്

'ഇൻഫോസിസ് സ്ഥപാകന്‍റെ ഭാര്യയായ സുധാ മൂർത്തി, അഹംഭാവത്തിൽ നിന്ന് മുക്തി നേടാൻ ഒരു ദിവസം മുഴുവൻ ഒരു ക്ഷേത്രത്തിന് മുന്നിൽ പച്ചക്കറി വില്‍പ്പനയ്ക്കായി ചിലവഴിക്കുന്നു എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്

News18 Malayalam | news18-malayalam
Updated: September 16, 2020, 9:29 AM IST
Fact Check | ഇന്‍ഫോസിസ് ചെയർപേഴ്സണ്‍ സുധ മൂർത്തി പച്ചക്കറി വിൽപ്പനക്കാരിയായോ ? സത്യം ഇതാണ്
Viral image of Sudha Murthy with vegetables.
  • Share this:
ഇൻഫോസിസ് ഫൗണ്ടേഷൻ ചെയര്‍പേഴ്സണും എഴുത്തുകാരിയുമായ സുധാ മൂർത്തി പച്ചക്കറി വിൽക്കുന്നു എന്ന പേരിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അഹംഭാവത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ വർഷത്തിലൊരിക്കൽ ഒരു ക്ഷേത്രത്തിന് മുന്നിൽ ഇവർ പച്ചക്കറി വിൽക്കാനെത്തും എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്.

ഐആര്‍എസ് ഓഫീസറായ സുരഭി എന്നയാളുടെ ട്വിറ്ററിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. 'ഇൻഫോസിസ് സ്ഥപാകന്‍റെ ഭാര്യയായ സുധാ മൂർത്തി, അഹംഭാവത്തിൽ നിന്ന് മുക്തി നേടാൻ ഒരു ദിവസം മുഴുവൻ ഒരു ക്ഷേത്രത്തിന് മുന്നിൽ പച്ചക്കറി വില്‍പ്പനയ്ക്കായി ചിലവഴിക്കുന്നു. പണം തന്‍റെ മൂല്യങ്ങളെ മാറ്റിമറിക്കാൻ അവർ അനുവദിക്കുന്നില്ല' എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രം പങ്കുവച്ചത്.
അധികം വൈകാതെ തന്നെ ഇത് വൈറലായി. ഇത്രയും ഉന്നതിയിലുള്ള ഒരാളുടെ എളിമയെ പുകഴ്ത്തി നിരവധി പേർ ചിത്രം പങ്കു വച്ചു. ചില മാധ്യമങ്ങളും ഇത് വാർത്തയാക്കി. എന്നാൽ ഇതൊരു വ്യാജ വാർത്തയാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.

Also Read: രണ്ടു കുട്ടികളുടെ അമ്മയായ യുവതി മരത്തെ വിവാഹം ചെയ്തു; ഒന്നാം വിവാഹ വാർഷികാഘോഷം ഇങ്ങനെ

IANSനു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സുധാ മൂർത്തി തന്നെയാണ് ഇത് സംബന്ധിച്ച സത്യാവസ്ഥ വെളിപ്പെടുത്തിയത്. വൈറലായ ചിത്രം അതീവ ഗൗരത്തിലെടുത്ത അവർ, സോഷ്യല്‍ മീഡിയ സൈറ്റുകളിൽ അതിനെ അവതരിപ്പിച്ച രീതിയിൽ അസന്തുഷ്ടി പ്രകടിപ്പിക്കുകയാണുണ്ടായത്. ചിത്രം സത്യം തന്നെയാണെങ്കിലും ആളുകള്‍ പറയുന്നത് പോലെ വില്‍പ്പനക്കാരിയായല്ല അവിടെ ഇരുന്നത് ഒരു പുണ്യ പ്രവർത്തിയായാണ് എന്നാണ് സുധ പറഞ്ഞത്. അതിനെ ഒരു പബ്ലിസിറ്റി ഇവന്‍റ് ആയി കണ്ടിട്ടില്ലെന്നും വ്യാജ വാർത്തകളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടതിൽ നീരസം ഉണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.

Also Read-'കോൻ ബനേഗ ക്രോർപതി'യിൽ സുശീൽ കുമാർ നേടിയത് അഞ്ച് കോടി; എന്നാൽ പിന്നീട് സംഭവിച്ചത്

'പച്ചക്കറി വിൽക്കുന്നതിനായല്ല ഞാൻ അവിടെ ഇരുന്നത്. അത്തരം വാർത്തകൾ തീർത്തും വേദനയുളവാക്കുന്നു. ഞാനവിടെ ഇരുന്നത് ഒരു ഭക്ത ആയിട്ടാണ് അല്ലാതെ വിൽപ്പനക്കാരിയായല്ല. എന്‍റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു ആചാരമാണത്. ബംഗളൂരുവിലെ രാഘവേന്ദ്ര മാതയിൽ എല്ലാ വർഷവും നടക്കുന്ന മൂന്ന് ദിവസം നീണ്ട 'രാഘവേന്ദ്ര രായറ സമർഥനെ' ചടങ്ങിനിടെ എടുത്ത ചിത്രമാണിത്. ഭക്ഷണം തയ്യാറാക്കുന്നതിനായി നല്ല പച്ചക്കറികൾ തെരഞ്ഞെടുക്കുന്നതിനായാണ് ഞാന്‍ അവിടെ ഇരിക്കുന്നത്.. ' എന്നായിരുന്നു സുധ മൂർത്തിയുടെ വാക്കുകൾ.

വളരെ ചെറുപ്പം മുതൽ തന്നെ ഈ ആചാരം പിന്തുടരുന്നുണ്ട്. കുഞ്ഞിലെ മുത്തശ്ശിക്കൊപ്പം വന്നു തുടങ്ങിയത് മുതലുള്ള ശീലമാണെന്നും കർശനമായി തന്നെ ഇത് പിന്തുടരുന്നുണ്ടെന്നും ഇവർ പറയുന്നു.ആചാരപ്രകാരം വർഷത്തിൽ മൂന്ന് ദിവസം സുധാ മൂർത്തി ഇവിടെയെത്തും. ഭക്ഷണം തയ്യാറാക്കി നൽകാനുള്ള പച്ചക്കറികൾ തെരഞ്ഞെടുത്ത് അത് കഴുകി വൃത്തിയാക്കാന്‍ സഹായിക്കും. ഇതിന് പുറമെ ക്ഷേത്രത്തിലെ മറ്റ് പല ജോലികളിലും അവർ സജീവ പങ്കാളിയാകാറുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Published by: Asha Sulfiker
First published: September 16, 2020, 9:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading