സ്വന്തം വളര്‍ത്തുമൃഗങ്ങളുടെ (Pets) പ്രതികരണങ്ങള്‍ മോശമാണെങ്കില്‍ പരാതി നല്കുന്ന ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? മികച്ച ഭക്ഷണം നല്‍കിയിട്ടും തന്റെ നാല് പശുക്കളും (Cows) പാല് (Milk) നല്‍കുന്നില്ലെന്ന് പൊലീസില്‍ പരാതി (Police Complaint) നല്‍കിയിരിക്കുകയാണ് കര്‍ണാടകയിലെ (Karnataka) ഒരു കര്ഷകന്. സിദ്ലിപുര ഗ്രാമത്തിലെ ഭദ്രാവതിയില്‍ നിന്നുള്ള രാമയ്യ എന്ന കര്‍ഷകനാണ് പരാതി നല്‍കിയത്.
കഴിഞ്ഞ നാല് ദിവസമായി പശുക്കള്‍ക്ക് കാലിത്തീറ്റ നല്‍കിയിട്ടും പാല് നല്‍കുന്നില്ലെന്ന് രാമയ്യ പോലീസിനോട് പരാതിപ്പെട്ടു. എല്ലാ ദിവസവും രാവിലെ 8 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 6 വരെയും പശുക്കളെ മേയാന്‍ കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി അവര്‍ പാല് നല്‍കുന്നില്ല. അതിനാല്‍, പാല് നല്‍കണമെന്ന കാര്യം പോലീസ് അവരെ ബോധ്യപ്പെടുത്തണം'', അദ്ദേഹം പരാതിയില്‍ പറയുന്നു. അത്തരമൊരു പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പോലീസ് അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു. ഇക്കാര്യം പോലീസ് പിന്നീട് കര്‍ഷകനെ പറഞ്ഞു മനസിലാക്കി. എന്നിരുന്നാലും, പരാതിക്കാരന് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
ഇത് വളര്ത്തുമൃഗങ്ങള്ക്കെതിരെയുള്ള പരാതിയുടെ വാർത്തയാണെങ്കിൽ കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍മാനും പ്രമുഖ എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി തന്റെ വളര്‍ത്തു നായയ്ക്ക് ആരതി ഉഴിയുകയാണ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വീഡിയോയില്‍ തന്റെ പ്രിയപ്പെട്ട നായയ്ക്ക് ആരതി ഉഴിയുന്ന സുധാ മൂര്‍ത്തിയെ കാണാം. സുധയും സഹോദരിയും കൂടിയാണ് അവരുടെ നായയായ ഗോപിയുടെ ജന്മദിനത്തില് ആരതി ഉഴിഞ്ഞ് ആഘോഷിക്കുന്നത്. രണ്ട് പേരും ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട നായയ്ക്ക് വേണ്ടി ആചാരങ്ങള്‍ നിര്‍വഹിക്കുന്നതും സ്നേഹപൂര്‍വ്വം അതിനെ താലോലിക്കുന്നതും ജന്മദിനാശംസകള് ആലപിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
വളരെ മനോഹരമാണ് ആ വീഡിയോ. ഹിന്ദുക്കള്‍ ആരതി ഉഴിയുന്നത് ഐശ്വര്യവും നന്മയും ലഭിക്കാനാണ്. അതുപോലെ സ്വന്തം കുടുംബത്തിലെ ഒരംഗത്തിനെ പോലെ ഗോപി എന്ന നായയുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇരുവരും. മനസ്സലിയിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. നന്മയും നല്ല മൂല്യങ്ങളും ആദര്‍ശങ്ങളുമുള്ള വ്യക്തിത്വങ്ങളുടെ അഭാവം നേരിടുന്ന കാലത്താണ് വളരെയധികം സന്തോഷം നല്കുന്ന വീഡിയോയുമായി സുധാ മൂര്‍ത്തി എത്തുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു സംഭവം കൂടി ഉണ്ടായി. സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഒരു ആട് ഓടിക്കയറിയതാണ് സംഭവം. ചാബേപൂര് ബ്ലോക്ക് ഓഫീസിലേക്ക് കയറിയ ആട് ചില പേപ്പറുകളും കൈക്കലാക്കി. ഇതു കണ്ട ഒരു ഉദ്യോഗസ്ഥന് ആടിനു പിന്നാലെ രേഖകള്‍ കൈക്കലാക്കാന്‍ ഓടി. എന്നാല്‍ അയാള്‍ക്ക് ആടിനെ പിന്തുടര്ന്ന് അത് സ്വന്തമാക്കാന്‍ സാധിച്ചില്ല. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാണ്. പ്രമുഖ കൊമേഡിയനായ രാജീവ് നിഗം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ ആട് വായില്‍ ഈ രേഖകളെല്ലാം പിടിച്ച് ഓടുന്ന കാഴ്ച കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.