• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭാര്യ കാലത്തുണരില്ല, ഭക്ഷണമുണ്ടാക്കുന്നില്ല- ഭര്‍ത്താവിന് വിവാഹമോചനം വേണം

gopika.gs
Updated: April 2, 2018, 8:53 PM IST
ഭാര്യ കാലത്തുണരില്ല, ഭക്ഷണമുണ്ടാക്കുന്നില്ല- ഭര്‍ത്താവിന് വിവാഹമോചനം വേണം
gopika.gs
Updated: April 2, 2018, 8:53 PM IST
ഭാര്യ രാവിലെ ഉണരുന്നില്ലെന്നും, കാപ്പി നല്‍കുന്നില്ലെന്നുമുള്ള പരാതിയുമായി ഭര്‍ത്താവ്. സമയത്ത് ഭക്ഷണമുണ്ടാക്കി നല്‍കുന്നില്ലെന്നും, ഇനി ഭക്ഷണമുണ്ടാക്കിയാല്‍ത്തന്നെ അതിന് രുചിയില്ലെന്നുമൊക്കെയാണ് ഭര്‍ത്താവിന്‍റെ ആരോപണം.




ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹമോചനം വേണമെന്നാണ് ഭര്‍ത്താവിന്‍റെ ആവശ്യം. എന്നാല്‍ മുംബൈ സാന്താക്രൂസ് സ്വദേശിയുടെ വിവാഹമോചന ഹർജി ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞു.

Loading...
ഭാര്യയ്ക്ക് എതിരെയുള്ള ഹർജിക്കാരന്റെ ആരോപണങ്ങൾ ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് കെ കെ താത്തേഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ഹർജി തള്ളിയത്.


നേരത്തെ ഈ ആവശ്യം ഉന്നയിച്ചു കുടുംബ കോടതിയിൽ  സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണു ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.


അതിരാവിലെ ഉണർത്താൻ ശ്രമിച്ചാൽ, ഭാര്യ തന്നോടും തന്‍റെ അച്ഛനമ്മമാരോടും അപമര്യാദയായി പെരുമാറുന്നുവെന്ന് ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. വൈകിട്ട് ആറുമണിയോടെ ജോലി കഴിഞ്ഞെത്തിയാലും എട്ടരയോടെയേ അത്താഴം പാചകം ചെയ്യുകയുള്ളു. ജോലികഴിഞ്ഞ് ക്ഷീണിച്ചു വരുന്ന തനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും നൽകാറില്ല- ഇതൊക്കെയാണ് വിവാഹമോചന ഹര്‍ജിയിലെ ആരോപണങ്ങള്‍.



എന്നാല്‍ എതിർകക്ഷിയായ ഭാര്യ ഈ ആരോപണങ്ങളെല്ലാം കോടതിയിൽ നിഷേധിച്ചു. രാവിലെ ജോലിക്കു പോകുന്നതിനു മുൻപു മുഴുവൻ കുടുംബത്തിനും വേണ്ടി ഭക്ഷണം തയ്യാറാക്കുന്നത് താനാണെന്ന് അവർ കോടതിയെ ബോധിപ്പിച്ചു.



എപ്പോൾ തന്റെ വീട്ടിൽ വന്നാലും വീട്ടുജോലികളുടെ തിരക്കിലാണു തന്നെ കാണുകയെന്ന് അയൽക്കാരുടെയും ഹർജിക്കാരന്റെ ചില ബന്ധുക്കളുടെയും സത്യവാങ്മൂലം ഭാര്യ തെളിവായി സമർപ്പിച്ചു. ഹർജിക്കാരനും മാതാപിതാക്കളും തന്നോടു മോശമായാണു പെരുമാറുന്നതെന്നും ആരോപിച്ചു.


ഹർജിക്കാരന്റെ ഭാര്യ, ഒരു ഉദ്യോഗസ്ഥയായിട്ടും വീട്ടിലെ സകല ജോലിയും ചെയ്യാറുണ്ടെന്ന് കോടതി നിരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. അതിനു പുറമെ വീട്ടുസാധനങ്ങൾ വാങ്ങുകയും, ഭർത്താവിനും അച്ഛനമ്മമാര്‍ക്കുംവേണ്ടി ഭക്ഷണം പാചകം ചെയ്യുന്നുമുണ്ടെന്ന് കോടതിക്ക് ബോധ്യമായി.



ഒരു ഗ്ലാസ് വെള്ളം പോലും സ്വയം എടുക്കാൻ കഴിയാത്ത ആളാണോ പരാതിക്കാരനെന്ന് ശകാരിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. ​
First published: March 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍