'വലിയ ആശങ്കകൾ വേറെയുണ്ട്': സുഖസൗകര്യങ്ങൾക്ക് നടുവിലിരുന്ന് വർക്ക്ഔട്ട് വീഡിയോകൾ പങ്കു വയ്ക്കുന്ന താരങ്ങള്‍ക്കെതിരെ സംവിധായിക

'നിങ്ങളുടെ ശരീരഭംഗി നിലനിർത്തുന്നതിനെക്കുറിച്ചല്ലാതെ വേറെ ഒരു ആശങ്കയും നിങ്ങള്‍ക്കില്ലെന്നറിയാം.. എന്നാൽ ഈ മഹാമാരിയിൽ വലിയ ആശങ്കകൾ ഉള്ള ഞങ്ങളെപ്പോലെ കുറച്ച് ആളുകളുമുണ്ട്..'

News18 Malayalam | news18-malayalam
Updated: March 26, 2020, 3:53 PM IST
'വലിയ ആശങ്കകൾ വേറെയുണ്ട്': സുഖസൗകര്യങ്ങൾക്ക് നടുവിലിരുന്ന് വർക്ക്ഔട്ട് വീഡിയോകൾ പങ്കു വയ്ക്കുന്ന താരങ്ങള്‍ക്കെതിരെ സംവിധായിക
Farah Khan
  • Share this:
മുംബൈ: എന്തും വെട്ടിത്തുറന്ന് പറഞ്ഞ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള വ്യക്തിയാണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ. ഇപ്പോഴും സമാനമായ ഒരു തുറന്ന് പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായിക. ഇത്തവണ ഫറയുടെ വിമര്‍ശനം സഹപ്രവര്‍ത്തകർക്കെതിരെ തന്നെയാണ്. കൊറോണ മഹാമാരി ആഗോള തലത്തിൽ ഭീതിപടര്‍ത്തി വ്യാപിക്കുന്ന സാഹചര്യത്തിൽ ചില സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെയാണ് കടുത്ത വിമർശനം അറിയിച്ചിരിക്കുന്നത്.

'ആഗോള മഹാമാരിക്കിടെ നിങ്ങളുടെ വർക്ക് ഔട്ട് വീഡിയോകളെക്കാൾ വലിയ ആശങ്കകൾ  ലോകത്ത് വേറെയുണ്ട്.. എല്ലാ സെലിബ്രിറ്റികളോടും താരങ്ങളോടും എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്.. നിങ്ങളുടെ വർക്ക് ഔട്ട് വീഡിയോകൾ കൊണ്ട് ഞങ്ങളെ മുഷിപ്പിക്കുന്നത് നിർത്തു.. എല്ലാവിധ സുഖസൗകര്യങ്ങൾക്കും നടുവിലാണ് നിങ്ങൾ ഉള്ളതെന്ന് എനിക്ക് മനസിലാകും.. നിങ്ങളുടെ ശരീരഭംഗി നിലനിർത്തുന്നതിനെ കുറിച്ച് അല്ലാതെ ഈ ആഗോള മഹാമാരിയെക്കുറിച്ച് ഒരു ആശങ്കയും ഇല്ലെന്നും എനിക്ക് അറിയാം.. പക്ഷെ ഞങ്ങൾ കുറച്ചു പേർക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയ ആശങ്കകളാണുള്ളത്. അതുകൊണ്ട് നിങ്ങളുടെ വർക്ക്ഔട്ട് വീഡിയോകൾ പോസ്റ്റു ചെയ്യുന്നത് നിർത്തി ഞങ്ങളോട് കുറച്ച് ദയ കാണിക്കണം. അങ്ങനെ പറ്റില്ലെങ്കിൽ ഞാൻ നിങ്ങളെ അൺഫോളോ ചെയ്താലും വിഷമം ഒന്നും കരുതരുത്..' ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഫറ വ്യക്തമാക്കി. View this post on Instagram
 

BAS KARO yeh workout videos !! 😝 video shot by :- #diva


A post shared by Farah Khan Kunder (@farahkhankunder) on


ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ഫറായുടെ ഈ പോസ്റ്റിനെ പിന്തുണച്ച് നടി തബു, സംവിധായിക സോയ അക്തർ എന്നിവരും രംഗത്തെത്തി. കൊറോണയുടെ പശ്ചാത്തലത്തിൽ ഷൂട്ടിംഗുകൾ നിർത്തി വച്ച സാഹചര്യത്തിൽ പല സെലിബ്രിറ്റുകളും വീടുകളിൽ തന്നെയാണ്. പലരും അവരുടെ വർക്ക്ഔട്ട് വീഡിയോകളും ഒരുദിനം എങ്ങനെ പോകുന്നു എന്നതടക്കമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. കത്രീന കൈഫ്, അര്‍ജുൻ കപൂര്‍, ജാക്വിലിൻ ഫെര്‍ണാണ്ടസ്, സാറാ അലി ഖാന്‍, ശിൽപാ ഷെട്ടി, മലായിക അറോറ തുടങ്ങിയവരാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റു ചെയ്യുന്നത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇവരെ ലക്ഷ്യം വച്ചാണ് ഫറായുടെ പോസ്റ്റെന്ന് വ്യക്തം.

ഇത്തരത്തിൽ വർക്ക്ഔട്ട് വീഡിയോ പോസ്റ്റ് ചെയ്യുന്ന താരങ്ങളെ ട്രോളി നടനും ഗായകനുമായ ദിൽജിത് ദോസാഞ്ചും നേരത്തെ രംഗത്തെത്തിയിരുന്നു.

  
View this post on Instagram
 

KHAO PEEO AISH KARO MITRO.. WorkOut KISEY NU Dikhaeyo NA...Te NEDE KISEY DE JAEO NA... 😜


A post shared by DILJIT DOSANJH (@diljitdosanjh) on


 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍