2006-ല്‍ പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോയും വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോയും ചേര്‍ന്ന് പുറത്തിറക്കിയ 'കാര്‍സ്' എന്ന സിനിമ കണ്ട് ആവേശഭരിതരായവരില് കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരുമുണ്ടായിരുന്നു. ആ മുതിര്ന്നവരില്പ്പെട്ട മെക്സിക്കന്‍ സ്വദേശിയായ ജോര്‍ജ് അരിയാസ് എന്ന വ്യക്തി ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുകയാണ്. ബാക്കിയുള്ള മുതിര്‍ന്ന ആരാധകരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ആ സിനിമയോടുള്ള ആരാധന ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയി എന്നതാണ്. അത് ഒടുവില്‍ ജോര്‍ജിന് ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടിക്കൊടുത്തു.
ഇന്ന് ലോകത്ത് ഡിസ്നിയുടെ കാറുകളുടെ ചെറിയ പതിപ്പുകളുടെ ഏറ്റവും വലിയ ശേഖരത്തിന്റെ ഉടമയാണ് ജോര്‍ജ്. ഇതാണ് ജോര്‍ജിനെ ലോക റെക്കോര്‍ഡിന് അര്‍ഹനാക്കിയത്. അദ്ദേഹത്തിന്റെ പക്കലുള്ള 1,200 ഇനം കാറുകളുടെ ശേഖരണം, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ബുക്ക് 2022-ലാണ് ഒരു സ്ഥാനം ഉറപ്പിച്ചത്.
ഒരു സിനിമാ ആരാധകനില്‍ നിന്ന് ഒരു ലോക റെക്കോര്‍ഡ് ഉടമയിലേക്കുള്ള 15 വര്‍ഷത്തെ നീണ്ട യാത്ര ജോര്‍ജ് ആരംഭിച്ചത് പിന്നില്‍ അദ്ദേഹത്തിന്റെ മകളായിരുന്നു. ജോര്‍ജിന്റെ മകള്‍ തനിക്ക് കളിക്കുന്നതിനായി 'കാര്‍സ്'ലെ ആനിമേഷന്‍ താരങ്ങളായ മക്വീന്, മേറ്റര്‍, സാലി, ചിക്ക് ഹിക്സ്.. തുടങ്ങി കാറുകൾ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം, അദ്ദേഹം ഇത്തരം കാറുകളുടെ ചെറുപതുപ്പുകള് വാങ്ങുന്നത് തുടരുകയായിരുന്നു.
തന്റെ ശേഖരത്തോട് വളരെ അടുപ്പം പുലര്‍ത്തുന്ന ജോര്‍ജ്, എല്ലാ കാറുകളും വളരെ സൂക്ഷ്മതയോടെ പുതിയതുപോലെ തന്നെ ഗ്ലാസ് അലമാരയിലെ കെയ്സുകളില്‍ പ്രദര്‍ശിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. തന്റെ ഉടമസ്ഥതയിലുള്ള എല്ലാ യൂണിറ്റ് കാറുകളുടെയും റെക്കോര്‍ഡ് സൂക്ഷിക്കുകയും 1,200 ഇനം കാറുകളും വളരെ വിവേകപരമായിട്ടുള്ള പാറ്റേണില്‍ ഒരുക്കിവച്ചിരിക്കുകയാണ് ജോര്‍ജ്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഔദ്യോഗിക വെബ്സൈറ്റ് കുറിച്ചിരിക്കുന്നതനുസരിച്ച്, അദ്ദേഹം ശേഖരിച്ച എല്ലാ യൂണിറ്റുകളിലും, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് ജോണ്‍ ലാസെറ്റെറുടെയും ആല്‍ബര്‍ട്ട് ഹിന്കിയുടെയും സൃഷ്ടികളോടാണ്. കൂടാതെ അദ്ദേഹത്തിന് ഏറ്റവും അധികം ആരാധന 'മക്വീന്' എന്ന കാര്‍ കഥാപാത്രത്തിനോടാണ്. “എത്രയുണ്ടെന്ന് അറിയാതെ ഞാന്‍ അവ (കാറുകള്‍) വാങ്ങിക്കൊണ്ടിരുന്നു, ഞാന്‍ ശേഖരിക്കുന്നത് നിര്ത്തിയതെയില്ല,” ജോര്‍ജ് ഗിന്നസിനോട് പറഞ്ഞു.
പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോ നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ് ആനിമേഷന്‍ പുറത്തിറക്കിയ സാഹസിക കോമഡി സിനിമയായിരുന്നു 'കാര്‍സ്'. ചിത്രത്തിന്റെ രചനാ സഹായവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജോണ്‍ ലാസെറ്റെര് ആണ്. ജോണ്‍ ലാസെറ്റെറിനൊപ്പം ജോ റാന്ഫ്റ്റും, ജോഗന് ക്ലുബിഎന്-ഉം കഥ എഴുത്തില്‍ പങ്കായാളിയിട്ടുണ്ടായിരുന്നു. ഡാന്‍ ഫോഗിള്മാന്, കീല് മര്‍ഫി, ഫില്‍ ലോറിന്, ജോര്ഗന് ക്ലൂബിയന് തുടങ്ങിയവര്‍ തയ്യാറാക്കിയ തിരക്കഥയിലും ജോണ്‍ ലാസ്സെറ്റെര് ഉണ്ടായിരുന്നു.
2006-ല്‍ മെയ് ജൂണില്‍ പുറത്തിറക്കിയ 'കാര്‍സ്', പിക്സര്‍ കമ്പനി അവസാനമായി സ്വന്തമായി നിര്‍മ്മിച്ച സിനിമയാണിത്. ഇതിന് ശേഷം 2006-ല്‍ തന്നെ പിക്സര്‍ കമ്പനിയെ ഡിസ്നി ഏറ്റെടുത്തു. 120 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ ആനിമേഷന്‍ ചിത്രം ബോക്സോഫീസില്‍ 462.2 ദശലക്ഷം ഡോളര്‍ സ്വന്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.