• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'യാദൃശ്ചികമായി ജെഫ് ബസോസിനെ കണ്ടുമുട്ടി, സംസാരിച്ചിരുന്നത് 2 മണിക്കൂര്‍ നേരം'; വ്യാജ ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറൽ

'യാദൃശ്ചികമായി ജെഫ് ബസോസിനെ കണ്ടുമുട്ടി, സംസാരിച്ചിരുന്നത് 2 മണിക്കൂര്‍ നേരം'; വ്യാജ ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറൽ

ജെഫ് ബെസോസിനെ സ്റ്റാര്‍ബക്ക്സില്‍ വെച്ച് നേരില് കണ്ടതിനെക്കുറിച്ചുള്ള അനുഭവമായിരുന്നു ഈ കെട്ടുകഥയുടെ പ്രമേയം.

 • Share this:
  സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌കെയര്‍ വമ്പനിയായ കാര്‍ബണ്‍ ഹെല്‍ത്തിന്റെ ഡയറക്ടറായ അലക്സാണ്ടര്‍ കോഹന്‍ ലിങ്ക്ഡിനില്‍ ഇട്ട ഒരു പോസ്റ്റിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. തിങ്കളാഴ്ചയാണ് അലക്സാണ്ടര്‍ ഇട്ട ഒരു ആക്ഷേപഹാസ്യ പോസ്റ്റില്‍ ട്വിറ്ററും ലിങ്ക്ഡിനും ഉരുകിയൊലിച്ചത്. ലിങ്ക്ഡിനില്‍ ദിവസേന ആയിരക്കണക്കിന് പോസ്റ്റുകളാണ് പ്രചോദനം എന്ന ടാഗില്‍ പ്രചരിപ്പിക്കുന്നത്. അവയിലെ ഭൂരിഭാഗം കഥകളും ശരിക്കും നടന്നതാണ് എന്ന മട്ടില്‍ മറ്റ് സാമൂഹിക മാധ്യമങ്ങളിലെ പോലെ പ്രചരിക്കുകയും പതിവാണ്. ഇവ പരിശോധിച്ച അലക്സാണ്ടര്‍ ഇത്തരം 'പ്രചോദനങ്ങളില്‍' നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് അത്തരം ഒരു പോസ്റ്റ് എഴുതിയത്. എന്നാല്‍ അത് സത്യമാണ് എന്ന് പലരും വിചാരിക്കുകയും പോസ്റ്റ് വൈറല്‍ ആകുകയും കാര്യങ്ങള്‍ ആകെ കൈവിട്ട് പോകുകയുമാണുണ്ടായത്.

  അമേരിക്കന്‍ ശതകോടീശ്വരനും, ബിസിനസ്സുകാരനും, ആമസോണ്‍ കമ്പനിയുടെ മുന്‍ സിഇയോയുമായ ജെഫ് ബെസോസിനെ നേരിട്ട് കണ്ടതിനെ കുറിച്ചാണ് ഏവരെയും വിശ്വസിപ്പിച്ച് കൊണ്ട് ഇദ്ദേഹം ഒരു കഥ മെനഞ്ഞെടുത്തത്. ജെഫ് ബെസോസിനെ സ്റ്റാര്‍ബക്ക്സില്‍ വെച്ച് നേരില് കണ്ടതിനെക്കുറിച്ചുള്ള അനുഭവമായിരുന്നു ഈ കെട്ടുകഥയുടെ പ്രമേയം.

  ശിപ്പിക്കുന്നതിനായി, അവര്‍ക്ക് ഐസ്ഡ് ലാറ്റെയും കോള്‍ഡ് ബ്രൂസും വാങ്ങാന്‍ എത്തുഒരു വാരാന്ത്യത്തില്‍ തനിക്കായി പ്രവര്‍ത്തിച്ച ടീമിനോട് നന്ദി പ്രകാന്ന അലക്സാണ്ടറിന്റെ തന്റെ പിന്നിലെ കാറിലെ വ്യക്തിയുടെ പണവും അടച്ചു. അത്ഭുതകരമെന്നോണം പിന്നിലെ കാറില്‍ ഉണ്ടായിരുന്നത് ബെസോസ് ആയിരുന്നുന്നു.  അക്ഷേപഹാസ്യത്തിന്റെ സ്വരത്തില്‍ കഥ മുന്നോട്ട് പോകുമ്പോള്‍, ബെസോസിനെ കണ്ടുമുട്ടിയ അലക്സാണ്ടര്‍ തന്റെ സംഘത്തിനെ മറക്കുകയും, അടുത്ത രണ്ട് മണിക്കൂര്‍ സമയം അദ്ദേഹത്തിനോട് സംസാരിച്ച് ഇരിക്കുകയും ചെയ്യുന്നു. സംസാരിക്കുമ്പോള്‍ ഒന്നില്‍ തട്ടി മറ്റൊന്നിനെ കുറിച്ച് സംസാരിച്ച് ഒടുവില്‍ അലക്സാണ്ടര്‍ ബെസോസിനൊപ്പം അദ്ദേഹത്തിന്റെ അടുത്ത യാത്രയില്‍ ബഹിരാകശത്തേക്ക് പോകുന്നതില്‍ വരെ കാര്യങ്ങളെത്തി. സ്വാഭാവികമായി യാത്രയുടെ ചെലവ് മുന്‍ ആമസോണ്‍ സിഇഓ ബെസോസ് തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നു.

  ഈ പോസ്റ്റിന്റെ ഏറ്റവും രസകരമായ ഭാഗം, അതിന്റെ ആദ്യത്തെ കമന്റിലാണുള്ളത്. അവിടെ അലക്സാണ്ടര്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, ''എന്നെ നിങ്ങളുടെ നെറ്റ്ര്‍ക്കില്‍ ആഡ് ചെയ്യുന്നത് നിര്‍ത്തുക. ഞാന്‍ നിങ്ങളെ ജെഫിന് (ബെസോസ്) പരിചയപ്പെടുത്തില്ല.''. ഈ പോസ്റ്റ് പങ്ക് വെച്ചതിന് ശേഷം തനിക്ക് വന്ന വലിയ കണക്ഷന്‍ റിക്വസ്റ്റുകളെ പരിഹസിച്ചാണ് അലക്സാണ്ടര്‍ ഇങ്ങനെ ഒരു കമന്റ് ചേര്‍ത്തത്.

  എന്തായാലും, ലിങ്ക്ഡിന്‍, അലക്സാണ്ടറുടെ പരിഹാസം അങ്ങനെ നിസ്സാരമായി എടുത്തിട്ടില്ല. അദ്ദേഹം ഉദ്ദേശിച്ചത് പരിഹാസ ഹാസ്യമാണ് എന്നു തന്നെ പലര്‍ക്കും മനസ്സിലായിട്ടില്ല. പോസ്റ്റ് കാര്യമായി എടുത്ത പലരും അലക്സാണ്ടറുടെ പൊങ്ങച്ചത്തെ പരിഹസിച്ച് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

  കാര്യം മനസ്സിലാവാതെ തന്റെ പോസ്റ്റിന് കീഴെ കമന്റിട്ട ചിലരുടെ കമന്റുകള്‍ സ്‌ക്രീന്‍ഷോട്ടായി എടുത്ത് അലക്സാണ്ടര്‍ ട്വിറ്ററില്‍ പങ്കിട്ടു. ''നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, ഞാനായിരുന്നുവെങ്കില്‍ സ്റ്റാര്‍ബക്ക്സിലെ എസ്‌കലേഡില്‍ കാത്തു നില്‍ക്കുന്ന ഒരാളെക്കാള്‍ തെരുവില്‍ നില്‍ക്കുന്ന വീടില്ലാത്ത ഒരു പാവത്തെ സഹായിക്കുമായിരുന്നു,'' അതില്‍ ഒരാള്‍ കമന്റായി എഴുതി.

  തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്ക് വെച്ച അലക്സാണ്ടര്‍ അതിന് അടിക്കുറുപ്പ് നല്‍കിയിരിക്കുന്നത്, 'പിന്നെയും പിന്നെയും സമ്മാനങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്ന ലിങ്ക്ഡിന്‍ ഒരു സമ്മാനം തന്നെയാണ്' എന്നാണ്.

  കൂടാതെ, തന്റെ പോസ്റ്റ് കണ്ട് ആമസോണില്‍ ജോലി ചെയ്യുന്ന എത്ര പേരാണ് തന്റെ പ്രൊഫൈല്‍ പരിശോധിച്ചതെന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്ക് വെച്ചാണ് അലക്സാണ്ടര്‍ തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

  1994 ലാണ് ജെഫ് ബെസോസ് ആമസോണ്‍ കമ്പനി സ്ഥാപിച്ചത്, കഴിഞ്ഞ ജൂലായില്‍ ബെസോസ് ആമസോണിന്റെ സിഇഓ പദവിയില്‍ നിന്ന് പടിയിറങ്ങി.
  Published by:Jayashankar AV
  First published: