• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ലോകകപ്പ് മെസി ഇങ്ങെടുക്കുവാ സതീശാ; കപ്പ് ബ്രസീലെടുക്കും പ്രതാപാ'; ലോകകപ്പ് ആവേശത്തിൽ പ്രതിപക്ഷനേതാവും തൃശൂർ എംപിയും

'ലോകകപ്പ് മെസി ഇങ്ങെടുക്കുവാ സതീശാ; കപ്പ് ബ്രസീലെടുക്കും പ്രതാപാ'; ലോകകപ്പ് ആവേശത്തിൽ പ്രതിപക്ഷനേതാവും തൃശൂർ എംപിയും

'ഇത് നമ്മുടെ രണ്ടുപേരുടെയും സ്നേഹിതൻ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്, തൃശൂർ നിങ്ങളല്ലെ എടുത്തത്. അതുപോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ'

  • Share this:
ലോകം ഒരു പന്തിന് പിന്നാലെ കൂടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആവേശം ഏറ്റെടുത്ത് രാഷ്ട്രീയ നേതാക്കളും. എം. എം മണി, കടകംപള്ളി സുരേന്ദ്രൻ, എം.ബി രാജേഷ് തുടങ്ങിയ സിപിഎം നേതാക്കൾ നേരത്തെ തന്നെ ഫേസ്ബുക്കിൽ ഫാൻ ഫൈറ്റ് തുടങ്ങിയിരുന്നു. ഇപ്പോഴിതാ, പ്രതിപക്ഷത്തെ നേതാക്കളാണ് ഫേസ്ബുക്കിൽ ഫാൻ ഫൈറ്റുമായി എത്തിയിരിക്കുന്നത്. അതിന് നേതൃത്വം നൽകുന്നതാകട്ടെ സാക്ഷാൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും.

'ബ്രസീൽ, ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം', ബ്രസീൽ ജഴ്സിയിലുള്ള ചിത്രത്തോടൊപ്പം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വൈകിയില്ല, വി. ഡി സതീശന് മറുപടിയുമായി സ്വന്തം പാളയത്തിൽനിന്നുള്ള ടി എൻ പ്രതാപൻ രംഗത്തെത്തി. 'കപ്പ് അർജന്‍റീനയ്ക്കുള്ളതാണ് സതീശാ... മെസി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ... വാമോസ് അർജന്‍റീന'- ഇതായിരുന്നു പ്രതാപന്‍റെ കമന്‍റ്.

അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ എന്ന ഗെറ്റപ്പിൽ മിനിട്ടുകൾക്കകം സതീശന്‍റെ മറുപടി എത്തി. 'ഇത് നമ്മുടെ രണ്ടുപേരുടെയും സ്നേഹിതൻ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്, തൃശൂർ നിങ്ങളല്ലെ എടുത്തത്. അതുപോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ'

ഏതായാലും വി ഡി സതീശന്‍റെയും ടി.എൻ പ്രതാപന്‍റെയും കമന്‍റുകൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഈ കമന്‍റുകൾക്ക് നിരവധി ലൈക്കുകളും മറുപടികളും ലഭിക്കുന്നുണ്ട്. പക്ഷം പിടിച്ച് ആരാധകർ ഇരുവർക്കുമൊപ്പം കൂടിയതോടെ ഫേസ്ബുക്കിൽ പൊരിഞ്ഞ ഫാൻ ഫൈറ്റ് തന്നെയാണ് അരങ്ങേറുന്നത്.

നേതാക്കളുടെ ഫാൻ ഫൈറ്റിലേക്ക് നയിച്ച വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ബ്രസീൽ .. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതൽ ആ ജഴ്സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്. അതുകൊണ്ട് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല.
ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ . അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കും.
Published by:Anuraj GR
First published: