നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാത്തിരിപ്പുകൾക്ക് ഒടുവിൽ ജനിച്ച ആദ്യത്തെ കൺമണിയ്ക്ക് ഗംഭീര വരവേൽപ്പ്, വീട്ടിലേയ്ക്ക് മടങ്ങിയത് ഹെലികോപ്റ്റ‍റിൽ

  കാത്തിരിപ്പുകൾക്ക് ഒടുവിൽ ജനിച്ച ആദ്യത്തെ കൺമണിയ്ക്ക് ഗംഭീര വരവേൽപ്പ്, വീട്ടിലേയ്ക്ക് മടങ്ങിയത് ഹെലികോപ്റ്റ‍റിൽ

  Family offers helicopter ride to first baby girl born in 35 years | 35 വർഷത്തിന് ശേഷം കുടുംബത്തിൽ പിറന്ന തങ്ങളുടെ ആദ്യത്തെ പെൺകുഞ്ഞിന് അതിഗംഭീര വരവേൽപ്പ് നൽകി വീട്ടുകാർ

  കുഞ്ഞുമായി ഹെലികോപ്റ്റർ പറന്ന് പൊങ്ങുന്നു

  കുഞ്ഞുമായി ഹെലികോപ്റ്റർ പറന്ന് പൊങ്ങുന്നു

  • Share this:
   ആൺകുഞ്ഞ് ജനിക്കുമ്പോൾ വലിയ ആഘോഷമാക്കുന്ന നിരവധി കുടുംബങ്ങൾ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ 35 വർഷത്തിന് ശേഷം പിറന്ന തങ്ങളുടെ ആദ്യത്തെ പെൺകുഞ്ഞിന് അതിഗംഭീര വരവേൽപ്പ് നൽകിയിരിക്കുകയാണ് രാജസ്ഥാനിലെ ഒരു കുടുംബം. നവജാതശിശുവിനെ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ കുടുംബം ഒരു ഹെലികോപ്റ്ററാണ് വാടകയ്ക്കെടുത്തത്.

   ഹനുമാൻ പ്രജാപത്തിനും ഭാര്യ ചുക്കി ദേവിയ്ക്കും കഴിഞ്ഞ മാസം രാജസ്ഥാനിലെ നാഗൗർ ജില്ലാ ആശുപത്രിയിൽ വച്ചാണ് പെൺകുഞ്ഞ് പിറന്നത്. ആശുപത്രിയിൽ നിന്ന്, പ്രസവാനന്തര പരിചരണത്തിനായി യുവതി കുഞ്ഞിനൊപ്പം ഹാർസോളവ് ഗ്രാമത്തിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. അടുത്തിടെ, അമ്മയുടെയും കുഞ്ഞിന്റെയും വീട്ടിലേക്കുള്ള യാത്രയ്‌ക്കായി, കുടുംബം 40 കിലോമീറ്റർ ദൂരം വിമാനയാത്ര നടത്താൻ തീരുമാനിക്കുകയായിരുന്നു.

   പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഹെലികോപ്റ്റർ സവാരിക്ക് 4.5 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. പെൺകുഞ്ഞിനെ ഹെലികോപ്ടറിൽ കയറ്റി കൊണ്ടുപോകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹനുമാനും മൂന്ന് ബന്ധുക്കൾക്കുമൊപ്പമാണ് ഹെലികോപ്റ്റർ ആദ്യം നിംബി ചന്ദാവതയിൽ നിന്ന് പുറപ്പെട്ടത്.

   രണ്ടുമണിക്കൂറോളം ഭാര്യയുടെ വീടായ ഹർസോലാവിൽ ചെലവഴിച്ച ശേഷം പ്രജാപത്തും ബന്ധുക്കളും ഭാര്യയോടും മകളോടുമൊപ്പം ‌‌ഹെലികോപ്റ്ററിൽ കയറി വീട്ടിലേക്ക് മടങ്ങി. തന്റെ പേരക്കുട്ടിയുടെ ജനനം ആഘോഷിക്കുകയെന്നത് പിതാവ് മദൻലാൽ കുമറിന്റെ ആഗ്രഹമാണെന്ന് ഹനുമാൻ പ്രജാപത്ത് പറഞ്ഞു. കുഞ്ഞിന് റിയ എന്നാണ് പേര് നൽകിയിരിക്കുന്നത്.

   പെൺകുട്ടികളെയും ആൺകുട്ടികളെയും തുല്യരായി കാണണമെന്നും എന്നാൽ ആളുകൾ പലപ്പോഴും പെൺകുട്ടികളുടെ ജനനം ആഘോഷിക്കാറില്ലെന്നും പ്രജാപത് പറഞ്ഞു. പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ ഒരിയ്ക്കലും വിവേചനം ഉണ്ടാകരുത്. ഞാൻ എന്റെ മകളെ പഠിപ്പിക്കുകയും അവളുടെ സ്വപ്നങ്ങളെല്ലാം നിറവേറ്റുകയും ചെയ്യുമെന്ന് അഭിമാനത്തോടെ പിതാവായ ഹനുമാൻ പ്രജാപത് പറഞ്ഞു.   എന്നാൽ അടുത്തിടെ ദാരുണമായ മറ്റൊരു സംഭവം ചത്തീസ്ഗഢിൽ നടന്നിരുന്നു. മദ്യ ലഹരിയിലായിരുന്ന അമ്മ മുലയൂട്ടാതെ ഉറങ്ങി പോയതിനാൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഛത്തീസ്ഗഢിലെ ധംതാരിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മയക്കുമരുന്നിനും മദ്യത്തിനും അടിമയായാരുന്നു യുവതി. രാത്രിയിൽ മദ്യലഹരിയിൽ യുവതി ഉറങ്ങിപ്പോയി. ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടാതെയാണ് യുവതി ഉറങ്ങിയത്. കുഞ്ഞ് രാത്രി മുഴുവൻ വിശന്നു നിലവിളിച്ചെങ്കിലും യുവതി അത് അറിഞ്ഞില്ല. മദ്യലഹരിയിൽ ഉറങ്ങി പോയ അമ്മ മകളുടെ മരണം പോലും ശ്രദ്ധിച്ചില്ല! രാവിലെ ഉറക്കമുണർന്ന് വീണ്ടും മദ്യപിച്ച യുവതി കുഞ്ഞ് മരിച്ചു കിടക്കുന്നത് അറിഞ്ഞില്ല.

   രാവിലെ മുതൽ കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കാതായതോടെയാണ് അയൽക്കാർ തിരക്കി വന്നത്. അപ്പോഴാണ് മദ്യലഹരിയിൽ കിടക്കുന്ന യുവതിയെയും സമീപത്തു മരിച്ചു കിടക്കുന്ന കുഞ്ഞിനെയും അവർ കണ്ടത്. രാത്രിയിൽ ഏറെ നേരം കുഞ്ഞ് കരയുന്നത് അയൽക്കാർ കേട്ടിരുന്നു. എന്നാൽ അത് സാധാരണമായതിനാൽ അവർ അന്വേഷിച്ചില്ല. കുട്ടി പട്ടിണി മൂലമാണ് മരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

   Keywords: Viral, Viral video, Newborn, വൈറൽ, വൈറൽ വീഡിയോ, നവജാതശിശു
   Published by:user_57
   First published:
   )}