• HOME
  • »
  • NEWS
  • »
  • buzz
  • »
  • Farmer insulted by salesman | വാഹനം വാങ്ങാന്‍ പണമുണ്ടോയെന്ന് സെയില്‍സ്മാന്‍റെ പരിഹാസം; സിനിമാ സ്റ്റൈലില്‍ കര്‍ഷകന്‍റെ പ്രതികാരം

Farmer insulted by salesman | വാഹനം വാങ്ങാന്‍ പണമുണ്ടോയെന്ന് സെയില്‍സ്മാന്‍റെ പരിഹാസം; സിനിമാ സ്റ്റൈലില്‍ കര്‍ഷകന്‍റെ പ്രതികാരം

പത്തു പൈസ പോലും കയ്യിലില്ലാത്തയാളാണ് പത്തുലക്ഷം രൂപയുടെ വണ്ടി എടുക്കാന്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ആക്ഷേപം

  • Share this:
    വണ്ടി വാങ്ങാന്‍ പണമുണ്ടോയെന്ന സെയില്‍സ്മാന്‍റെ പരിഹാസത്തിന് സിനിമ സ്റ്റൈലില്‍ മറുപടി നല്‍കി വൈറലായി കര്‍ണാടകയിലെ കര്‍ഷകന്‍( Karnataka Farmer). കര്‍ണാടകയിലെ തുമക്കുരുവിലുളള മഹീന്ദ്രാ (Mahindra)ഷോറൂമിലാണ് സംഭവം. തന്റെ കൃഷിയാവശ്യങ്ങള്‍ക്കായി ബൊലേറോയുടെ പിക്കപ്പ് വാന്‍ വാങ്ങാനെത്തിയ കെംപഗൗഡ എന്ന കര്‍ഷകനോടായിരുന്നു ജീവനക്കാരന്‍റെ പരിഹാസം. പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. പത്തു പൈസ പോലും കയ്യിലില്ലാത്തയാളാണ് പത്തുലക്ഷം രൂപയുടെ വണ്ടി എടുക്കാന്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ആക്ഷേപം.

    എന്നാല്‍ പരിഹാസം കേട്ട് മടങ്ങി പോകാന്‍ കെംപഗൗഡ തയാറായില്ല. അപമാനിതനായ കെംപഗൗഡ അവിടുണ്ടായിരുന്ന മാനേജറോട് തനിക്ക് വാഹനം വേണമെന്നും ഒരു മണിക്കൂറിനകം പണവുമായി എത്തുമെന്നും പറഞ്ഞ് തിരിച്ചുപോയി. കൃത്യം ഒരുമണിക്കൂറിനുളളില്‍ കെംപഗൗഡ 10 ലക്ഷം രൂപയുമായി ഷോറൂമിലെത്തുകയും അന്നുതന്നെ തനിക്ക് വാഹനം ഡെലിവര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് തന്നെ വാഹനം ഡെലിവര്‍ ചെയ്യാനാവില്ലെന്നും നാലുദിവസമെങ്കിലും സമയമാകുമെന്നും ഷോറൂം ജീവനക്കാര്‍ അദ്ദേഹത്തോട് പറഞ്ഞു.

    താന്‍ കര്‍ഷകനായതുകൊണ്ടും തന്റെ വേഷവിധാനം കൊണ്ടുമാണ് സെയില്‍സ്മാന്‍ തന്നെ അപമാനിച്ചത് എന്നാണ് കെംപഗൗഡയുടെ ആരോപണം. അപമാനിച്ചതിനും മോശമായി പെരുമാറിയതിനും അദ്ദേഹം ഷോറൂം ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഷോറൂം മാനേജറും സെയില്‍സ്മാനുമടക്കമുളളവര്‍ അദ്ദേഹത്തോട് മാപ്പ് പറയുകയും ക്ഷമാപണ കത്ത് നല്‍കുകയും ചെയ്തു

    Also Read-Viral Video | കൊടുംതണുപ്പിലും 40 സെക്കൻഡിൽ 47 പുഷ്-അപ്പ് ചെയ്ത് അമ്പരപ്പിക്കുന്ന BSF ജവാൻ; വീഡിയോ വൈറൽ

    എന്നാല്‍ ഇനി ആ ഷോറൂമില്‍ നിന്ന് വാഹനം വാങ്ങാന്‍ താല്പര്യമില്ല എന്ന് പറഞ്ഞ കെംപഗൗഡ, തന്നെ അപമാനിച്ചതുപോലെ ഇനി ഷോറൂമിലേക്കെത്തുന്നവരോട് പെരുമാറരുതെന്ന് ജീവനക്കാര്‍ക്ക് ഉപദേശവും നല്‍കിയാണ് മടങ്ങിയത്. ഷോറൂമില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

    എന്തായാലും സംഭവം വിവാദമായതോടെ നിരവധി പേര്‍ കമ്പനിക്കെതിരെ പ്രതിഷേധം അറിയിച്ച് രംഗത്തുവന്നു. ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ നടപടിയെടുക്കുമോ എന്ന് ചോദിച്ച് നിരവധി പേര്‍ കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയെ(Anand Mahindra) ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

    Also Read-Idli Seller | ഒരു ഇഡ്ഡലിയ്ക്ക് വെറും ഒന്നര രൂപ; വരുമാനത്തിനല്ല, 'സംതൃപ്തി'യ്ക്ക് വേണ്ടി ഭക്ഷണം നൽകി 70കാരി

    “ വിഷയം ഗൗരവമുള്ളതാണ് അതിനാല്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്ന്‌ കമ്പനിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ഉദ്ധരിച്ച് കൊണ്ട് ഉടമ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
    Published by:Jayesh Krishnan
    First published: