നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Bus Ticket for Chick | 10 രൂപയുടെ കോഴിക്കുഞ്ഞിനെ കൊണ്ടുപോകാൻ കുടുംബത്തിന് നൽകേണ്ടി വന്നത് 52 രൂപ ബസ് ചാർജ്

  Bus Ticket for Chick | 10 രൂപയുടെ കോഴിക്കുഞ്ഞിനെ കൊണ്ടുപോകാൻ കുടുംബത്തിന് നൽകേണ്ടി വന്നത് 52 രൂപ ബസ് ചാർജ്

  ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ആളുകൾ ബസിൽ വളര്‍ത്തുമൃഗങ്ങളെയും മറ്റും കൊണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്

  • Share this:
   സര്‍ക്കാരിന് കീഴിലുള്ള പൊതുഗതാഗത സംവിധാനത്തില്‍ (Public Transport) യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് എടുക്കുക എന്നത് സാധാരണ കാര്യമാണ്. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ബസുകളില്‍ പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്രാനിരക്കിന്റെ (Ticket Fare) പകുതി തുകയും മുതിര്‍ന്നവര്‍ക്ക് മുഴുവന്‍ തുകയും നല്‍കേണ്ടി വരും.

   അനുവദിച്ചിരിക്കുന്നതിലും കൂടുതല്‍ ചരക്കുകളോ സാധനങ്ങളോ ഉണ്ടെങ്കില്‍ അതിനും പ്രത്യേകം തുകയും നൽകേണ്ടി വരും. എന്നാല്‍ കര്‍ണാടക എസ്ആർടിസിയുടെ (Karnataka SRTC) ബസിൽ യാത്ര ചെയ്ത കുടുംബത്തിന് 10 രൂപ കൊടുത്ത് വാങ്ങിയ കോഴിക്കുഞ്ഞിനെ കൊണ്ടുപോകാന്‍ നൽകേണ്ടി വന്നത് അതിന്റെ നാലിരിട്ടി തുകയാണ്.

   ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ആളുകൾ ബസിൽ വളര്‍ത്തുമൃഗങ്ങളെയും മറ്റും കൊണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്. പലപ്പോഴും അതിനായി പ്രത്യേകം ചാര്‍ജുകൾ ഈടാക്കാൻ ഗ്രാമീണര്‍ സമ്മതിക്കാറുമില്ല. പലയിടങ്ങളിലും വലിയ തര്‍ക്കങ്ങള്‍ക്ക് വരെ ഇത് കാരണമാകാറുണ്ട്. സമാനമായ സംഭവമാണ് കർണാടകയിലും ഉണ്ടായത്. ഉഡുപ്പി ജില്ലയിലെ ബൈന്ദൂര്‍ താലൂക്കിലെ ഷിരൂരിലേക്ക് പോകാനായിരുന്നു മൂന്നംഗ കുടുംബം ഹൊസാനഗര്‍ ടൗണില്‍ നിന്ന് ബസില്‍ കയറിയത്.

   ഈ കുടുംബത്തിന്റെ പക്കല്‍ 10 രൂപയ്ക്ക് വാങ്ങിയ ഒരു കോഴിക്കുഞ്ഞുമുണ്ടായിരുന്നു. ബസ് കണ്ടക്ടര്‍ കുടുംബത്തോട് ടിക്കറ്റ് വാങ്ങാന്‍ ആവശ്യപ്പെടുകയും കുടുംബത്തിലെ മുതിര്‍ന്ന അംഗം ഷിരൂരിലേക്ക് മൂന്ന് ടിക്കറ്റിനുള്ള പണം നല്‍കുകയും ചെയ്തു. കുടുംബത്തിന്റെ പക്കല്‍ ഉണ്ടായിരുന്ന ചാക്കില്‍ എന്തോ ശബ്ദം കേട്ട് അത് എന്താണെന്ന് കണ്ടക്ടര്‍ അന്വേഷിച്ചു. അതൊരു കോഴിക്കുഞ്ഞാണെന്നായിരുന്നു കുടുംബത്തിന്റെ മറുപടി.

   കോഴിക്കുഞ്ഞിനെ ബസില്‍ കൊണ്ടുപോകണമെങ്കിൽ ഹാഫ് ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ചെറിയ വാദപ്രതിവാദങ്ങൾക്ക് ശേഷം ആ കുടുംബം ടിക്കറ്റ് എടുക്കാന്‍ നിര്‍ബന്ധിതരായി. 10 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ കൊണ്ടുപോകാൻ 52 രൂപയാണ് കണ്ടക്ടര്‍ ഈടാക്കിയത്.

   Also read: Viral Video | കുഞ്ഞുങ്ങളെ കൊണ്ടു പോകുന്ന വാഹനത്തിനു പുറകേ ഓടി അമ്മപശു; സോഷ്യല്‍മീഡിയയില്‍ കണ്ണു നിറച്ച് വീഡിയോ

   അടുത്തിടെയായിരുന്നു കര്‍ണാടക എസ്ആര്‍ടിസിയില്‍ പുതിയൊരു നിയമം കൂടി കൊണ്ടുവന്നത്. ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കാനോ വീഡിയോ പ്ലേ ചെയ്യാനോ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നായിരുന്നു അത്. ബസ് യാത്രക്കിടയില്‍ ഉണ്ടാവുന്ന ഇത്തരം ശബ്ദ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.

   Also read: Man Reunites with Mother | 33 വർഷത്തിന് ശേഷം അമ്മയുടെ അരികിലെത്തി യുവാവ്; വീട് കണ്ടെത്താൻ തുണച്ചത് ഓർമയിൽ നിന്ന് വരച്ച ഭൂപടം

   പുതിയ നിയമം പ്രകാരം, കര്‍ണാടക സ്‌റ്റേറ്റ് ആര്‍ടിസി ബസുകളിലെ കണ്ടക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ വിലക്കാന്‍ സാധിക്കും. യാത്രക്കാര്‍ അത് അനുസരിച്ചില്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ ബസില്‍ നിന്ന് ഇറക്കിവിടുന്നവര്‍ക്ക് യാത്രക്കൂലി മടക്കി നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

   Also read: Viral Video | സിംഹത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാനായി അമ്മ ജിറാഫിന്റെ പോരാട്ടം; ഒടുവിൽ കുഞ്ഞിന് ദാരുണാന്ത്യം; വൈറലായി വീഡിയോ
   Published by:Jayashankar AV
   First published: