• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെ അപമാനിച്ച് ഫറൂഖ് കോളേജ് അധ്യാപകന്‍


Updated: April 2, 2018, 9:33 PM IST
പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെ അപമാനിച്ച് ഫറൂഖ് കോളേജ് അധ്യാപകന്‍

Updated: April 2, 2018, 9:33 PM IST
കോഴിക്കോട്: ഫറൂഖ് കോളജിലെ വിദ്യാര്‍ഥിളെ അധ്യാപകര്‍ ക്രൂരമായി ആക്രമിച്ച സംഭവത്തിനു പിന്നാലെ അതേ കോളജിലെ പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെ അധിക്ഷേപിച്ചു കൊണ്ട് അധ്യാപകന്‍ നടത്തിയ പ്രസംഗത്തിന്റെ ഓഡിയോയും പുറത്ത്. കോളജിലെ അധ്യാപകനും ഫാമിലി കൗണ്‍സിലറുമായി ജവഹര്‍ ആണ് പെണ്‍കുട്ടികളെ അവഹേളിക്കുന്നതരത്തില്‍ പ്രസംഗിച്ചത്.

കോളജിന് പുറത്ത് എവിടെയോ നടന്ന ചടങ്ങില്‍ ഈ അധ്യാപകന്‍ പ്രസംഗിച്ചതിന്റെ ഓഡിയോ ആണ് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്. താന്‍ ഫറൂഖ് കോളജിലെ അധ്യാപകന്‍ ആണെന്ന മുഖവുരയോടെയാണ് മുസ്ലീം പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെ ഇയാള്‍ രൂക്ഷമായി വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നത്.

പ്രസംഗത്തിന്റെ പ്രസക്തഭാഗം ചുവടെ:

എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍. അതില്‍ ഭൂരിഭാഗവും മുസ്‌ലിം പെണ്‍കുട്ടികളാണ്. എന്താ അവസ്ഥ എന്ന് ആലോചിച്ച് നോക്ക്. ആ പെണ്‍കുട്ടികളുടെ അവസ്ഥ എന്താ എന്ന് ആലോചിച്ച് നോക്ക്.

പര്‍ദ്ദ ഇടും കേട്ടോ പെണ്‍കുട്ടികള്‍. അടിയിലിടുക ലെഗ്ഗിന്‍സോ ജീന്‍സോ, എന്നിട്ട് പര്‍ദ്ദ ഇങ്ങനെ പൊക്കിപ്പിടിച്ചിട്ടുണ്ടാകും. ആ ലെഗ്ഗിന്‍സ് കാണാന്‍ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍. പര്‍ദ്ദ മേലേക്ക് പൊക്കിപ്പിടിച്ച് ലെഗ്ഗിന്‍സ് നാട്ടുകാരെ കാണിച്ചുകൊടുക്കുക. നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ.

മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്‌നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖ മക്കന താഴ്ത്തിയിടണമെന്നാണ് പറയുന്നത്. എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറിടമാണ്.

മാറിടം പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നില്‍ക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറയുന്ന പോലെയാണ് ഇത്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ഇങ്ങനെ ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല.

വേറൊരു വസ്ത്രമുണ്ട്, ലെഗ്ഗിന്‍സ്. ഏറ്റവും കൂടുതല്‍ ലെഗ്ഗിന്‍സ് വിറ്റഴിക്കുന്നത് മുസ്‌ലീം കൂടുതലുള്ള പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിന്‍സ്. മറ്റ് മതത്തിലുള്ളവര്‍ക്ക് ഇത് മനസിലായിട്ടുണ്ട്. ഇപ്പോ ഇങ്ങോട്ട് വരുമ്പോള്‍ എലൈറ്റ് വട്ടോളിയിലെ റോഡിന് നടുക്കുള്ള പള്ളി, അവിടെ സൈഡാക്കി നിസ്‌കരിക്കാന്‍ കേറിയതാണ്. നിസ്‌കരിച്ച് ഇറങ്ങിയപ്പോ സമീപത്ത് റോഡാ. അവിടെയൊക്കെ ട്യൂഷന്‍ കഴിഞ്ഞ് കുട്ടികള്‍ നില്‍ക്കുകാ. മുസ്ലിം കട്ടികളുടെ ഡ്രസ് കാണണോ നിങ്ങള്‍ക്ക്. എന്തിനാ ഇത് ഇടുന്നത് എന്നാ ചോദിക്കുന്നത്. ആരാ ഇത് പഠിപ്പിക്കുന്നത്. ഇവിടത്തെ ചൂട് സഹിച്ചാലും പരലോകത്ത് തണുപ്പ് കിട്ടണം എന്നുളളതല്ലേ.
First published: March 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍