• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പുകയില തിന്നുന്നത് മോശം ശീലമാണ്; ഞാന്‍ ചവച്ചത് മധുരമിട്ട് പൊടിച്ച അടയ്ക്ക': പ്രതികരണവുമായി വൈറല്‍ യുവാവ്

'പുകയില തിന്നുന്നത് മോശം ശീലമാണ്; ഞാന്‍ ചവച്ചത് മധുരമിട്ട് പൊടിച്ച അടയ്ക്ക': പ്രതികരണവുമായി വൈറല്‍ യുവാവ്

പിറ്റേ ദിവസം ഒരു പ്ലക്കാര്‍ഡുമായാണ് ഇയാള്‍ മത്സരം കാണാന്‍ എത്തിയത്. യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്തെന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Credit: twitter

Credit: twitter

  • Share this:
ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New Zealand) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കാണ്‍പൂരില്‍(Kanpur) പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ വായില്‍ എന്തോ ചവച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ വീഡിയോ വൈറലായി(video viral) മാറിയിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തു. പാന്‍മസാല ഉപയോഗത്തിനെതിരെയും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്തെന്നു വൈറല്‍ ദൃശ്യത്തിലെ നായകന്‍ തന്നെ പിറ്റേന്ന് സ്റ്റേഡിയത്തിലെത്തി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കാണ്‍പൂരിലെ മഹേശ്വരി മഹല്‍ സ്വദേശിയായ ഇയാളുടെ പേര് ഷോബിത് പാണ്ഡെ എന്നാണ്. വീഡിയോ വൈറലാവുകയും പുകയില ഉപയോഗത്തിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തതോടെ പിറ്റേ ദിവസം ഒരു പ്ലക്കാര്‍ഡുമായാണ് ഇയാള്‍ മത്സരം കാണാന്‍ എത്തിയത്. 'പുകയില തിന്നുന്നത് മോശം ശീലമാണ്' എന്ന് ഇതില്‍ എഴുതിയിരുന്നു. തുടര്‍ന്നാണ് മാധ്യമങ്ങളോട് ഇയാള്‍ സംസാരിച്ചത്.

'ഞാന്‍ പാന്‍മസാലയോ പുകയിലയുള്ള മറ്റേതെങ്കിലും ഉത്പന്നങ്ങളോ അല്ല ചവച്ചത്. മധുരം ചേര്‍ത്തു പൊടിച്ച അടയ്ക്ക മാത്രമായിരുന്നു ആയിരുന്നു അത്. ഒപ്പം ഉണ്ടായിരുന്നത് എന്റെ സഹോദരിയാണ്. സ്റ്റേഡിയത്തിന്റെ മറ്റൊരു ഭാഗത്ത് ഇരിക്കുന്നുണ്ടായിരുന്ന സുഹൃത്തുമായാണ് ഞാന്‍ ഫോണില്‍ സംസാരിച്ചത്. പക്ഷേ അത് ടിവിയില്‍ വരികയും വൈറലാകുകയും ചെയ്തു'- ഷോബിത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.


സഹോദരിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ മോശം കമന്റുകള്‍ വരുന്നതിലെ വേദനയും ഷോബിത് തുറന്നു പറഞ്ഞു. 'ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്ക് പേടിയോ മാനക്കേടോ ഇല്ല. എന്നാല്‍ എന്റെ സഹോദരിയെക്കുറിച്ച് ചില മോശം കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ടു. ഇത് എന്നെ അസ്വസ്ഥനാക്കി. അതുപോലെ ഈ സംഭവത്തെക്കുറിച്ച് അറിയാനായി മാധ്യമസ്ഥാപനങ്ങളില്‍നിന്ന് നിരവധി കോളുകളും വരുന്നുണ്ട്. അതും ബുദ്ധിമുട്ടുണ്ടാക്കുന്നു'- ഷോബിത് കൂട്ടിച്ചേര്‍ത്തു.

IND vs SA | കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ അനിശ്ചിത്വതത്തിലാക്കി കൊറോണ വൈറസിന്റെ പുതിയ വകഭേദം. പുതിയ വകഭേദം കണ്ടെത്തിയ രാജ്യത്ത് മറ്റൊരു ലോക്ക്ഡൗണ്‍ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. സമീപകാലത്ത് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ ആദ്യം മുതല്‍ കോവിഡ് കേസുകളുടെ കണക്കില്‍ പത്തിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 17ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യന്‍ സംഘം. ജനുവരി അവസാനം വരെ നീളുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ടെസ്റ്റ് മത്സരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്നവയായതിനാല്‍ ഈ മൂന്ന് ടെസ്റ്റുകളും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക മത്സരങ്ങളാണ്.
ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവുന്ന ജൊഹാനസ്ബര്‍ഗും, പ്രിട്ടോറിയയും ഈ മേഖലയിലായാണ്.

Published by:Sarath Mohanan
First published: