നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പറന്നു പറന്നു പറന്ന്' ; 42 ദിവസം കൊണ്ട് പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ച് ഫാല്‍ക്കണ്‍ പക്ഷി

  'പറന്നു പറന്നു പറന്ന്' ; 42 ദിവസം കൊണ്ട് പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ച് ഫാല്‍ക്കണ്‍ പക്ഷി

  ഫാല്‍ക്കണ്‍ പരുന്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പറന്നാണ് 42 ദിവസം കൊണ്ട് യൂറോപ്പിലെത്തിയത്

  • Share this:
   നാല്‍പ്പത്തിരണ്ട് ദിവസം കൊണ്ട് പതിനായിരം കിലോമീറ്ററിലധികം സഞ്ചരിച്ച പരുന്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷികളില്‍ ഒന്നായ ഫാല്‍ക്കണ്‍ പരുന്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പറന്നാണ് 42 ദിവസം കൊണ്ട് യൂറോപ്പിലെത്തിയത്.

   പരുന്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സാറ്റലൈറ്റ് ട്രാക്കിംഗ് സംവിധാനം വഴിയാണ് യാത്ര നിരീക്ഷിച്ചത്. ഫാല്‍ക്കണ്‍ ദിവസം 230 കിമീ വേഗത്തില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുകയായിരുന്നു എന്നതാണ ഇതില്‍ രസകരമായ കാര്യം.

   @latestengineer എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പരുന്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് വൈറലാവുകയും എണ്ണായിരത്തിലധികം പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും നാല്പത്തിയയ്യായിരത്തിലധികം ആളുകള്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

   ഫാല്‍ക്കണ്‍ യൂറോപ്പിന് സമീപം കൂടുതല്‍ സമയം പറക്കുകയും ആഫ്രിക്കയ്ക്ക് മുകളില്‍ നിര്‍ത്തി നിര്‍ത്തി സമയമെടുത്ത് യാത്ര ചെയ്യുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൃഗങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന് ഒരു ഉദാഹരണമാണ് ഇത്.

   Amazon |'ആമസോൺ പരാജയമാകും'; ആമസോണിന്റെ ഭാവി പറഞ്ഞ പഴയ ലേഖനം പങ്കുവെച്ച് ജെഫ് ബെസോസ്

   അമേരിക്കൻ മാസികയായ 'ബാരോണിൽ' പ്രസിദ്ധീകരിച്ച ആമസോണിൻ്റെ പരാജയം പ്രവചിക്കുന്ന പഴയ ലേഖനം പങ്കുവെച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. തിങ്കളാഴ്ച ട്വിറ്ററിൽ ആണ് ബെസോസ് ലേഖനം പങ്കിട്ടത്. 1999 മേയ് 31 -ന് പ്രസിദ്ധീകരിച്ച, ' ആമസോൺ. ബോംബ്' എന്ന തലക്കെട്ടിലുള്ള ലേഖനം ബെസോസിനെ "മറ്റൊരു ഇടനിലക്കാരൻ" എന്നാണ് അഭിസംബോധന ചെയ്യുന്നത്. ആമസോണിന്റെ ഓഹരി വില തകരുമെന്നും ലേഖനം പ്രവചിച്ചിരുന്നു.

   "ആമസോൺ സിഇഒ ജെഫ് ബെസോസ് ഒരു പുതിയ ബിസിനസ്സ് മാതൃകയ്ക്ക് തുടക്കമിട്ടു എന്ന വാദം വിഢിത്തമാണ്," എന്ന് ലേഖനത്തിൽ പറയുന്നു. "സ്വന്തം ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കുന്ന സ്ഥാപനങ്ങൾ" യഥാർത്ഥ വിജയികളായി ഉയർന്നുവരും എന്നും ലേഖനത്തിൽ പറയുന്നു.

   വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ലേഖനം വീണ്ടും ചർച്ചാ വിഷയമാവുകയാണ്. ബെസോസിന് ഇന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ധനികകരുടെ ഇടയിൽ പ്രധാനിയുമാണ് ജെഫ് ബെസോസ്.

   "വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കണം. പക്ഷേ നിങ്ങൾ ആരാണെന്ന് പറയാൻ മറ്റാരെയും അനുവദിക്കരുത്. ഞങ്ങൾ പരാജയപ്പെടാൻ പോകുന്ന വഴികൾ പറഞ്ഞുതന്ന അനേകം കഥകളിൽ ഒന്ന് മാത്രമായിരുന്നു ഇത്. ഇന്ന്, ആമസോൺ ലോകത്തിലെ ഏറ്റവും വിജയകരമായ കമ്പനികളിൽ ഒന്നാണ്. കൂടാതെ ഞങ്ങൾ രണ്ട് വ്യത്യസ്ത വ്യവസായ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ചു.", ലേഖനം പങ്കുവെച്ചുകൊണ്ട് ബെസോസ് എഴുതി.

   ആമസോൺ സ്ഥാപകന്റെ ഈ ട്വീറ്റ് 46000 ലൈക്കുകളും 6000 റീട്വീറ്റുകളുമായി വൈറലായി. സ്പേസ് എക്സ്, ടെസ്ല സിഇഒ എലോൺ മസ്ക് ബെസോസിന്റെ ട്വീറ്റിന് കീഴിൽ ഒരു വെള്ളി മെഡൽ ഇമോജി കമന്റ് ചെയ്തു. 213 ബില്യൺ ഡോളർ ആസ്തിയുള്ള മസ്ക്, ആമസോൺ സിഇഒയെ മറികടന്ന് സെപ്റ്റംബറിൽ ലോകത്തിലെ ഏറ്റവും ധനികനായി മാറിയിരുന്നു. അത് സൂചിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു മസ്കിന്റെ കമന്റ്. "ഞാൻ '2' എന്ന അക്കത്തിന്റെ ഒരു കൂറ്റൻ പ്രതിമ ഒരു വെള്ളി മെഡലിനൊപ്പം ജെഫ്രിയ്ക്ക് അയയ്ക്കുന്നു," മസ്ക് ഫോർബ്സിന് ഒരു ഇമെയിൽ എഴുതി.

   ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്‌ ഈ അടുത്താണ് തൻ്റെ ബഹിരാകാശ യാത്ര പൂർത്തിയാക്കിയത്. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ജെഫ് ബെസോസിന്റെ സഹോദരൻ മാർക്ക്, 82കാരി വാലി ഫങ്ക്, 18 വയസ്സുള്ള ഒലിവർ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാർഥി എന്നിവരാണ് ബെസോസിനൊപ്പം ചരിത്രം രചിച്ചത്.

   ബഹിരാകാശം കണ്ട്, സീറോ ഗ്രാവിറ്റിയുടെ അദ്ഭുതം അനുഭവിച്ച് ആ നാലംഗ സംഘം ഭൂമിയിൽ തിരികെയെത്തിയപ്പോൾ പിറന്നത് ഒട്ടനവധി റെക്കോർഡുകളാണ്. ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാൻ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്ന റെക്കോർഡാണ് ആദ്യം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികൻ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്നീ റെക്കോർഡുകളും ഇതോടൊപ്പം പിറന്നു. യാത്രികകരെല്ലാം സുരക്ഷിതർ. ലോകം കയ്യടികളോടെ നാലു പേരെയും സ്വീകരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിൽ ജെഫ് ബെസോസ് ആരംഭിച്ചതാണ് ബ്ലൂ ഒറിജിൻ സ്പേസ് കമ്പനി.
   Published by:Karthika M
   First published:
   )}