നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Wedding | പണം തരൂ, വിവാഹത്തിന് അതിഥികളെ തരാം; തഴച്ചു വളർന്ന് ഈ 'വിവാഹ ബിസിനസ്'

    Wedding | പണം തരൂ, വിവാഹത്തിന് അതിഥികളെ തരാം; തഴച്ചു വളർന്ന് ഈ 'വിവാഹ ബിസിനസ്'

    നിരവധി കമ്പനികളാണ് 'വ്യാജ വിവാഹ അതിഥികളെ നൽകുന്ന ബിസിനസ്' ആരംഭിച്ചത്.

    News18

    News18

    • Share this:
      വിവാഹവേളകള്‍ (Wedding Ceremony) ഏറ്റവും മനോഹരമാക്കി തീര്‍ക്കുക എന്നതിന് സാംസ്‌കാരിക അതിര്‍വരമ്പുകള്‍ക്കപ്പുറം പൊതുവായ ഒരു സ്വീകാര്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ സംസ്‌കാരത്തില്‍പ്പെട്ട വിവാഹവേളകളും ഒന്നിനൊന്ന് മികച്ചതായി നിലകൊള്ളുകയും ചെയ്യുന്നു. ഇന്ന് ഇത്തരത്തില്‍ വിവാഹവേളകള്‍ മികവുറ്റതാക്കാന്‍ നമുക്ക് ഒട്ടേറെ വെഡിങ്ങ് പ്ലാനേഴ്‌സിന്റെ (Wedding Planners) സേവനങ്ങളും ലഭ്യമാണ്. കാരണം, കല്യാണം (Marriage) എന്നത് കേവലം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഒന്നുചേരലിന്റെ ആവിഷ്‌കാരം എന്നതിനപ്പുറത്ത് ഇന്ന് ആഡംബരത്തിന്റെ പ്രകാശനം കൂടിയാണ്. പലരും വിവാഹവേളകള്‍ തങ്ങളുടെ സാമൂഹികമായ ഔന്നത്യം പ്രദര്‍ശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ദക്ഷിണ കൊറിയയിലാവട്ടെ (South Korea) വിവാഹങ്ങള്‍ക്ക് എത്രയാളുകള്‍ പങ്കെടുക്കുന്നു എന്നതിലാണ് കാര്യം. അവിടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന വിരുന്നുകാരുടെ എണ്ണമാണ് കുടുംബങ്ങളുടെയും വിവാഹിതരായവരുടെയും പ്രശസ്തിയുടെയും ഔന്നത്യത്തിന്റെയും അളവുകോൽ.

      ദക്ഷിണ കൊറിയയിലെ ആളുകളുടെ ഈ മനഃസ്ഥിതി മുതലെടുത്ത് നിരവധി കമ്പനികളാണ് 'വ്യാജ വിവാഹ അതിഥികളെ നൽകുന്ന ബിസിനസ്' ആരംഭിച്ചത്. ഈ കമ്പനികൾ വിവാഹ പാർട്ടികളിൽ സംബന്ധിക്കുന്നതിനായി വ്യാജ അതിഥികളെ നൽകുന്നു. അങ്ങനെ വിവാഹത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൂടുകയും ദമ്പതികളുടെ സാമൂഹികനില ഉയർന്നതാണെന്ന് മറ്റുള്ളവർ കരുതുകയും ചെയ്യുന്നു.

      ഈ ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ ഏജൻസികളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ഡെയ്ലിസ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. വിവാഹിതരാകുന്ന ദമ്പതികൾക്ക് അവരുടെ വിവാഹ ചടങ്ങിൽ അതിഥികളായി അഭിനയിക്കാൻ എത്ര പേരെയാണോ ആവശ്യം അത്രയും പേരെ കമ്പനികൾ ഏർപ്പാടാക്കും. ചുരുക്കത്തിൽ പറഞ്ഞാൽ, ഇത്തരം സംഘങ്ങളെ നൽകുന്നതിലൂടെ വിവാഹവേദികളിലെ ഒഴിഞ്ഞ സീറ്റുകളും തങ്ങളുടെ പോക്കറ്റുകളും ഒരേ സമയം നിറയ്ക്കുകയാണ് ഈ കമ്പനികൾ.

      Also Read-Road Accidents | 'റോഡിലെ കുഴികൾ അടയ്ക്കണം, അതിന് എന്റെ പോക്കറ്റ് മണി തരാം'; ഏഴു വയസുകാരി കർണാടക മുഖ്യമന്ത്രിയോട്

      ദക്ഷിണ കൊറിയ കോവിഡ് മൂലം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങുകയാണ്. ദക്ഷിണ കൊറിയയിൽ ഇപ്പോൾ കോവിഡ് മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളും കുറവാണ്. ഈ സാഹചര്യങ്ങളിൽ തങ്ങളുടെ ബിസിനസ്സിൽ പുതിയ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് ഈ വ്യാജ അതിഥികളെ നൽകുന്ന കമ്പനികൾ. തങ്ങളുടെ വിവാഹാഘോഷങ്ങളിൽ കഴിയുന്നത്ര ആളുകളെ ഉൾക്കൊള്ളിച്ച് ചടങ്ങുകൾ നടത്താനാണ് ഇപ്പോൾ ദമ്പതികൾ പദ്ധതിയിടുന്നത്.

      ദക്ഷിണ കൊറിയയിൽ നിന്നെത്തുന്ന റിപ്പോർട്ടുകൾ പറയുന്നത്, കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ അവിടുത്തെ സർക്കാർ ഇളവുകൾ കൊണ്ടു വരാൻ പദ്ധതിയിടുന്നു എന്നാണ്. ഇപ്പോൾ സാമൂഹിക ഒത്തു കൂടലുകളിൽ അനുവദിച്ചിരിക്കുന്ന ആളുകളുടെ പരമാവധി എണ്ണം 99 ആണ്. ഈ ആഴ്ചയിൽ ഈ എണ്ണം വർദ്ധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 250 ആളുകളെ വരെ പങ്കെടുക്കാനുള്ള അനുമതി നൽകാനാണ് സർക്കാർ സംവിധാനങ്ങൾ ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ 15നായിരുന്നു സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ സംവിധാനങ്ങൾക്ക് ഇളവ് അനുവദിച്ച്ഉത്തരവിറക്കിയത്.

      Also Read-'കോടീശ്വരന്റെ പ്രതികാരം'; മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബാങ്ക് ജീവനക്കാര്‍ക്ക് പണി കൊടുത്ത് യുവാവ്

      ഒക്ടോബർ 15 ന് സർക്കാർ ലോക്ക്ഡൗൺ നിയമങ്ങൾ ലഘൂകരിച്ചതായി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് ശേഷം, ഇത്തരം കമ്പനികൾക്ക് വ്യാജ വിവാഹ അതിഥികളെ തേടി മുമ്പത്തേതിനെക്കാൾ ഇരട്ടി ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നാണ് സിയോളിൽ വ്യാജ അതിഥികളെ നൽകുന്ന ഒരു ഏജൻസിയിൽ ജോലി ചെയ്യുന്ന ഒരു ഓപ്പറേറ്റർ നൽകുന്നവിവരം. എന്നാൽ ഇവർ വെറുതെ ആളുകളെ അയയ്ക്കുകയല്ല ചെയ്യുന്നത്. ഇത്തരത്തിൽ വിവാഹ പാർട്ടികളിൽ പങ്കെടുക്കാനായി അയയ്ക്കുന്നവർക്ക് കമ്പനി കോവിഡ് പ്രതിരോധ മരുന്നുകൾ നൽകുന്നുണ്ട്. ഇതിന് ശേഷമാണ് ഇവരെ വിവാഹ പാർട്ടികളിലേക്ക് അയയ്ക്കുന്നത്.
      Published by:Jayesh Krishnan
      First published:
      )}