നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എട്ട് വർഷത്തെ കാത്തിരിപ്പ്; നഷ്‌ടപ്പെട്ട വിവാഹ മോതിരം തിരികെയെത്തിയത് വിറ്റു പോയ അലമാരയിൽ നിന്നും

  എട്ട് വർഷത്തെ കാത്തിരിപ്പ്; നഷ്‌ടപ്പെട്ട വിവാഹ മോതിരം തിരികെയെത്തിയത് വിറ്റു പോയ അലമാരയിൽ നിന്നും

  Family gets lost wedding ring from their sold-off cupboard after eight years | ഏതോ ആക്രിക്കടയിൽ പഴയ ഇരുമ്പു വിലക്ക് പോകേണ്ടിയിരുന്ന അലമാര തിരികെ നൽകിയത് ഇവരുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത വസ്തു

  • Share this:
   പതിനൊന്നാം വിവാഹ വാർഷികവും തന്റെയും ഇളയമകന്റെയും ജന്മദിനവും ഒന്നിച്ച് വന്നതിന്റെ സന്തോഷത്തിലാണ് മിൽട്ടൺ വർഗീസും കുടുംബവും. എല്ലാ വർഷവും അങ്ങനെ തന്നെയല്ലേ എന്നാവും ചോദ്യം. എന്നാൽ എല്ലാ വർഷത്തെയും പോലല്ല, അൽപ്പം പ്രത്യേകതയുണ്ട്.

   എട്ട് വർഷം മുൻപ് എന്നന്നേക്കുമായി നഷ്‌ടപ്പെട്ട്‌ പോയെന്നു കരുതിയ വിവാഹ മോതിരം അത്ഭുതകരമായി ഈ കുടുംബത്തിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലും കൂടിയാണ് അച്ഛനും അമ്മയും മൂന്നു മക്കളും ചേർന്ന ഈ കുടുംബം. ഫിനാൻസ് കമ്പനി ഡയറക്ടറായ മിൽട്ടന്റെ ചാർട്ടേഡ് അക്കൗണ്ടൻറ് ആയ ഭാര്യ നിമ്മിയുടെ ഒരു പവന്റെ വിവാഹ മോതിരമാണ് പണ്ട് വിറ്റുപോയ അലമാരയിൽ നിന്നും കണ്ടെത്തി അതിന്റെ ഉടമ ഇവരെ കണ്ടു പിടിച്ച് തിരികെ ഏൽപ്പിച്ചത്.

   ഏതോ ആക്രിക്കടയിൽ പഴയ ഇരുമ്പു വിലക്ക് പോകേണ്ടിയിരുന്ന അലമാര അങ്ങനെ ഇവരുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത വസ്തു തിരികെ നൽകിയിരിക്കുകയാണ്. ആലുവ തോട്ടക്കാട്ടുകര ജംഗ്ഷനടുത്ത് താമസിക്കുന്ന ബാബു ജോസഫും ഭാര്യയുമാണ് അലമാരയിൽ കണ്ടെത്തിയ മോതിരം ഉടമയെ തേടിപ്പിടിച്ചു കൊണ്ടെത്തിച്ചത്. അതും വിവാഹ വാർഷിക ദിനത്തിലെ ഒരിക്കലും മറക്കാനാവാത്ത സമ്മാനമായാണ് ആ മോതിരത്തിന്റെ മടങ്ങി വരവും.  കഥ ആരംഭിക്കുന്നതിങ്ങനെ:

   ഏഴു വർഷങ്ങൾക്ക് മുൻപ്, ഇവരുടെ വീടും സ്ഥാപനവും ഒരു കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. വീട് മാറിയപ്പോൾ ഉണ്ടായിരുന്ന വീട്ടുപകരണങ്ങൾ ഒക്കെയും വിറ്റു. കൂട്ടത്തിൽ ഒന്നായിരുന്നു സംഭവ ബഹുലമായ അലമാര. വിറ്റ ശേഷമാണ് മോതിരം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

   അന്നൊരു ഇടനിലക്കാരൻ വാങ്ങിയ അലമാര മറ്റൊരാളുടെ കയ്യിലെത്തപ്പെട്ടു. ശേഷം അലമാരയുടെ ഉടമയായത് സെക്യൂരിറ്റി ജീവനക്കാരനായ ബാബുവാണ്. 2018 ലെ പ്രളയത്തിൽ ആലുവയിലെ വീട് മുഴുവൻ വെള്ളം കയറിയ ശേഷം ഇവർ അലമാര എടുത്ത് പുറത്തിട്ടിരിക്കുകയായിരുന്നു. തുറക്കാൻ ശ്രമിച്ചപ്പോൾ മുറുകിപ്പിടിച്ചിരുന്ന വാതിലിനിടയിലെ വിടവിൽ നിന്നുമാണ് ഇവർ മോതിരം കണ്ടെത്തുന്നത്. ശേഷം ഉടമയെ കണ്ടെത്തി നേരെ അവർക്ക് മുന്നിലേക്ക്.

   ബാബുവിന്റെയും ഭാര്യയുടെയും നന്മ മനസ്സിനെ ഫേസ്ബുക് പോസ്റ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 13ന് വിവാഹ വാർഷിക ദിനവും 16ന് മിൽട്ടന്റെയും ഇളയമകന്റെയും ജന്മദിനവുമാണ്. തൃക്കാക്കരയിൽ താമസമാക്കിയ മിൽട്ടണും നിമ്മിക്കും നാലാം ക്ലാസ്സിലും എൽ.കെ.ജി.യിലും പഠിക്കുന്ന രണ്ടാണ്മക്കളും രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളുമുണ്ട്.   First published:
   )}