ആമസോൺ മഴക്കാടുകളിലെ തീപിടുത്തത്തിന്റെ വാർത്ത വളരെപെട്ടെന്നാണ് വൈറലായത്. പരിസ്ഥിതിക്ക് വൻ പ്രത്യാഘാതമുണ്ടാക്കുന്ന തീപിടുത്തമാണ് ആമസോൺ മഴക്കാടുകളിലേത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഈ വാർത്ത ഇപ്പോൾ ഏറ്റവും സജീവ ചർച്ചാ വിഷയമാണ്. കുഞ്ഞിനെ കൈയിലേന്തി വാവിട്ടുനിലവിളിക്കുന്ന ഒരു കുരങ്ങിന്റെ ചിത്രം ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആമസോൺ മഴക്കാടുകളിൽനിന്നുള്ള ദയനീയ കാഴ്ച എന്ന നിലയിലാണ് ബോളിവുഡ് താരങ്ങൾ ഉൾപ്പടെയുള്ളവർ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
എന്നാൽ ഈ ചിത്രം തെറ്റായാണ് പലരും ഷെയർ ചെയ്യുന്നതെന്നതാണ് വസ്തുത. പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ അവിനാഷ് ലോധി 2017ൽ ജബൽപുരിൽനിന്ന് എടുത്ത ചിത്രമാണിത്. കുരങ്ങുകൾ കൂട്ടമായി വസിക്കുന്ന ജബൽപുർ കാടുകളിൽനിന്നാണ് ഈ ചിത്രമെടുത്തതെന്ന് അവിനാഷ് പറയുന്നു. 'ഈ ചിത്രം ഒരിക്കലും മറക്കാനാകാത്തതാണ്. ഒരിക്കൽപ്പോലും ഒരു മൃഗത്തിന്റെ ഇത്രയും വികാരഭരിതമായ ചിത്രം പകർത്തിയിട്ടില്ല'- അവിനാഷ് പറയുന്നു. കുഞ്ഞ് ചത്തുപോയെന്ന് കരുതിയാണ് അമ്മ കുരുങ്ങ് നിലവിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
2015 ഓഗസ്റ്റ് മുതലാണ് ആമസോൺ മഴക്കാടുകളിലെ തീപിടുത്തം വ്യാപകമായത്. 9500 തീപിടുത്തമാണ് ഇക്കാലയളവിൽ ഉണ്ടായത്. എന്നാൽ ആമസോണിലെ തീപിടുത്തം കഴിഞ്ഞ ഒരു വർഷത്തിനിടെ 83 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.