'വിജയ്ക്കൊപ്പം'; ഇളയദളപതിക്ക് പിന്തുണയുമായി ആരാധകർ: ട്രെൻഡിംഗായി #WeStandWithVIJAY

ചോദ്യം ചെയ്യൽ ഇന്നും നീണ്ടതോടെയാണ് #WeStandWithVIJAY, #WeStandWithThalapathi എന്നീ ഹാഷ് ടാഗുകളിൽ സോഷ്യൽ മീഡിയ വഴി പിന്തുണ അറിയിച്ച് ആരാധകർ എത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 6, 2020, 3:02 PM IST
'വിജയ്ക്കൊപ്പം'; ഇളയദളപതിക്ക് പിന്തുണയുമായി ആരാധകർ: ട്രെൻഡിംഗായി #WeStandWithVIJAY
vijay
  • Share this:
ചെന്നൈ: തമിഴ് താരം വിജയ്ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ ആരാധകരുടെ പ്രതിഷേധം. വിജയ് യെ പിന്തുണച്ചു കൊണ്ടുള്ള ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെഡിംഗ് ആയിരിക്കുകയാണ്. വിജയ് യെ ചോദ്യം ചെയ്യാൻ ആരംഭിച്ചതു മുതൽ ആരാധകർ പിന്തുണയുമായി എത്തിയിരുന്നു.

ചോദ്യം ചെയ്യൽ ഇന്നും നീണ്ടതോടെയാണ് #WeStandWithVIJAY, #WeStandWithThalapathi എന്നീ ഹാഷ് ടാഗുകളിൽ സോഷ്യൽ മീഡിയ വഴി പിന്തുണ അറിയിച്ച് ആരാധകർ എത്തിയിരിക്കുന്നത്.

also read:വിജയ്ക്ക് പിന്തുണയുമായി ഇ. പി ജയരാജൻ; വിമര്‍ശിക്കുന്നവരെ ഏതു കുത്സിത മാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുന്നത് സംഘപരിവാര്‍ രീതിയെന്ന് വിമർശനം

ആരാധകർ കേന്ദ്ര സർക്കാരിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. വിജയ് ചെയ്ത കുറ്റം എന്താണെന്നും വിജയ് യെ എന്തിനാണ് കോർണർ ചെയ്യുന്നതെന്നും പലരും ചോദിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെ പരിഹസിച്ചുള്ള മീമുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.





മാധ്യമങ്ങൾക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. മാധ്യമങ്ങൾ വിജയ്ക്കെതിരായ വാർത്തകൾ നൽകുകയാണെന്നും മാധ്യമ വാർത്തകൾ വിശ്വസിക്കരുതെന്നും ആരാധകർ വ്യക്തമാക്കുന്നു.







അതേസമയം നടൻ രജനികാന്തിനെതിരെയും വിജയ് ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. രജനികാന്തിനെയും വിജയ് യെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും ഉണ്ട്. ഇതോടെ വിജയ് ആരാധകരും രജനി ആരാധകരും തമ്മിലുള്ള വാക് പോരും ആരംഭിച്ചിട്ടുണ്ട്.









Published by: Gowthamy GG
First published: February 6, 2020, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading