പാകിസ്ഥാനിൽ ചൂടേറിയ ചർച്ചയായി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന്റെ ‘അശ്ലീല സംഭാഷണം’. ടീമിലെ സഹതാരത്തിന്റെ കാമുകിയുമായി ബാബർ നടത്തിയ സെക്സ് ചാറ്റിങ്ങിന്റേതെന്ന പേരിൽ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഓഡിയോകളും പുറത്തുവന്നിരുന്നു. എന്നാൽ ഇത് വാട്സാപ്പിൽ നിന്ന് ചോർന്നതല്ലെന്നും ഒരു ട്വിറ്റർ ഉപയോക്താവിന്റെ ആക്ഷേപ ഹാസ്യരൂപേണയുള്ള സൃഷ്ടി മാത്രമാണെന്ന വിവരമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.
വിവാദം കാട്ടുതീപോലെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെയാണ് ഡോ. നിമോ യാദവ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വിശദീകരണവുമായി എത്തിയത്.
‘‘പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഒരു സഹതാരത്തിന്റെ കാമുകിയുമായി അശ്ലീല സംഭാഷണം നടത്തുന്ന ബാബർ അസം, ഇതു തുടർന്നാൽ കാമുകനായ താരത്തെ ടീമിൽനിന്ന് പുറത്താക്കില്ലെന്ന് വാഗ്ദാനം നൽകുന്നു’- ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് ഡോ.നമോ യാദവ് എന്നയാൾ കുറിച്ചത് ഇങ്ങനെ.
Babar Azam sexting with gf of another Pakistan cricketer and promising her that her bf won’t be out of team if she keeps sexting with him is just 👎🏿
I hope allah is watching all this .
— Dr Nimo Yadav (@niiravmodi) January 15, 2023
“എന്തൊരു കോമാളി മാധ്യങ്ങളാണ് നമുക്കുള്ളത്, എന്റെ ആക്ഷേപഹാസ്യ ട്വീറ്റിനെ അടിസ്ഥാനമാക്കി ഒരു ഷോ സംപ്രേഷണം ചെയ്യുകയും വാർത്തയുടെ ഉറവിടം പോലും പരിശോധിക്കാതെ ബാബർ അസമിനെതിരെ മോശമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു,” ഡോ നിമോ യാദവ് പിന്നീട് കുറിച്ചു. ഇതിനെല്ലാം തുടക്കമിട്ടത് ഒരു ആക്ഷേപഹാസ്യ ട്വീറ്റാണെന്ന് അവരോട് പറയാൻ ട്വിറ്ററിലെ നിരവധി മീഡിയ അക്കൗണ്ടുകളെയും ഇദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.
Also Read- ഈ ബോളിവുഡ് നടനുമായി തമന്ന പ്രണയത്തിലോ? വൈറലായി ചിത്രങ്ങൾ
What a clown 🤡 media we have, mirror now telecasted a dedicated show based on my satirical tweet and put nasty allegations on Babar Azam without even verifying the source of the news (me).@MirrorNow I was the one who started bf in team story, this was fake. Apologise to Babar pic.twitter.com/OKMgD7fo4L
— Dr Nimo Yadav (@niiravmodi) January 17, 2023
വിമർശകരോട്, അക്കൗണ്ട് ഇങ്ങനെ പറഞ്ഞു: “ഗുരുതരമായ ഒരു കുറിപ്പിൽ, നിങ്ങൾ ഇത് ചെയ്യരുതായിരുന്നു എന്ന് പറയുന്ന എല്ലാവരോടും. നിങ്ങൾ ഇഷ്ടപ്പെടാത്ത ആളുകളോടോ പാർട്ടിയോടോ ഞാൻ ഇത് ചെയ്യുമ്പോൾ ആസ്വദിക്കരുത്. രണ്ടാമതായി, എന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ ഞാൻ ഇവിടെ ആരുടെയും അടുത്ത് പോകാറില്ല. മൂന്നാമതായി, മാധ്യമങ്ങൾ വാർത്തകൾ തിരഞ്ഞെടുക്കുന്നത് എന്റെ ജോലിയല്ല. നാലാമതായി, എന്റെ വിനോദത്തിനായാണ് ഞാൻ ട്വിറ്റർ ഉപയോഗിക്കുന്നത്.
Delete this tweet, “bf in team for sexting” story is false, I did this in a satirical way.
— Dr Nimo Yadav (@niiravmodi) January 17, 2023
അതേസമയം, #WeStandWithBabar എന്ന ഹാഷ്ടാഗ് ഇന്ത്യയിലും പാകിസ്ഥാനിലും ട്രെൻഡിങ് ആവുകയാണ്. ആരോപണം യഥാർത്ഥത്തിലുള്ളതല്ലെന്നും ആക്ഷേപ ഹാസ്യമാണെന്നും മനസ്സിലാക്കിയവരാണ് ഈ ടാഗ് ഉപയോഗിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.