• HOME
  • »
  • NEWS
  • »
  • buzz
  • »
  • Fake Pregnancy | പ്രസവാവധി ലഭിക്കാന്‍ വ്യാജ ഗർഭധാരണം; യുവതി പോലീസ് പിടിയിൽ

Fake Pregnancy | പ്രസവാവധി ലഭിക്കാന്‍ വ്യാജ ഗർഭധാരണം; യുവതി പോലീസ് പിടിയിൽ

പ്രസവാവധി ലഭിക്കാന്‍ ഒന്നിലധികം തവണ അവർ ഗർഭിണിയാണെന്ന അവകാശവാദം നടത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ സഹപ്രവര്‍ത്തകരിലൊരാള്‍ ഗര്‍ഭധാരണം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

  • Share this:
    പ്രസവാവധി (Maternity Leave) ലഭിക്കാന്‍ വേണ്ടി ഗർഭിണിയായി അഭിനയിച്ച യുവതി പോലീസ് പിടിയിലായി. ജോര്‍ജിയയിലെ (Georgia) സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന റോബിന്‍ ഫോള്‍സം (Robin Folsom) വ്യാജ ഗർഭധാരണത്തിന് (Fake Pregnancy) പിടിയിലായത്. ഒരു സഹപ്രവര്‍ത്തകനാണ് 43കാരിയായ യുവതിയുടെ ബേബി ബമ്പ് വ്യാജമാണെന്ന് കണ്ടെത്തിയത്.

    2021 മെയ് മാസത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും തനിക്ക് ആഴ്ചകളോളം ബെഡ് റെസ്റ്റ് ആവശ്യമാണെന്നും പറഞ്ഞ് അവർ അധികാരികള്‍ക്ക് ഒരു മെയില്‍ അയച്ചിരുന്നു. 2020ല്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയതായും 2021 ഓഗസ്റ്റില്‍ താന്‍ വീണ്ടും ഗർഭം ധരിച്ചുവെന്നുമാണ് അവർ അവകാശപ്പെട്ടത്.

    റോബിന്‍ ഫോള്‍സം ഗർഭം ധരിച്ചതിന്റെയോ മുമ്പ് ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന്റെയോ ഒരു സൂചനയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് കണ്ടെത്താനായില്ല. റോബിന്‍ തന്റെ വ്യാജ ഗര്‍ഭധാരണം മികച്ച രീതിയിലാണ് ആസൂത്രണം ചെയ്തത്. കുഞ്ഞിന്റെ അച്ഛനെന്ന വ്യാജേന മറ്റൊരു വ്യക്തിയെ അവർ അവതരിപ്പിക്കുകയും ചെയ്തു. 2021 ഒക്ടോബറില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തായത്.

    പ്രസവാവധി ലഭിക്കാന്‍ ഒന്നിലധികം തവണ അവർ ഗർഭിണിയാണെന്ന അവകാശവാദം നടത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ സഹപ്രവര്‍ത്തകരിലൊരാള്‍ ഗര്‍ഭധാരണം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ റോബിന്‍ അവരുടെ അവകാശവാദം തെളിയിക്കാന്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ അയച്ചു. എന്നാല്‍ കുട്ടിയുടെ നിറം ഒരോ ചിത്രങ്ങളിലും വ്യത്യസ്തമായിരുന്നു.

    കഴിഞ്ഞ ഒക്ടോബറില്‍ വ്യാജ ഗര്‍ഭധാരണത്തെക്കുറിച്ച് അന്വേഷണം നടത്തിയതിനു പിന്നാലെ അവര്‍ ജോലിയിൽ നിന്ന് രാജി വെച്ചു. ''എല്ലാ സർക്കാർ ജീവനക്കാരും, പ്രത്യേകിച്ച് തങ്ങളുടെ ഏജന്‍സിയെ പ്രതിനിധീകരിച്ച് മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും സമ്പർക്കം പുലർത്തുന്നവർ ഉന്നതമായ ഉത്തരവാദിത്തബോധവും സത്യസന്ധതയും പുലര്‍ത്തണം. മേലുദ്യോഗസ്ഥരെ കബളിപ്പിക്കാനും അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങൾ കൈപ്പറ്റാനും ഏതെങ്കിലും ജീവനക്കാർ ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടി കൈക്കൊള്ളും'', സ്റ്റേറ്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്‌കോട്ട് മക്കാഫി പറഞ്ഞു.

    പ്രതിവര്‍ഷം 100,000 ഡോളര്‍ ശമ്പളത്തിലായിരുന്നു റോബിന്‍ ഫോള്‍സം ജോലി ചെയ്തിരുന്നത്. ശമ്പളത്തോടു കൂടിയ അവധി ഇനത്തില്‍ 15,000 ഡോളര്‍ തട്ടിയെടുക്കാനായിരുന്നു അവരുടെ പദ്ധതിയെന്ന് ജോർജിയയിലെ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു.

    Dalit IPS Officer | ഉയർന്ന ജാതിക്കാരുടെ ആക്രമണം തടയാൻ പോലീസ് സംരക്ഷണയിൽ വിവാഹാഘോഷയാത്ര നടത്തി ദളിത് ഐപിഎസ് ഉദ്യോഗസ്ഥൻ

    സർക്കാർ ജീവനക്കാരുടെ ഇത്തരം തട്ടിപ്പുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ ക്രിസ് കാര്‍ പറഞ്ഞു. റോബിന്‍ ഫോള്‍സമിനെതിരെ ആകെ നാല് കേസുകളാണ് ചുമത്തിയത്. അതില്‍ മൂന്ന് കുറ്റങ്ങള്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും ഒന്ന് തെറ്റായ ഐഡന്റിറ്റി മുഖേന കബളിപ്പിച്ചതിനും ആയിരുന്നു. ജോര്‍ജിയയിലെ ഇന്‍സ്പെക്ടര്‍ ജനറലിന്റെ സഹായത്തോടെ കേസിൽ അന്വേഷണം നടത്താനും സത്യം കണ്ടെത്താനും കഴിഞ്ഞുവെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
    Published by:Jayashankar AV
    First published: