നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോകത്തിലെ ഏറ്റവും ഭാരമേറിയ മാമ്പഴം വിളയിച്ച് ദമ്പതികൾ; ഗിന്നസ് ലോക റെക്കോർഡ്

  ലോകത്തിലെ ഏറ്റവും ഭാരമേറിയ മാമ്പഴം വിളയിച്ച് ദമ്പതികൾ; ഗിന്നസ് ലോക റെക്കോർഡ്

  4.5 കിലോ ഗ്രാം ഭാരമുള്ള മാമ്പഴമാണ് ജർമ്മൻ ഒർലാൻഡോ നോവ, റിന മരിയ മാർക്കോൺ ദമ്പതികളുടെ കൃഷിയിടത്തിൽ വിളഞ്ഞത്.

  News18 Malayalam

  News18 Malayalam

  • Share this:
   ലോകത്തെ ഏറ്റവും ഭാരമേറിയ മാമ്പഴം കൃഷിയിടത്തിൽ വിളയിച്ച് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി കൊളംബിയയിൽ നിന്നുള്ള ദമ്പതികൾ. 4.5 കിലോ ഗ്രാം ഭാരമുള്ള മാമ്പഴമാണ് ജർമ്മൻ ഒർലാൻഡോ നോവ, റിന മരിയ മാർക്കോൺ ദമ്പതികളുടെ കൃഷിയിടത്തിൽ വിളഞ്ഞത്. കൊളംബിയയിലെ ഗൊയാട്ടയിലുള്ള സാൻ മാർട്ടിൻ മേഖലയിലുള്ള ബോയാക്കയിലാണ് ഇരുവരും കൃഷി ചെയ്യുന്നത്. ഏപ്രിൽ 29 നാണ് ഇരുവരുടെയും കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ മാമ്പഴം ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയത്.

   ഫിലിപ്പെയ്നിൽ നിന്നുള്ള 3.435 കിലോഗ്രാമുള്ള മാമ്പഴത്തിന്റെ റെക്കോർഡാണ് കൊളംബിയൻ ദമ്പതികൾ മറികടന്നത്. 2009 ലാണ് ഫിലിപ്പെയ്നിൽ നിന്നുള്ള ഭീമൻ മാമ്പഴം ഗിന്നസ് ലോക റെക്കോർഡിൽ ഇടം പിടിച്ചത്. കൊളംബിയയിലെ ജനങ്ങൾ വിനയമുള്ളവരും ഗ്രാമങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന കഠിനാധ്വാനികൾ ആണെന്നും ലോകത്തിന് മുന്നിൽ കാണിക്കുന്നതാണ് ഈ നേട്ടമെന്ന് ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തിന് ശേഷം ജർമ്മൻ ഓർലാൻഡോ പറഞ്ഞു.ലോകം വലിയ മഹാമാരിയ നേരിടുമ്പോൾ ഈ ഭീമൻ മാമ്പഴം ജനങ്ങൾക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   Also Read- ഓട്ടോറിക്ഷ മൊബൈൽ ആംബുലൻസാക്കി അധ്യാപകൻ; രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് സൗജന്യമായി

   കൃഷിയിടത്തിൽ ഒരു ഭീമൻ മാമ്പഴം വളരുന്നത് കണ്ട ജർമ്മൻ ഓർലാൻഡോയുടെ മകൾ ലോകത്തിലെ ഭാരമേറിയ മാമ്പഴത്തെ കുറിച്ച് ഇന്റർനെറ്റിൽ തെരയുകയായിരുന്നു. ഫിലപ്പെയ്നിൽ നിന്നുള്ള 3.435 കിലോഗ്രാം ഭാരമുള്ള മാമ്പഴമാണ് നിലവിൽ ലോകത്തെ ഭാരമേറിയത് എന്ന് മകൾ മനസിലാക്കി. തങ്ങളുടെ കൃഷിയിടത്തിലെ മാമ്പഴം ഇത് മറികടക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഇവർ ഗിന്നസ് ലോക റെക്കോർഡ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയായിരുന്നു.   ‌ഞങ്ങളുടെ പൂർവ്വികർ കൈമാറിയ പ്രകൃതി സ്നേഹത്തിനും ഗൊയാട്ട എന്ന ഗ്രാമ പ്രദേശത്തെ ജനങ്ങളുടെ പ്രയത്നത്തിനും ആത്മ സമർപ്പണത്തിനും ലഭിച്ച അംഗീകാരമാണ് ഈ ഗിന്നസ് നേട്ടമെന്നും ജർമൻ ഒർലാൻഡോ പ്രതികരിച്ചു. ഭീമൻ മാമ്പഴം കഴിച്ചും പങ്കുവെച്ചുമാണ് നേട്ടം കുടുംബം ആഘോഷിച്ചത്. നേട്ടത്തിൻ്റെ ഓർമ്മക്കായി ഗിന്നസ് മാമ്പഴത്തിന്റെ രൂപം നിർമ്മിച്ച് മുനിസിപ്പാലിറ്റിയിലേക്കും നൽകുകയും ചെയ്തിട്ടുണ്ട്. ഭൂമിയിൽ സ്നേഹത്തോടെ കൃഷി ചെയ്താൽ മികച്ച ഫലങ്ങൾ ലഭിക്കും എന്നാണ് ദമ്പതികൾ വിശ്വസിക്കുന്നത്.   ഇത് രണ്ടാം തവണയാണ് ഈ മുനിസിപ്പാലിറ്റിയിലേക്ക് ഗിന്നസ് ലോക റെക്കോർഡ് നേട്ടം എത്തുന്നത്. 2014 ൽ നീളമേറിയ സ്വാഭാവിക പൂക്കളുടെ കാർപ്പറ്റ് എന്ന നേട്ടവും മുനിസിപ്പാലിറ്റിക്ക് ലഭിച്ചിരുന്നു.3199 സ്ക്വയർ മീറ്റർ നീളത്തിലുള്ളത് ആയിരുന്നു പൂക്കളുടെ സ്വാഭാവിക കാർപ്പറ്റ്.

   ഉഷ്ണമേഖകലകളിൽ കൃഷി ചെയ്യുന്ന ഏഷ്യയിൽ നിന്നുള്ള പഴമാണ് മാമ്പഴം. കൊളംബിയിയിലെ ഗൊയാട്ടയിൽ ചെറിയ രീതിയിൽ മാത്രമാണ് മാമ്പഴം കൃഷിയുള്ളത്. വാണിജ്യ അടിസ്ഥാനത്തിലുള്ള മാമ്പഴ കൃഷി മേഖലയിൽ ഇല്ല. എന്നാൽ വീടുകളിൽ ഇവ കൃഷി ചെയ്യാറുണ്ട്. കോഫി, മൊഗോള തുടങ്ങിയവ ആണ് പ്രധാനമായും ഗൊയാട്ട എന്ന സ്ഥലത്ത് കൃഷി ചെയ്യുന്നത്.
   Published by:Rajesh V
   First published:
   )}