Fact Check | ബൈക്ക് യാത്രികർ ഹെൽമെറ്റ് ധരിക്കേണ്ടെന്ന് സർക്കാർ ഉത്തരവ് ഇറങ്ങിയോ?

നഗരത്തിന് 15 കിലോമീറ്റർ പരിധിയിൽ ഹെൽമെറ്റ് ധരിക്കേണ്ടത് നിർബന്ധമല്ലെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു

News18 Malayalam | news18-malayalam
Updated: August 8, 2020, 7:06 PM IST
Fact Check | ബൈക്ക് യാത്രികർ ഹെൽമെറ്റ് ധരിക്കേണ്ടെന്ന് സർക്കാർ ഉത്തരവ് ഇറങ്ങിയോ?
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: ഈ കോവിഡ് കാലത്ത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ നിരവധിയാണ്. അടുത്തിടെ വാട്സാപ്പ് വഴി പ്രചരിച്ച ഒരു സന്ദേശം വൈറലായത് അതിവേഗമായിരുന്നു. ന്യൂഡൽഹിയിൽ നഗരത്തിന്റെ 15 കിലോമീറ്ററിനുള്ളിൽ ബൈക്ക് ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കേണ്ടതില്ലെന്നായിരുന്നു സന്ദേശം.

എന്നാൽ ഇതേക്കുറിച്ച് വിശദീകരണവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തി. ഇതിൽ ഒരു സത്യവുമില്ല ഈ റിപ്പോർട്ടുകളെല്ലാം പി‌ഐ‌ബി നിരസിച്ചു. കൂടാതെ, എല്ലാവരോടും ഹെൽമെറ്റ് ധരിക്കണമെന്നും പിഐബി ആവശ്യപ്പെട്ടിട്ടുണ്ട്

ഹെൽമെറ്റ് ധരിക്കാത്തതിന് ആരെയെങ്കിലും പൊലീസ് പിടിച്ചാൽ, നഗരത്തിന്റെ 15 കിലോമീറ്റർ പരിധിയിലാണെന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. നഗരത്തിന് 15 കിലോമീറ്റർ പരിധിയിൽ ഹെൽമെറ്റ് ധരിക്കേണ്ടത് നിർബന്ധമല്ലെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പിഐബി വിശദീകരണവുമായി രംഗത്തെത്തിയത്.
You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വിറ്ററിലെ ഫാക്ട് ചെക്ക് വിഭാഗത്തിലാണ് ഈ വിവരം വ്യാജമാണെന്ന് വ്യക്തമാക്കിയത്. ‘ഈ അവകാശവാദം വ്യാജമാണ്! ബൈക്ക് ഓടിക്കുന്നവർക്ക് ഹെൽമെറ്റ് എപ്പോഴും നിർബന്ധമാണ്. "- പിഐബി ട്വീറ്റിൽ പറഞ്ഞു.
Published by: Anuraj GR
First published: August 8, 2020, 7:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading