നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Dog turns into fox | നായക്കുട്ടിയെ വളര്‍ത്താന്‍ വാങ്ങി: വളര്‍ന്നപ്പോള്‍ കുറുക്കന്‍

    Dog turns into fox | നായക്കുട്ടിയെ വളര്‍ത്താന്‍ വാങ്ങി: വളര്‍ന്നപ്പോള്‍ കുറുക്കന്‍

    ആന്‍ഡിയന്‍ ഫോക്‌സ് വിഭാഗത്തില്‍ പെട്ട കുറുക്കനെയാണ് വീട്ടുകാര്‍ വളര്‍ത്തിയിരുന്നത്

    • Share this:
      സൈബീരിയന്‍ ഹസ്‌ക്കിയെന്ന് കരുതി വീട്ടുകാര്‍ വാങ്ങി വളര്‍ത്തിയത് കുറുക്കനെ(fox) പെറുവിലാണ്(Peru) സംഭവം നടന്നത്.വീട്ടുകാര്‍ പെറ്റ് ഷോപ്പില്‍ നിന്ന് നിന്നാണ് സൈബീരിയന്‍ ഹസ്‌ക്കിയെ വാങ്ങിക്കുന്നത്.റണ്‍റണ്‍ എന്ന് ഇവര്‍ തങ്ങളുടെ ഓമനയ്ക്ക് പേരുമിട്ടു.

      വാങ്ങി ആദ്യമൊന്നും വീട്ടുകാര്‍ക്ക് നായയുടെ സ്വഭാവത്തില്‍ വലിയ സംശയം ഒന്നും തന്നെ തോന്നിയിരുന്നില്ല.

      എന്നാല്‍ നായകുട്ടി വളര്‍ന്നതോടെ അടുത്ത വീട്ടിലെ താറാവുകളെയും കോഴികളെയും എല്ലാം തന്നെ കൊന്ന് തിന്നു തുടങ്ങിയയോടെയാണ് തങ്ങള്‍ വളര്‍ത്തുന്നത് കുറുക്കനെയാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്.

      ആന്‍ഡിയന്‍ ഫോക്‌സ് വിഭാഗത്തില്‍ പെട്ട കുറുക്കനെയാണ് വീട്ടുകാര്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ റണ്‍റണ്‍ വീട്ടില്‍ നിന്ന് ഓടി പോയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വന്യജീവി വിഭാഗം റണ്‍റണിനെ പിടികൂടിയത്. തുടര്‍ന്ന് റണ്‍റണ്‍ എന്ന കുറുക്കനെ പെറുവിലെ മൃഗശാലക്ക് കൈമാറി.



      13 ഡോളര്‍ നല്‍കിയാണ് ഇവര്‍ സൈബീരിയന്‍ ഹസ്‌ക്കിയെന്ന് കരുതി കുറുക്കനെ വാങ്ങിക്കുന്നത്. പെറുവില്‍ കാടുകളി നിന്ന് മൃഗങ്ങളെ പിടികൂടി പെറ്റ് ഷോപ്പുകളില്‍ വില്‍ക്കുന്നത് പതിവ്  സംഭവമാണ്.

      Bull Valued Rs 1 Crore| ഒരു കോടി വിലയുള്ള കാളക്കുട്ടൻ; കൃഷി മേളയിൽ താരമായി കൃഷ്ണ

      മൂന്നര വയസ്സുള്ള കൃഷ്ണ എന്ന കാളയായിരുന്നു(Bull Valued Rs 1 Crore)  ബെംഗളുരുവിൽ നടന്ന കാർഷിക മേളയിലെ താരം. കാർഷിക മേളയിലെത്തിയ (Bengaluru’s Krishi Mela)  കൃഷ്ണയ്ക്ക് ചുറ്റും ആളുകൾ കൂടി നിൽക്കുന്നു. കാളയ്ക്കൊപ്പം (Bull) സെൽഫിയെടുക്കുന്നു ആകെ ബഹളം.

      കൃഷ്ണയാകട്ടെ താരപ്പകിട്ടോടെ തന്നെയായിരുന്നു മേളയ്ക്ക് എത്തിയതും. അലാങ്കരപ്പണികളോടെ കാർഷിക മേളയ്ക്കെത്തിയെ ഈ കാളക്കുട്ടനെ കാണാൻ ആളുകൾ തടിച്ചു കൂടിയതിന് പിന്നിൽ ഒരു കാരണവുമുണ്ട്. മറ്റൊന്നുമല്ല, കാളയുടെ വില തന്നെ.

      1 കോടി രൂപയാണ് മൂന്നര വയസ്സുള്ള ഈ കാളയുടെ വില. ഒരു കാളയ്ക്ക് ഇത്രയും രൂപയോ എന്ന് അന്തംവിടാൻ വരട്ടെ. ആളത്ര ചില്ലറക്കാരനല്ല. "എല്ലാ കന്നുകാലി ഇനങ്ങളുടെയും മാതാവ്" എന്ന് കണക്കാക്കപ്പെടുന്ന 'ഹാലികർ' ഇനത്തിൽ പെട്ടതാണ് ഈ കാള.

      Also Read-Cat With Four Ears | നാല് ചെവികളുള്ള പൂച്ചക്കുട്ടി: ഇൻസ്റ്റാഗ്രാമിലെ പുതിയ സൂപ്പർസ്റ്റാർ

      ശക്തിക്കും സഹിഷ്ണുതയ്ക്കും പേരുകേട്ടവയാണ് ഈ ഇനം കാളകൾ. നീളമുള്ളതും ലംബവും പിന്നോട്ടും വളയുന്ന വലിയ കൊമ്പുകൾ, മിതമായ നീളവും ഉയരവും ശരീരത്തിന്റെ ഇടത്തരം വലിപ്പവും വെളുത്തതും ചാരനിറവും ഇടയ്ക്കിടെ കറുത്ത നിറങ്ങളുമാണ് ഈ ഇനത്തിന്റെ സവിശേഷതകൾ.
      Also Read-Spiky Cucumber | ഒഡീഷയില്‍ വിളവെടുത്ത 'കൊറോണ വെള്ളരി'; കൗതുകത്തോടെ കര്‍ഷകര്‍

      പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ് ഇവയെ ഉപയോഗിക്കുന്നത്. തെക്കൻ കർണാടകയിലെ മൈസൂർ, മാണ്ഡ്യ, ഹസ്സൻ, തുംകൂർ ജില്ലകളിലെ പരമ്പരാഗത ഹാലിക്കർ മേഖലിയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇനിയും തീർന്നില്ല, 2000 ൽ തപാൽ വകുപ്പ് ഹാലികർ കാളകളുടെ പേരിൽ തപാൽ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.
      Published by:Jayashankar AV
      First published:
      )}