• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

പാലക്കാട്ടെ കനാലില്‍ നിധി ശേഖരം! വ്യാജവാര്‍ത്ത വിശ്വസിച്ച് ഇപ്പോഴും നിധി തേടിയെത്തുന്നത് നിരവധി പേര്‍


Updated: October 28, 2018, 1:57 PM IST
പാലക്കാട്ടെ കനാലില്‍ നിധി ശേഖരം! വ്യാജവാര്‍ത്ത വിശ്വസിച്ച് ഇപ്പോഴും നിധി തേടിയെത്തുന്നത് നിരവധി പേര്‍

Updated: October 28, 2018, 1:57 PM IST
പാലക്കാട്: ദിവസേന വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരവധി വാര്‍ത്തകളാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ അതില്‍ പകുതിയും വ്യാജമാണ്. ഇത്തരത്തിലൊരു വ്യാജവാര്‍ത്തയാണ് പാലക്കാട് നിന്ന് പ്രചരിക്കുന്നത്.

കഞ്ഞിപ്പുഴ കനാലിന്റെ കല്ലിക്കോട് ഭാഗത്തെ പാലത്തിന് അടിയില്‍ നിന്നും വന്‍ നിധി ശേഖരം ലഭിച്ചെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത.

കനാലില്‍ മണ്ണ് നീക്കുമ്പോള്‍ ലഭിച്ചതാണെന്ന രീതിയില്‍ നിധി ശേഖരത്തിന്റെ ചിത്രങ്ങളും വാര്‍ത്തയ്‌ക്കൊപ്പം പ്രചരിച്ചു.
Loading...


വലിയ ഭരണി നിറയെ സ്വര്‍ണ നാണയങ്ങളും കൈയില്‍ എടുത്ത് നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. സന്ദേശം വൈറലായതോടെ കല്ലിക്കോടേയ്ക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. നിധിയുടെ വിവരമറിയാന്‍ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ ഫോണിലും ബന്ധപ്പെടുന്നുണ്ട്. പലരും രഹസ്യമായും ഈ സ്ഥലത്തെത്തി അേേന്വഷണം നടത്തുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം നിധ വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാജമെങ്കിലും ഇപ്പോഴും കാര്യമറിയാതെ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവരും നിരവധിയാണ്.

First published: October 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍