• HOME
  • »
  • NEWS
  • »
  • buzz
  • »
  • FARMER IN MADHYA PRADESH GETS LUCKY FOR SIXTH TIME IN TWO YEARS MINES DIAMOND WORTH RS 30 LAKH NAV

ഇപ്പോൾ കിട്ടിയത് 30 ലക്ഷം രൂപയോളം വിലയുള്ള വജ്രം; രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ കര്‍ഷകനെ ഭാഗ്യം തേടിയെത്തിയത് ആറ് തവണ

പ്രകാശ് മജുംദാര്‍ എന്ന കര്‍ഷകൻ സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് ആറ് തവണയാണ് ഉയര്‍ന്ന നിലവാരമുള്ള വജ്രം ലഭിച്ചിരിക്കുന്നത്.

Image credits: AFP/Representative

Image credits: AFP/Representative

  • Share this:
    മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഒരു കര്‍ഷകനെ രണ്ട് വര്‍ഷത്തിനിടെ പല തവണയാണ് ഭാഗ്യം തേടിയെത്തിയത്. പ്രകാശ് മജുംദാര്‍ എന്ന കര്‍ഷകൻ സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് ആറ് തവണയാണ് ഉയര്‍ന്ന നിലവാരമുള്ള വജ്രം ലഭിച്ചിരിക്കുന്നത്.

    ഉയര്‍ന്ന നിലവാരമുള്ള വജ്രങ്ങളുടെ ശേഖരമുള്ള പ്രദേശമാണ് പന്ന ജില്ല. പ്രകാശ് മജുംദാര്‍ എന്ന വ്യക്തി, ജരുവാപ്പൂര്‍ ഗ്രാമത്തിലെ ഒരു ഖനിയില്‍ നിന്ന് 6.47 കാരറ്റ് വജ്രം കണ്ടെത്തിയതെന്ന് പ്രദേശത്തെ ഡയമണ്ട് ഓഫീസര്‍ നൂതന്‍ ജെയിന്‍ പിടിഐയോട് പറഞ്ഞു.
    സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കനുസരിച്ച് വരാനിരിക്കുന്ന ലേലത്തില്‍ വജ്രം വില്‍ക്കപ്പെടും. ഖനനം നടത്തുന്ന ഖനിയിലെ തന്റെ നാല് പങ്കാളികളുമായി ലേലത്തില്‍ നിന്ന് ലഭിച്ച തുക പങ്കിടുമെന്ന് മജുംദാര്‍ പറഞ്ഞു. “ഞങ്ങള്‍ അഞ്ച് പങ്കാളികളാണ്. ഞങ്ങള്‍ക്ക് ലഭിച്ച് 6.47 കാരറ്റ് ഭാരമുള്ള വജ്രം സര്‍ക്കാര്‍ വജ്ര ഓഫീസില്‍ നല്‍കി,” മജുംദാര്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    സ്വകാര്യ കണക്കുകള്‍ പ്രകാരം 6.47 കാരറ്റ് വജ്രത്തിന് ഏകദേശം 30 ലക്ഷം രൂപ ലേലത്തില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
    അസംസ്‌കൃത വജ്രം ലേലം ചെയ്യുമെന്നും വരുമാനം സര്‍ക്കാര്‍ റോയല്‍റ്റിയും 11 ശതമാനം നികുതിയും കിഴിച്ചതിനുശേഷം കര്‍ഷകന് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 7.44 കാരറ്റ് വജ്രം കണ്ടെത്തിയതായും പ്രകാശ് മജുംദാര്‍ പറഞ്ഞു. കൂടാതെ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 2 മുതല്‍ 2.5 കാരറ്റ് വരെയുള്ള നാല് വിലയേറിയ കല്ലുകളും അദ്ദേഹം ഖനനം ചെയ്തിരുന്നു.

    ജില്ലയില്‍ 12 ലക്ഷം കാരറ്റിന്റെ വജ്ര ശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വജ്രങ്ങള്‍ ഖനനം ചെയ്യുന്നതിനായി പന്ന ഡയമണ്ട് റിസര്‍വ് ഏരിയയിലെ ഭൂമി ചെറിയ ചെറിയ ഭാഗങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കുന്നുണ്ട്. ഖനനം ചെയ്ത് കിട്ടുന്ന വജ്രങ്ങള്‍ ജില്ലാ മൈനിംഗ് ഓഫീസര്‍ക്ക് കൈമാറണം. അതിനായി വജ്രം നിക്ഷേപിക്കാനുള്ള വ്യവസ്ഥകളും സൗകര്യങ്ങളുമുണ്ട്.

    ഇന്ത്യയില്‍ മാത്രമല്ല ഉയര്‍ന്ന നിലവാരമുള്ള വജ്രങ്ങളും രത്‌നങ്ങളും ആളുകള്‍ കണ്ടെത്തുന്ന സംഭവങ്ങള്‍. അടുത്തിടെ ശ്രീലങ്കയിലെ ഒരു വീട്ടുമുറ്റത്ത് നിന്ന് ലോകത്തിലെ ഏറ്റവും വലിയ നക്ഷത്ര ഇന്ദ്രനീലക്കല്ലിന്റെ വലിയൊരു ശേഖരം യാദൃശ്ചികമായി കണ്ടെത്തി. രത്‌നങ്ങളാല്‍ സമ്പന്നമായ രത്‌നപുര പ്രദേശത്തെ ഒരു വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ഈ ശേഖരം കണ്ടെത്തിയത്.

    “കിണര്‍ കുഴിക്കുമ്പോള്‍ തൊഴിലാളികള്‍, ചില അപൂര്‍വ കല്ലുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ഞങ്ങളെ അറിയിച്ചു. അതിന് ശേഷമാണ് ഞങ്ങള്‍ ഈ വലിയ ശേഖരം കണ്ടെത്തിയത്,” ഇതിന്റെ ഉടമസ്ഥനായ ഗാമഗെ ബിബിസിയോട് വെളിപ്പെടുത്തി. ഇളം നീല നിറമുള്ള 510 കിലോഗ്രാം ഭാരമുള്ള കല്ലിന് അന്താരാഷ്ട്ര വിപണിയില്‍ 100 മില്യണ്‍ ഡോളര്‍ (പത്ത് കോടി) വരെ വിലയുണ്ടെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. 'സെറന്‍ഡിപിറ്റി സഫയര്‍' (Serendipity Sapphire) എന്നാണ് ഈ രത്‌നത്തിന് പേരിട്ടിരിക്കുന്നത്.
    Published by:Naveen
    First published:
    )}