നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Christmas light | 'ഇത് ഇപ്പോള്‍ വേണ്ട'; ക്രിസ്മസിന് മുമ്പുതന്നെ ക്രിസ്മസ് ലൈറ്റിട്ട കുടുംബത്തിന് 75,000 രൂപ പിഴ

    Christmas light | 'ഇത് ഇപ്പോള്‍ വേണ്ട'; ക്രിസ്മസിന് മുമ്പുതന്നെ ക്രിസ്മസ് ലൈറ്റിട്ട കുടുംബത്തിന് 75,000 രൂപ പിഴ

    ക്രിസ്മസ് എത്തുന്നതിന് മുന്‍പ് തന്നെ ലൈറ്റുകള്‍ തെളിയിച്ചു എന്നതിനായിരുന്നു ഒരു കുടുംബത്തിന് പിഴ അടക്കേണ്ടിവന്നത്.

    • Share this:
      ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ലോകം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനായി വീടിന് മുന്നില്‍ അലങ്കാര പണികളും ലൈറ്റുകളും ഇടുന്നതും സ്വഭാവികമാണ്. എന്നാല്‍ ക്രിസ്മസിന് മുന്‍പ് ക്രിസ്മസ് ലൈറ്റിട്ടതിന് ഒരു കുടുംബത്തിന് 75,000 രൂപ പിഴയാണ് ഈടാക്കിയിരിക്കുന്നത്. ക്രിസ്മസ് എത്തുന്നതിന് മുന്‍പ് തന്നെ ലൈറ്റുകള്‍ തെളിയിച്ചു എന്നതിനായിരുന്നു യുഎസിലെ ഫ്‌ളോറിഡയിലെ ഒരു കുടുംബത്തിന് പിഴ അടക്കേണ്ടിവന്നത്.

      ക്രിസ്മസ് പ്രമാണിച്ച് തങ്ങളുടെ വീടിന്റെ മുറ്റം അലങ്കരിക്കാന്‍ ഒരു കമ്പനിയെ വാടകയ്‌ക്കെടുത്തിരുന്നു . രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 8 ന്, കുടുംബത്തിന് അവരുടെ കമ്മ്യൂണിറ്റി അസോസിയേഷനില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ഡെക്കറേഷന്‍ ലൈറ്റുകള്‍ നിയമ ലംഘനമാണെന്നും ക്രിസ്മസിന് വളരെ മുന്‍പ് തന്നെ അത് സ്ഥാപിച്ചതിന്റെ പേരില്‍ കുടുംബത്തിന് പിഴ ചുമത്തുമെന്നും കത്തില്‍ പറഞ്ഞു.

      അയല്‍വാസിയാണ് ആദ്യം ലൈറ്റുകളെ പരാതിപ്പെട്ടത്. ലൈറ്റുകള്‍ ഉടന്‍ മാറ്റണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നായിരുന്നു കത്ത്. കഴിഞ്ഞ വര്‍ഷം തന്നെ ഇത് ബുക്ക് ചെയ്തതാണെന്നും നവംബര്‍ ആറ് അവര്‍ തന്ന തീയതിയാണെന്നും വീട്ടിലുള്ളവര്‍ പറഞ്ഞു.


      Viral Video | സിഗരറ്റ് രക്ഷിച്ചു; ഒടിഞ്ഞുവീണ മരം ദേഹത്ത് വീഴാതെ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

      എല്ലാവരുടെയും ജീവിതത്തിലെ വില്ലനാണ് സിഗരറ്റ് (Cigarette). ഉപയോഗിക്കുന്നവർക്കും അടുത്ത് നിൽക്കുന്നവർക്കും വരെ ഹാനികരമാണ് സിഗരറ്റുകൾ. സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ആരോഗ്യപരമായി ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. ശ്വാസകോശത്തെ നശിപ്പിക്കുന്ന വില്ലനാണ് സിഗരറ്റുകൾ. എന്നാൽ ഇതേ സിഗരറ്റ് ഒരാളുടെ ജീവൻ രക്ഷിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അത്ഭുതപ്പെടേണ്ട! ചെറിൽ പൗണ്ട് (Cheryl Pound) എന്ന സ്ത്രീയാണ് തന്റെ ജീവൻ രക്ഷിച്ചത് സിഗരറ്റ് ആണെന്ന് വിശ്വസിക്കുന്നത്.

      സംഭവം ഇങ്ങനെയായിരുന്നു - ചെറിൽ ജോലിക്കിടയിൽ നിന്ന് കുറച്ച് സമയം പബ്ബിന്റെ ഒഴിഞ്ഞ കോണിലേക്ക് ഒരു സിഗരറ്റ് വലിക്കാനായി മാറി നിന്നു. അവിടെ നിന്ന് അവൾ സിഗരറ്റ് കത്തിച്ച് പുകവലിക്കാൻ തുടങ്ങി. പെട്ടെന്ന് എന്തോ വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരു മരം ഒടിഞ്ഞു വീഴുന്നത് കാണുന്നത്. യുവതി മാറി നിന്ന സ്ഥലത്തിന് ഒഴികെ ബാക്കിയുള്ള സ്ഥലത്തേയ്ക്കാണ് ആ മരം ഒടിഞ്ഞു വീണത്. ആ സംഭവം ചെറിലിനെ വല്ലാതെ ഭയപ്പെടുത്തി. ഭയം കാരണം അവൾ വിറയ്ക്കാൻ തുടങ്ങി. ശേഷം എങ്ങനെയോ അവിടെ നിന്ന് പുറത്തുവന്നു.

      റിപ്പോർട്ടുകൾ പ്രകാരം ചെറിൽ നന്ദി പറയുന്നത് സിഗരറ്റിനോടാണ്. സിഗരറ്റ് കാരണമാണ് താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് അവൾ പറഞ്ഞു. സിഗരറ്റ് വലിക്കാനായി മാറി നിന്നില്ലായിരുന്നെങ്കിൽ മരം തന്റെ മേൽ വീഴുമായിരുന്നു എന്ന് ചെറിൽ പറയുന്നു. അവിടെ നിന്ന് മാറിയില്ലായിരുന്നു എങ്കിൽ ഒന്നുകിൽ ഗുരുതരമായ പരിക്ക് ഉണ്ടായേനെ അല്ലെങ്കിൽ മരണത്തിന് വരെ കാരണമായേക്കാം എന്നും അതിനാൽ താൻ സിഗരറ്റിനോടാണ് നന്ദി പറയുന്നത് എന്നും ചെറിൽ ദി സണ്ണിനോട് (The Sun) പറഞ്ഞു.

      ആ ദിവസം ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നതായും അവർ പറഞ്ഞു. കാറ്റ് കാരണം തകർന്ന മരം ബാറിന്റെ 4 മേശകൾ നശിപ്പിച്ചുവെന്നും ചെറിൽ പറഞ്ഞു. ചെറിൽ മാറി നിന്ന സ്ഥലത്തൊഴികെ ബാക്കി എല്ലായിടത്തേയ്ക്കുമായാണ് മരം വീണത്. അത്ഭുതകരമായാണ് ചെറിൽ രക്ഷപ്പെട്ടത്. അതുകൊണ്ടാണ് കുറഞ്ഞത് 55 വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന ചെറിൽ പൗണ്ട് തന്റെ ജീവൻ ഒരു സിഗരറ്റ് രക്ഷിച്ചു എന്ന് വിശ്വസിക്കുന്നത്. വെയിൽസിലെ (Wales) ബ്രിഡ്ജൻഡിലുള്ള ( Bridgend) സ്റ്റാർ പബ്ബിലാണ് (The Star Pub) ചെറിൽ ജോലി ചെയ്തു പോന്നിരുന്നത്. എന്നാൽ തന്റെ ജീവൻ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ചെറിൽ സിഗരറ്റിന് നൽകിയതാണ് രസകരമായ ഒരു വാർത്തയായി മാറിയത്.

      വെയിൽസ് ഓണ്ലൈനിന്റെ സീനിയർ റിപ്പോർട്ടർ ആയ കോണോർ ഗോഗാർട്ടി (Conor Gogarty) ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.
      Published by:Jayesh Krishnan
      First published: