HOME /NEWS /Buzz / Viral video | ഒരു കാറിൽ കയറുമോ ഇത്രയും പേർ! കുടുംബത്തിന്റെ ബൈക്ക് യാത്രാ വീഡിയോ വൈറൽ

Viral video | ഒരു കാറിൽ കയറുമോ ഇത്രയും പേർ! കുടുംബത്തിന്റെ ബൈക്ക് യാത്രാ വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

ഒരു ബൈക്കിൽ യാത്രചെയ്യാൻ ഏഴുപേർ! വീഡിയോ കണ്ട് ഞെട്ടി നെറ്റിസൺസ്

  • Share this:

    ഇരുചക്ര വാഹനത്തിൽ (two-wheeler) എത്രപേർക്ക് യാത്ര ചെയ്യാം എന്നത് നാളിതുവരെയായും പലർക്കും കൃത്യമായി അറിയില്ല എന്ന അവസ്ഥയാണ്. രണ്ടു പേർക്ക് സുഗമമായി പോകാം. ട്രിപ്പിൾ അടിച്ച് ഫൈൻ മേടിച്ചവർക്ക് കാര്യം കൃത്യമായി അറിയാം. എന്നാലും നമ്മുടെ നാട്ടിൽ നോക്കിയാൽ, അച്ഛനും അമ്മയും രണ്ടു മക്കളും വരെ സുഖമായി ഒരു ബൈക്കിലോ സ്കൂട്ടറിലോ ഇരുന്നു പോകുന്ന കാഴ്ച കാണാം. എങ്കിൽ ആ കാഴ്ചകൾ എല്ലാം തന്നെ തകിടം മറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു.

    വീഡിയോ ഒന്ന് കണ്ടുനോക്കിയാൽ, നിങ്ങൾക്ക് തന്നെ മനസ്സിലാകും. രണ്ടോ നാലോ ഒന്നുമല്ല ഇവിടുത്തെ സംഖ്യ. കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് ഈ സാഹസിക സവാരിയിലെ യാത്രക്കാർ. സ്ത്രീകൾ ഉൾപ്പെടെ മുതിർന്നവരുടെ എണ്ണം മൂന്ന്. നമ്മൾ കണ്ടു പരിചയിച്ച രീതിയിലാണ് ഇവരുടെ ഇരിപ്പ്. പക്ഷെ ആളുകളുടെ എണ്ണം കൂടുതലായെന്നു മാത്രം.

    കൂട്ടത്തിലെ പുരുഷനാണ് ബൈക്ക് ഓടിക്കുന്നത്. രണ്ട് കുട്ടികൾ ബൈക്കിനു മുന്നിൽ, പെട്രോൾ ടാങ്കിനും മുകളിലായി ഇരിപ്പുണ്ട്. കുട്ടികൾ രണ്ടും കയറി എന്ന് ഉറപ്പുവരുത്തിയ ശേഷം സ്ത്രീകളിൽ ഒരാൾ, റൈഡർക്ക് പിന്നിൽ ഇരിക്കുന്നു. ഇവരുടെ മടിയിലേക്കു മറ്റൊരു കുട്ടിയെ കയറ്റിയിരുത്തുന്നു. സാരി ഗാർഡിനു മുന്നിൽ സീറ്റിൽ പിന്നെയും അൽപ്പം കൂടി സ്ഥലം ബാക്കിയുള്ളടുത്ത് മറ്റൊരു സ്ത്രീ ഇരിക്കുന്നു, ഇവരുടെ മടിയിലാണ് ശേഷിക്കുന്ന ഒരു കുട്ടി കയറുന്നത്. വൈറൽ വീഡിയോ ചുവടെ കണ്ടുനോക്കാം.









    View this post on Instagram






    A post shared by Movie Talkss (@movietalkss)



    ഇവർ എത്ര ദൂരം ഇങ്ങനെ സഞ്ചരിക്കുന്നു എന്നൊന്നും വീഡിയോയിൽ വ്യക്തമല്ല. എല്ലാവരും ഇരിപ്പുറപ്പിച്ച ശേഷം വാഹനം നീങ്ങിത്തുടങ്ങുന്നത് വരെയേ വീഡിയോയിൽ കാണാൻ സാധിക്കൂ.

    എവിടെ നിന്നുള്ള വീഡിയോ എന്ന് പറയാൻ സാധിക്കില്ലെങ്കിലും, അടുത്തുള്ള ഒരു ബോർഡിൽ ഹിന്ദി അക്ഷരങ്ങൾ കാണാം. ഉത്തരേന്ത്യയിൽ നിന്നുള്ള വീഡിയോ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    നമ്മുടെ നാട്ടിൽ പലപ്പോഴും കൂടുതൽ ആളെക്കയറ്റിയിരുത്തി ഇരുചക്രവാഹനത്തിൽ പോകുന്ന ശീലമുള്ളത് യുവാക്കൾക്കാണ് എന്നിരിക്കേ, ഉത്തരവാദിത്തം ആവശ്യമുള്ള കുടുംബം ഇങ്ങനെ ചെയ്യുന്നതിലെ അപകടം എത്രത്തോളം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ബൈക്ക് യാത്രക്കാരെ നിങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചാൽ മറ്റൊരു കാര്യം പിടികിട്ടും. റോഡ് സുരക്ഷ തീർത്തും കാറ്റിൽ പറത്തിയാണ് ഈ സവാരി. റൈഡർ ഉൾപ്പെടെ ഒരാൾ പോലും ഹെൽമെറ്റ് ധരിച്ചിട്ടില്ല! റോഡിൽ അധികം ട്രാഫിക് വീഡിയോയിൽ കാണുന്നില്ലെങ്കിലും, ഇത്തരം പ്രവണതകൾ പ്രോത്‌സാഹിപ്പിക്കാതിരിക്കുക അഭികാമ്യം.

    Summary: Family takes an adventurous ride on a motorbike. Seven people including children are dangerously seated on a motorbike. Watch the video here

    First published:

    Tags: Bike, Bike rider, Viral video