HOME » NEWS » Buzz » FAMOUS QUOTES BY GABRIEL GARCIA MARQUEZ GH

Gabriel García Márquez | 'ഏകാന്തതയുടെ എഴുത്തുകാരന്റെ' വിഖ്യാതമായ ചില ഉദ്ധരണികൾ അറിയാം

അതുല്യനായ ആ സാഹിത്യകാരന്റെ ചരമവാർഷികമാണ്  ഏപ്രിൽ 17. ഈ വേളയിൽ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ചിന്തോദ്ദീപകമായ അദ്ദേഹത്തിന്റെ വാചകങ്ങളിലേക്ക് നമുക്കൊന്ന് എത്തിനോക്കാം.

News18 Malayalam | news18-malayalam
Updated: April 17, 2021, 2:43 PM IST
Gabriel García Márquez | 'ഏകാന്തതയുടെ എഴുത്തുകാരന്റെ' വിഖ്യാതമായ ചില ഉദ്ധരണികൾ അറിയാം
gabriel garcía márquez
  • Share this:
മാജിക് റിയലിസം എന്ന സാഹിത്യ സങ്കേതത്തിന്  പ്രചുരപ്രചാരം നൽകി ലോകത്തെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന എഴുത്തുകാരനാണ് ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്. അദ്ദേഹത്തെ ഓർക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വിഖ്യാതമായ വാക്കുകളും നമ്മുടെ ഓർമകളിൽ അലയടിക്കാറുണ്ട്. നമ്മുടെ അസ്തിത്വം മുതൽ നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയം വരെ സകലതിനെയും ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള സ്വാധീനം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പലപ്പോഴും കഴി‍ഞ്ഞിട്ടുണ്ട് . അതോടൊപ്പം ജീവിതത്തിലെ ഏറ്റവും ചെറുതെന്ന് കരുതപ്പെടുന്ന കാര്യങ്ങളെ ഉൾപ്പെടെ ആഴത്തിൽ നോക്കിക്കാണാൻ അവ നമ്മളെ പ്രാപ്‌തരാക്കിയിട്ടുണ്ട്.  'ഏകാന്തതയുടെ നൂറു വർഷങ്ങൾ', 'കോളറക്കാലത്തെ പ്രണയം', 'കുലപതിയുടെ ശരത്കാലം' തുടങ്ങി അതുല്യങ്ങളായ നിരവധി കൃതികളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.

അതുല്യനായ ആ സാഹിത്യകാരന്റെ ചരമവാർഷികമാണ്  ഏപ്രിൽ 17. ഈ വേളയിൽ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ചിന്തോദ്ദീപകമായ അദ്ദേഹത്തിന്റെ വാചകങ്ങളിലേക്ക് നമുക്കൊന്ന് എത്തിനോക്കാം.

Also Read-Viral Video | 'നമോ നമോ ശങ്കര'; തുമ്പിക്കൈ ആട്ടി ബോളിവുഡ് പാട്ടിന് ചുവടുവച്ച് ഒരു ആന

"ഈ നിമിഷം ഞാനും നീയും നിലനിൽക്കുന്നുണ്ട് എന്ന ഉറപ്പ് മാത്രം മതിയെനിക്ക്." 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' എന്ന അദ്ദേഹത്തിന്റെ മാസ്റ്റർപീസായ നോവലിൽ നിന്നുള്ള ഉദ്ധരണിയാണിത്.  നമ്മൾ ജീവിച്ചിരിക്കുന്ന ആ നിമിഷത്തെക്കുറിച്ചുള്ള ശ്രദ്ധയും കരുതലുമാണ് ഏറ്റവും ആവശ്യമെന്ന് അദ്ദേഹം കരുതുന്നു.  'പോയ കാലത്തെയും വരാൻ പോകുന്ന കാലത്തെയും കുറിച്ചുള്ള ആകുലതകൾക്ക് വിട നൽകുക. നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ വർത്തമാനകാലമാണ് ഏറ്റവും പ്രധാന'മെന്ന് അദ്ദേഹം പറയുന്നു. ഈ പ്രപഞ്ചം നമുക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും നമ്മുടെ സമയക്രമത്തിനുള്ളിലാണ് അതിന്റെ നിലനിൽപ്പെന്നും തിരിച്ചറിയുക അപ്പോഴാണ്.

"എല്ലാ മനുഷ്യർക്കും മൂന്ന് തരം ജീവിതങ്ങളുണ്ട്. ഒന്ന് പൊതുജീവിതം, മറ്റൊന്ന് സ്വകാര്യ ജീവിതം, മൂന്നാമത്തേത് രഹസ്യാത്മകമായ ജീവിതം".  'ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്: ഒരു ജീവിതം' എന്ന, ജെറാൾഡ് മാർട്ടിൻ എഴുതിയ ജീവചരിത്രത്തിൽ നിന്നുള്ള ഉദ്ധരണിയാണിത്. നമുക്കെല്ലാം സമൂഹത്തിന് മുന്നിൽ തുറന്നു വെയ്ക്കപ്പെട്ട പൊതുജീവിതവും അതല്ലാത്ത സ്വകാര്യ ജീവിതവുമുണ്ട്. എന്നാൽ അത് കൂടാതെ രഹസ്യാത്മകമായ ജീവിതവും നമുക്കുണ്ടാവണം. ആരെങ്കിലും നിങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കണം എന്ന നിർബന്ധമില്ല. നമ്മൾ നമ്മുടേതു മാത്രമായി നിലകൊള്ളുന്ന സമയവുമുണ്ട്.  ഏറ്റവും വ്യക്തിപരമായ ആവശ്യങ്ങളുടെ സാക്ഷാത്കാരത്തിനായി തനിക്ക് ചുറ്റും മതിൽ തീർത്തുകൊണ്ട് നമ്മളൊക്കെ ജീവിക്കുന്ന മറ്റൊരു ജീവിതം."അമ്മമാർ ജന്മം നൽകിയ ദിവസം മാത്രമല്ല മനുഷ്യർ ജനിക്കുന്നത്. സ്വയം വീണ്ടും വീണ്ടും പലകുറി ജനിക്കാൻ ജീവിതം അവരെ നിർബന്ധിതരാകുന്നു." നമ്മുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ മാറ്റിമറിക്കാൻ കെൽപ്പുള്ള വാക്കുകൾ ഒരുപക്ഷേ ഇവയായിരിക്കും. ജീവിതത്തിന്റെ സൗന്ദര്യം, ആവശ്യമുള്ളിടത്തോളം നമുക്ക് സ്വന്തം ജീവിതത്തെ പുനഃസൃഷ്ടിക്കാൻ കഴിയും എന്നതാണ്. നമുക്ക് ചുറ്റും നിരന്തരം മാറ്റങ്ങൾ സംഭവിക്കുമ്പോൾ തിരഞ്ഞെടുത്ത ഒരൊറ്റ പാതയിൽ മാത്രം യാത്ര ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാകരുത്. മാറ്റം നമ്മുടെ കൂടി നിയമമാണ്. അസ്ഥിരതയാണ് ഈ ലോകത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ യാഥാർഥ്യം.
Published by: Asha Sulfiker
First published: April 17, 2021, 2:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories