• HOME
  • »
  • NEWS
  • »
  • buzz
  • »
  • ലൂഡോ കളിയിൽ തട്ടിപ്പിലൂടെ തോൽപ്പിച്ച് അച്ഛൻ 'വിശ്വാസ വഞ്ചന' കാട്ടി; പരാതിയുമായി 24കാരി കോടതിയിൽ

ലൂഡോ കളിയിൽ തട്ടിപ്പിലൂടെ തോൽപ്പിച്ച് അച്ഛൻ 'വിശ്വാസ വഞ്ചന' കാട്ടി; പരാതിയുമായി 24കാരി കോടതിയിൽ

അച്ഛൻ 'തോല്‍പ്പിച്ച' സങ്കടത്തിൽ മകൾ പൂർണ്ണമായും തകർന്നു പോയിരുന്നു. ഏതായാലും നാല് കൗൺസിലിംഗ് സെഷനിലൂടെ യുവതിയുടെ സങ്കടം മാറ്റിയെടുത്തെന്നാണ് കൗൺസിലർ പറയുന്നത്.

Representative image of multiplayer game Ludo.

Representative image of multiplayer game Ludo.

  • Share this:
    ഭോപ്പാൽ: ലൂഡോ കളിക്കുന്നതിനിടെ അച്ഛൻ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി മകൾ. മധ്യപ്രദേശ് ഭോപ്പാൽ സ്വദേശിനിയായ 24കാരിയാണ് പിതാവിനെതിരെ പരാതിയുമായി കുടുംബ കോടതിയിലെത്തിയത്. അച്ഛനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നായിരുന്നു ആവശ്യമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

    Also Read-'അശ്ലീല വീഡിയോ': 'അവർക്ക് ശരിയെന്ന് തോന്നിയ രീതിയിൽ പ്രതിഷേധിച്ചു'; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് കെഎൻഎ ഖാദർ

    കുടുംബവുമൊന്നിച്ച് ലൂഡോ കളിക്കുന്നതിനിടെ അച്ഛൻ തട്ടിപ്പ് നടത്തി ജയിച്ചു. ഇതോടെ പിതാവിനോടുള്ള എല്ലാ ബഹുമാനവും നഷ്ടമായെന്ന് പറഞ്ഞാണ് മകൾ കുടുംബ കോടതി കൗൺസിലറായ സരിതയുടെ അരികിലെത്തിയത്. അച്ഛനും സഹോദരങ്ങളുമൊന്നിച്ച് ലൂഡോ കളിക്കുന്നതിനിടെ തന്‍റെ ഒരു ടോക്കൺ അച്ഛൻ വെട്ടി. അതും തട്ടിപ്പിലൂടെ. തന്‍റെ സന്തോഷം കാണുന്നതിനായി ഗെയിം അദ്ദേഹം തോറ്റു തരുമെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയുണ്ടായില്ല. അച്ഛനെ ഏറെ വിശ്വസിച്ചിരുന്നു അദ്ദേഹം ഗെയിമിൽ തട്ടിപ്പ് നടത്തുമെന്ന് കരുതിയിരുന്നില്ല' എന്നായിരുന്നു യുവതിയുടെ പരാതി.



    അച്ഛൻ 'തോല്‍പ്പിച്ച' സങ്കടത്തിൽ മകൾ പൂർണ്ണമായും തകർന്നു പോയിരുന്നു. ഏതായാലും നാല് കൗൺസിലിംഗ് സെഷനിലൂടെ യുവതിയുടെ സങ്കടം മാറ്റിയെടുത്തെന്നാണ് കൗൺസിലർ പറയുന്നത്.






    എന്നാൽ അതിനിടെ തന്നെ ഈ വിചിത്ര പരാതി സോഷ്യൽ മീഡിയയും ഏറ്റെടുത്തു. രസകരമായ ട്രോളുകളും മീമുകളുമായി വൈറലാവുകയും ചെയ്തു.
    Published by:Asha Sulfiker
    First published: