• HOME
 • »
 • NEWS
 • »
 • buzz
 • »
 • അമ്മായിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ആടുകളെ നിരത്തിനിര്‍ത്തി കര്‍ഷകന്‍

അമ്മായിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ആടുകളെ നിരത്തിനിര്‍ത്തി കര്‍ഷകന്‍

കോവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ കാരണം പല തരത്തിലാണ് മനുഷ്യ ജീവിതത്തെ ബാധിച്ചിരിക്കുന്നത്. നമ്മളുമായി ബന്ധപ്പെട്ട പലരുടെയും ജീവന്‍ കോവിഡ് കവര്‍ന്നെടുത്തിട്ടുണ്ടാവും. ഏറെ വൈകാരികമായ അനുഭവങ്ങളായിരിക്കും അത്തരം സന്ദര്‍ഭങ്ങള്‍ എന്നതില്‍ സംശയമില്ല.

 • Last Updated :
 • Share this:
  കോവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ കാരണം പല തരത്തിലാണ് മനുഷ്യ ജീവിതത്തെ ബാധിച്ചിരിക്കുന്നത്. നമ്മളുമായി ബന്ധപ്പെട്ട പലരുടെയും ജീവന്‍ കോവിഡ് കവര്‍ന്നെടുത്തിട്ടുണ്ടാവും. ഏറെ വൈകാരികമായ അനുഭവങ്ങളായിരിക്കും അത്തരം സന്ദര്‍ഭങ്ങള്‍ എന്നതില്‍ സംശയമില്ല. അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു ഓസ്‌ട്രേലിയന്‍ കര്‍ഷകന്‍ നടത്തിയ കാര്യം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. തന്റെ അമ്മായിയുടെ ശവസംസ്‌കാരത്തിന് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹം അര്‍പ്പിച്ച വ്യത്യസ്തമായ ആദരാഞ്ജലിയാണിപ്പോള്‍ ശ്രദ്ധനേടുന്നത്. തന്റെ കൃഷിയിടത്തില്‍ ഡസന്‍ കണക്കിന് ആടുകളെ ഹൃദയത്തിന്റെ ചിഹ്നത്തില്‍ നിരത്തിനിര്‍ത്തിയാണ് ആ കര്‍ഷകന്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.

  ഓസ്ട്രേലിയയിലെ ബെന്‍ ജാക്‌സണ്‍ എന്ന കര്‍ഷകനാണ് തന്റെ പ്രിയപ്പെട്ട ദേബി ആന്റിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി ഒരു വയലില്‍, ഹൃദയത്തിന്റെ ചിഹ്നത്തില്‍ ആടുകള്‍ മേയുന്നതിന്റെ ഡ്രോണ്‍ഷോട്ട് വീഡിയോ പങ്കുവച്ചത്. ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റിലെ ബ്രിസ്ബണ്‍ നഗരത്തില്‍ നടന്ന ദേബിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍, ലോക്ക്ഡൗണ്‍ കാരണം ബെന്‍ ജാക്‌സണ്‍ കഴിഞ്ഞിരുന്നില്ല. ബ്രിസ്ബണ്‍ നഗരത്തില്‍ നിന്നും 430 കിലോമീറ്റര്‍ (270 മൈല്‍) അകലെയുള്ള ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റില്‍ ഉള്‍പ്പെടുന്ന ഗൈറ എന്ന പ്രദേശത്തായിരുന്നത് കൊണ്ടാണ് സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ജാക്സണ് സാധിക്കാതിരുന്നത്.

  ''ഇത് ശരിയാക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തെങ്കിലും, അവസാന ഫലം നിങ്ങള്‍ ഈ കാണുന്നതാണ്.. ഇത് എന്റെ ഹൃദയത്തോട് ചേര്‍ന്നതാണ്,'' വീഡിയോ പങ്കുവച്ചതിനെക്കുറിച്ച് ജാക്സണ്‍ പറഞ്ഞു.

  ''എന്റെ ആന്റിക്ക് വേണ്ടി ഞാന്‍ ചെയ്ത ഈ ഹൃദയം, ഓസ്‌ട്രേലിയയിലുടനീളം ചെറിയൊരു സ്വാധീനം ചെലുത്തിയതായി തോന്നുന്നു,'' സോഷ്യല്‍ മീഡിയയിലെ വൈകാരിക പ്രതികരണങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൃശ്യങ്ങള്‍ ആദ്യം ബന്ധുക്കള്‍ക്കാണ് ജാക്സണ്‍ അയച്ചത്. ബന്ധുക്കള്‍, തിങ്കളാഴ്ച നടന്ന ദേബിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ ഈ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെല്ലാം ഇത് സംപ്രേഷണം ചെയ്തോടെ തൊട്ടുപിന്നാലെ ലോകമെങ്ങുമുള്ള മാധ്യമങ്ങളും വീഡിയോ ഏറ്റെടുത്തു.

  കോവിഡ് പകര്‍ച്ചവ്യാധിയുടെ ആദ്യ മാസങ്ങളില്‍ ഓസ്ട്രേലിയയിലെ മിക്കപ്രദേശങ്ങളിലും വരള്‍ച്ച ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് തന്റെ കന്നുകാലികള്‍ക്ക് തീറ്റ നല്‍കുന്നതിനോടൊപ്പം വിരസതയിലെ സമ്മര്‍ദ്ദം ഒഴിവാക്കാനായി ജാക്‌സണ്‍ ആടുകളെ നിരത്തി നിര്‍ത്തി ചിഹ്നങ്ങളും രൂപങ്ങളും സൃഷ്ടിക്കാനുള്ള പരീക്ഷണം ആരംഭിച്ചത്. ഒരു ട്രക്കിന്റെ പുറകില്‍ നിന്ന് വീഴ്ത്തുന്ന ധാന്യങ്ങള്‍ ഉപയോഗിച്ച് തന്റെ പ്രിയപ്പെട്ട സംഗീത ബാന്‍ഡുകളുടെ പേരുകളുടെ ഏകദേശരൂപം പോലെ, മിനിറ്റുകളോളം ആട്ടിന്‍കൂട്ടത്തെ ഒരുക്കിനിര്‍ത്താന്‍ സാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. 'ഇത് എന്റെ ആത്മാവിനെ വരള്‍ച്ചയില്‍ തിരികെ കൊണ്ടുവന്നു' എന്നാണ് ഇതിനെക്കുറിച്ച് ജാക്സണ്‍ പറഞ്ഞിരിക്കുന്നത്.

  വരള്‍ച്ചയ്ക്ക് പിന്നാലെ ഈ വര്‍ഷമുണ്ടായ എലികളുടെ ശല്യം വര്‍ധിക്കുകയും കൂടി ചെയ്തപ്പോള്‍ തന്റെ സ്വത്തില്‍ എന്തെങ്കിലും ധാന്യം അവശേഷിക്കുന്നത് ഭാഗ്യമാണെന്നാണ് ജാക്സണ്‍ വെളിപ്പെടുത്തുന്നത്. ഗര്‍ഭിണികളായ ആടുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അവയ്ക്ക് ഭക്ഷണത്തില്‍ ധാന്യം നല്‍കുന്നത് തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
  Published by:Jayashankar AV
  First published: