മലയാള സിനിമയില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളുമായി മുന്നേറുന്ന നടന് സൈജു കുറിപ്പിന് ഒരു പുതിയ വിശേഷം നല്‍കുകയാണ് ആരാധകന് ഇജാസ് അഹമ്മദ്. മലയാള സിനിമയില്‍ സ്ഥിരമായി കടം വാങ്ങുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനെന്ന നിലയില്‍ ‘ഡെബ്റ്റ് സ്റ്റാര്‍’ വിശേഷണമാണ് നടന് ആരാധകന് നല്‍കിയത്. ഒരു സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച ട്രോളിലൂടെയാണ് ഇജാസ് തന്റെ ഈ വ്യത്യസ്തമായ നിരീക്ഷണം പങ്കുവെച്ചത്.
ട്രോള്‍ കണ്ട സാക്ഷാല്‍ സൈജു കുറിപ്പ് പങ്കുവെച്ച മറുപടിയാണ് അതിലും ഗംഭീരം. Now that was a good observation Ijaas Ahmed… ജീവിതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല …പക്ഷെ ഞാൻ ചെയ്തേ കഥാപാത്രങ്ങൾ ഇഷ്ടമ്പോലെ കടം മേടിച്ചു …Ijaas Thanku for this… എന്നാണ് സൈജു ട്രോള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
ട്രോളിനെ പോസിറ്റീവ് സ്പിരിറ്റില്‍ കണ്ടതിന് താരത്തോട് ഇജാസ് കമന്റിലൂടെ നന്ദി പറഞ്ഞു. ഇജാസിന്റെ നിരീക്ഷണത്തെ അഭിനന്ദിക്കാനും താരം മറന്നില്ല. താന്‍ പോലും ചിന്തിക്കാത്ത കാര്യമാണിതെന്ന് സൈജു ആരാധകന് മറുപടി നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.