• HOME
  • »
  • NEWS
  • »
  • buzz
  • »
  • Cat | ഫോൺ കോളിനിടെ കാണാതായ പൂച്ചയുടെ 'മ്യാവൂ' ശബ്‍ദം തിരിച്ചറിഞ്ഞു; മാസങ്ങൾക്ക് ശേഷം പൂച്ചയെ തിരികെ കിട്ടിയ സന്തോഷത്തിൽ കുടുംബം

Cat | ഫോൺ കോളിനിടെ കാണാതായ പൂച്ചയുടെ 'മ്യാവൂ' ശബ്‍ദം തിരിച്ചറിഞ്ഞു; മാസങ്ങൾക്ക് ശേഷം പൂച്ചയെ തിരികെ കിട്ടിയ സന്തോഷത്തിൽ കുടുംബം

പൂച്ചയുടെ 'മ്യാവു' ശബ്ദം കേട്ടാണ് ഉടമ തന്റെ സ്വന്തം വളർത്തുപൂച്ചയെ തിരിച്ചറിഞ്ഞത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പൂച്ചകൾ (cat) എല്ലാവരുടെയും ഓമന മൃഗമാണ്. എന്നാൽ വീട്ടിൽ വളർത്തുന്ന പൂച്ചകളെ കാണാതെ പോകുന്നത് ഒരു സ്ഥിരം സംഭവമാണ്. അങ്ങനെ അവരെ കാണാതെ പോകുമ്പോൾ വീട്ടിലെ ഒരംഗം പോയത് പോലെയാണ് പൂച്ചപ്രേമികൾക്ക് തോന്നുക. അത്തരത്തിൽ മാസങ്ങളായി കാണാതെ പോയ പൂച്ചയുടെ ശബ്ദം ഫോണിലൂടെ തിരിച്ചറിയുകയും തിരികെ കിട്ടുകയും ചെയ്ത ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയായി മാറിയിരിക്കുന്നത്. പൂച്ചയുടെ 'മ്യാവു' (meow) ശബ്ദം കേട്ടാണ് ഉടമ തന്റെ സ്വന്തം വളർത്തുപൂച്ചയെ തിരിച്ചറിഞ്ഞത്.

    യു കെയിലെ എസെക്സിൽ (UK’s Essex) താമസിക്കുന്ന റേച്ചൽ ലോറൻസിന്റെ (Rachel Lawrence) (40 ) ബാർണബി (Barnaby) എന്ന പൂച്ചയെയാണ് കാണാതായത്. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള ബാർണബിയെ എട്ട് മാസമായി കാണാനില്ലായിരുന്നു. ഒരു ദിവസം തന്റെ മറ്റൊരു പൂച്ചയായ ടോർവിയുടെ (Torvi) ചികിത്സയ്ക്കായി റേച്ചൽ അവരുടെ മൃഗഡോക്ടറുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ടോർവിയെ ഒരു വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ടോർവിയുടെ അസുഖത്തെക്കുറിച്ച് ഡോക്ടറോട് സംസാരിക്കവേ റേച്ചൽ വളരെ പരിചിതമായ ഒരു മ്യാവു ശബ്ദം കേട്ടു.

    ആദ്യം, അത് ടോർവി ശബ്ദമുണ്ടാക്കുന്നതാണെന്നാണ് റേച്ചൽ വിചാരിച്ചത്. ഇത് ഉറപ്പാക്കാനായി ഡോക്ടറോട് അത് അവരുടെ പൂച്ചയാണോ എന്ന് ചോദിച്ചു. എന്നാൽ അത് ഒരാഴ്ച മുമ്പ് ഇവിടെ കൊണ്ടുവന്ന വഴിതെറ്റിപ്പോയ ഒരു പൂച്ചയാണെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ റേച്ചൽ അവർ കേട്ട മ്യാവു ശബ്ദം ബാർണബിയുടേതാണെന്ന് ഉറപ്പിച്ചു.

    ഏതാനും മണിക്കൂറുകൾക്കുശേഷം അവർ തന്റെ പൂച്ചയാണോ എന്ന് ഉറപ്പിക്കാനായി വീണ്ടും ഡോക്ടറെ വിളിച്ച് കുറച്ച് കാര്യങ്ങൾ കൂടി ചോദിച്ചറിഞ്ഞു. പൂച്ച കറുത്തതാണോ എന്നാണ് റേച്ചൽ ആദ്യം ഡോക്ടറോട് ചോദിച്ചത്. ഉത്തരം അതെ എന്നായിരുന്നു. തുടർന്ന് പൂച്ചയുടെ പിൻകാലുകളിലൊന്നിൽ ഒരു വെളുത്ത പാട് ഉണ്ടോ എന്ന് ചോദിച്ചു. അതിനും അതെ എന്നായിരുന്നു ഉത്തരം. ശേഷം റേച്ചൽ ടോർവിയെ കൊണ്ടുവരാൻ പോയപ്പോൾ ബാർണബിയുടെ ചിത്രങ്ങളും കൈയിൽ കരുതി.

    അത് അവളുടെ നഷ്ടപ്പെട്ട പൂച്ചയാണെന്ന് അവൾക്ക് ഉറപ്പായിരുന്നു. തന്റെ വീട്ടിലുള്ളവരെല്ലാം ഫാറ്റ്മാൻ (തടിയൻ) എന്ന് വിളിക്കുന്ന ബാർണബിയെ ഡോക്ടർ കൊണ്ടുവന്നയുടൻ റേച്ചൽ സങ്കടം കൊണ്ട് കരഞ്ഞു.

    ഉടൻ തന്നെ റേച്ചൽ മക്കളായ ബി (12), ജോഷ്വ (11), അമാലി ( 7) എന്നിവരെ വിളിച്ചെന്നും ബാർണബിയെ കണ്ടപ്പോൾ കുട്ടികളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നെന്നും റേച്ചൽ പറഞ്ഞു. ബാർണബി മെലിഞ്ഞെന്നും ശരീരമാകെ മുറിവുകളുണ്ടെന്നും രോമങ്ങൾ കുറെ നഷ്ടമായെന്നും റേച്ചൽ പറഞ്ഞു. അവനെ വീണ്ടും തടിയൻ ആക്കണമെന്നും റേച്ചൽ സന്തോഷത്തോടെ പറഞ്ഞു.

    കഴിഞ്ഞ വർഷമാണ് റേച്ചലിന് ബാർണബിയെ നഷ്ടമായത്. തന്റെ പൂച്ചയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ റേച്ചലും കുടുംബവും.

    Summary: Family reunited with lost cat from his meow sound in a phone call
    Published by:user_57
    First published: