നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; സ്‌കൂളിനെതിരെ കേസു കൊടുത്ത അച്ഛന്‍ ആവശ്യപ്പെട്ടത് 73 ലക്ഷം രൂപയോളം

  അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; സ്‌കൂളിനെതിരെ കേസു കൊടുത്ത അച്ഛന്‍ ആവശ്യപ്പെട്ടത് 73 ലക്ഷം രൂപയോളം

  സ്കൂൾ അധികൃതർ പറയുന്നത്, വിഷയത്തെ സംബന്ധിച്ച് അവർ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ വംശീയ വിവേചനം ഉണ്ടായിട്ടില്ല എന്നാണ്.

  (Image: AP)

  (Image: AP)

  • Share this:
   ഏഴു വയസ്സുള്ള മിഷിഗണ്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, മാതാപിതാക്കളുടെ അനുമതിയില്ലാതെ, അധ്യാപിക തന്റെ മകളുടെ മുറിച്ചതിനെതിരെ കേസ് ഫയല്‍ ചെയ്തു. സ്‌കൂള്‍ ഡിസ്ട്രിക്ടിനും, ലൈബ്രേറിയനും, ഒരു അധ്യാപക സഹായിക്കും എതിരെ 7,36,90000 രൂപയോളം നഷ്ടപരിഹാരം ചോദിച്ചാണ് കേസ് കൊടുത്തത്. മൗണ്ട് പ്ലസന്റ് പബ്ലിക്ക് സ്‌കൂള്‍സിനെതിരായി ഗ്രാന്‍ഡ് റാപ്പിഡ്‌സിലുള്ള ഫെഡറല്‍ കോടതിയില്‍ ചൊവ്വാഴ്ചയാണ് കേസ് ഫയല്‍ ചെയ്തത് എന്ന് MLive.com റിപ്പോര്‍ട്ട് ചെയ്തു.

   ദ്വിവംശജയായ പെണ്‍കുട്ടിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു എന്നും, കുട്ടിയ്ക്കു നേരെ വംശീയ വിവേചനവും, ഭീഷണിയും നടത്തിയെന്നും, മനഃപ്പൂര്‍വ്വമായ വൈകാരിക ക്ലേശത്തിലേക്ക് നയിച്ച ആക്രമണത്തിനും പ്രഹരത്തിനും ഇടവരുത്തുകയും ചെയ്തു എന്നാണ് കുട്ടിയുടെ അച്ഛന്‍ പരാതിയില്‍ ആരോപിക്കുന്നത്.

   കഴിഞ്ഞ മാര്‍ച്ചില്‍ ഗനിയാര്‍ഡ് എലമെന്ററി സ്‌കൂളില്‍ നിന്നും തന്റെ മകള്‍ തിരികെ വീട്ടിലെത്തിയത്, തലയുടെ ഒരു വശത്തെ മുടി മുറിച്ച നിലയിലാണ്. ജൂര്‍ണി പറഞ്ഞത്, സ്‌കൂള്‍ ബസ്സില്‍ വെച്ച് അവളുടെ ഒരു സഹപാഠി കത്രിക ഉപയോഗിച്ച് അവളുടെ തലമുടി വെട്ടുകയായിരുന്നു എന്ന് ദ്വിവംശജനായ (കറുത്തതും വെളുത്തതും) ജിമ്മി ഹോഫ്‌മേയര്‍ ഏപ്രിലില്‍ ദി അസ്സോസിയേറ്റ് പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

   ബസില്‍ നടന്ന സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിനോട് പരാതിപ്പെടുകയും വ്യത്യസ്ത നീളത്തില്‍ വെട്ടിയ ജൂര്‍ണിയുടെ മുടി ഒരു സലൂണില്‍ കൊണ്ടു പോയി ശരിയായി വെട്ടുകയും ചെയ്തതിന് ശേഷം സ്‌കൂളില്‍ നിന്നും ജൂര്‍ണ്ണി തിരികെ വീട്ടിലെത്തിയത് തലയുടെ മറു വശത്തെ മുടിയും വെട്ടിയ നിലയിലാണ്.

   “ഞാന്‍ അവളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു, നിന്റെ മുടി ഇനി ഒരു കുട്ടിയും മുറിയ്ക്കാന്‍ പാടില്ല എന്ന് നിന്നോട് പറഞ്ഞു എന്നാണ് എന്റെ ഓര്‍മ്മ എന്ന് ഹോഫ്‌മേയെര്‍ ജൂര്‍ണിയോട് ചോദിച്ചു, അപ്പോള്‍ അവള്‍ പറഞ്ഞത്, “പക്ഷേ ഡാഡ്, ഇത്തവണ ടീച്ചറാണ് മുടി മുറിച്ചത് എന്നാണ്. മുടിയുടെ നീളം ശരിയാക്കാനായി മുറിയ്ക്കുന്നു എന്നാണ് ടീച്ചർ പറഞ്ഞത്.”

   ജൂർണിയുടെ അമ്മ വെളുത്ത വംശജയാണ്. ഹോഫ്മേയർ പറയുന്നത് ജൂർണിയുടെ മുടി മുറിച്ച സഹപാഠിയും ടീച്ചറും വെളുത്ത വംശജരാണന്നാണ്. “തങ്ങളുടെ ജീവനക്കാരെ ശരിയായ രീതിയില്‍ പരിശീലിപ്പിക്കുന്നതിലും, നിരീക്ഷിക്കുന്നതിലും, അച്ചടക്കം നേടിക്കൊടുക്കുന്നതിലും, അവരില്‍ ശരിയായ രീതിയില്‍ മേല്‍നോട്ടം വഹിക്കുന്നതിലും പരാജയപ്പെടുകയും, പരാതിയ്ക്ക് കാരണമായ ജീവനക്കാരില്‍ പ്രകടമായ അനുചിതമായ പെരുമാറ്റങ്ങളിലും, അവര്‍ക്ക് ലഭിച്ച അനുചിതമായ പരിശീലനത്തില്‍ നിന്നും, പരാതിയ്ക്ക് കാരണമായ പെരുമാറ്റങ്ങള്‍ തങ്ങളുടെ ജീവനക്കാരില്‍ ഉണ്ട് എന്ന് തിരിച്ചറിയുന്നതിലും ഡിസ്ട്രിക്ട് പരാജയപ്പെട്ടു” എന്ന് പരാതിയില്‍ പറയുന്നു.

   ജൂലൈയില്‍, മൗണ്ട് പ്ലസന്റ് പബ്ലിക്ക് സ്‌കൂള്‍സിന്റെ, വിദ്യാഭ്യാസ ബോര്‍ഡ്, ജൂണിയുടെ മുടി മുറിച്ച ജീവനക്കാരിയെ ശാസിച്ചതായി അറിയിച്ചിരുന്നു. കൂടാതെ സംഭവത്തെ കുറിച്ച് ഒരു മൂന്നാം കക്ഷിയെ ഉപയോഗിച്ച് സ്വതന്ത്ര അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അതില്‍ നിന്ന്, മുടി മുറിച്ച തൊഴിലാളിയ്ക്ക് ‘നല്ല ഉദ്ദേശങ്ങളായിരുന്നു’ ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. എന്നിരുന്നാലും മാതാപിതാക്കളുടെയോ ഡിസ്ട്രിക്ടിന്റെയോ അനുമതിയില്ലാതെ അങ്ങനെ ചെയ്തത് സ്‌കൂളിന്റെ നയങ്ങള്‍ക്ക് നേരെയുള്ള ലംഘനമാണ്. ബോർഡ് പറയുന്നത്, മറ്റ് രണ്ട് ജീവനക്കാർക്ക് സംഭവത്തെക്കുറിച്ച് അറിവ് ഉണ്ടായിരുന്നു എന്നും അവർ അത് റിപ്പോർട്ട് ചെയ്തില്ല എന്നുമാണ്. കൂടാതെ മൂന്ന് ജീവനക്കാരും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

   സ്കൂൾ അധികൃതർ പറയുന്നത്, വിഷയത്തെ സംബന്ധിച്ച് അവർ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ വംശീയ വിവേചനം ഉണ്ടായിട്ടില്ല എന്നാണ്. കൂടാതെ  വിദ്യാർത്ഥികൾ, അവരുടെ കുടുംബങ്ങൾ എന്നിവരുമായുള്ള അഭിമുഖങ്ങളും, സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച പോസ്റ്റുകൾ ഉൾപ്പെടെയുള്ള വീഡിയോകൾ, ഫോട്ടോകൾ എന്നിവയുടെ അവലോകനവും അന്വേഷണത്തിൽ ഉൾപ്പെടുത്തി എന്ന് സ്കൂൾ ബോർഡ് പറഞ്ഞു. ഡിസ്ട്രിക്ടിന്റെ അധികൃതരും സംഭവത്തിൽ ആഭ്യന്തര അവലോകനം നടത്തിയിട്ടുണ്ട്.

   എന്നാൽ ഡിസ്ട്രിക്ട് ഇത് സംബന്ധിച്ച്, ഒരിക്കലും തന്നെയോ ജുർണിയെയോ ചോദ്യം ചെയ്തിട്ടില്ലെന്ന് ഹോഫ്മെയർ പറഞ്ഞു. അവൾ ഇപ്പോൾ മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്. മൗണ്ട് പ്ലസന്റ് പബ്ലിക് സ്കൂളിന്റെ വിദ്യാഭ്യാസ ബോർഡിന്റെ അധ്യക്ഷയായ എമി ബോണ്ട് വ്യാഴാഴ്ച പറഞ്ഞത്, ഡിസ്ട്രിക്ടിന് ഇത് സംബന്ധിച്ച യാതൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ്.

   “സംഭവത്തിൽ ഞങ്ങളുടെ ഡിസ്ട്രിക്ടിന്റെ ഭാഗത്തു നിന്നും ഉചിതും കൃത്യവുമായ പ്രതികരണം നടത്തുകയും, സംഭവത്തെ കുറിച്ച് ഒരു മൂന്നാം കക്ഷി അന്വേഷണത്തിലൂടെ വെളിപ്പെടുത്തിയ കണ്ടെത്തലുകളും കണക്കിലെടുക്കുമ്പോൾ വസ്തുതകൾ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” പ്രസ്താവനയിൽ എമി പറഞ്ഞു. “അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾക്കെതിരെ ഞങ്ങൾ കോടതിയിൽ ശക്തമായി പ്രതിരോധം തീർക്കും, ഓരോ കുട്ടിക്കും, കലാലയത്തിനും, അവരുടെ തൊഴിലിനുമായി ലോകോത്തര വിദ്യാഭ്യാസം നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തിൽ നിന്ന് വ്യതിചലനം സൃഷ്ടിക്കാൻ ഈ സാഹചര്യത്തെ അനുവദിക്കില്ല,” എന്നും എമി കൂട്ടിച്ചേർത്തു.

   ഡിട്രോയ്ട്ടിന്റെ 150 മൈൽ (241 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി ആണ് ഡിസ്ട്രിക്ട് സ്ഥിതി ചെയ്യുന്നത്. അമേരിക്കയുടെ സെൻസസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, മൗണ്ട് പ്ലസന്‍സിലെ 4 ശതമാനം വരുന്ന 25,000ത്തോളം താമസക്കാര്‍ കറുത്ത വംശജരാണ്.
   Published by:Jayesh Krishnan
   First published:
   )}