HOME /NEWS /Buzz / ഏഴടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ ലോകകപ്പ് മാതൃക നിര്‍മ്മിച്ചു പിതാവ്; 'വിട്ടു കൊടുക്കാതെ' കപ്പിന്‍റെ കുഞ്ഞന്‍ മാതൃക തയ്യാറാക്കി മകനും

ഏഴടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ ലോകകപ്പ് മാതൃക നിര്‍മ്മിച്ചു പിതാവ്; 'വിട്ടു കൊടുക്കാതെ' കപ്പിന്‍റെ കുഞ്ഞന്‍ മാതൃക തയ്യാറാക്കി മകനും

പെന്‍സിലും കത്രികയും മൊട്ടുസൂചി മുതലായവ ഉപയോഗിച്ച് ക്രയോണ്‍സ് ചെത്തി 2.3 സെന്റിമീറ്റര്‍ നീളത്തിലാണ് കപ്പിന്‍റെ കുഞ്ഞന്‍ മാതൃക തയ്യാറായിരിക്കുന്നത്.

പെന്‍സിലും കത്രികയും മൊട്ടുസൂചി മുതലായവ ഉപയോഗിച്ച് ക്രയോണ്‍സ് ചെത്തി 2.3 സെന്റിമീറ്റര്‍ നീളത്തിലാണ് കപ്പിന്‍റെ കുഞ്ഞന്‍ മാതൃക തയ്യാറായിരിക്കുന്നത്.

പെന്‍സിലും കത്രികയും മൊട്ടുസൂചി മുതലായവ ഉപയോഗിച്ച് ക്രയോണ്‍സ് ചെത്തി 2.3 സെന്റിമീറ്റര്‍ നീളത്തിലാണ് കപ്പിന്‍റെ കുഞ്ഞന്‍ മാതൃക തയ്യാറായിരിക്കുന്നത്.

  • Share this:

    മലപ്പുറം: പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴടി ഉയരത്തില്‍ റോഡരികില്‍ കോണ്‍ക്രീറ്റില്‍ ലോകപ്പിന്റെ മാതൃക നിര്‍മ്മിച്ചപ്പോള്‍ വർഷങ്ങൾക്കിപ്പുറം വിട്ടു കൊടുക്കാതെ ഫുട്ബോള്‍ ലോകകകപ്പിന്‍റെ കുഞ്ഞന്‍ മാതൃക നിര്‍മ്മിച്ചിരിക്കുകയാണ് നാലാം ക്ലാസുകാരനായ മകൻ. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ ആലിക്കാ പറമ്പി അബി ഷെരീഫ് സെറീന ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനായ ഷാബിന്‍ ഹുസൈന്‍ ആണ് ഫുട്ബോള്‍ ലോക കപ്പിന്റെ മാതൃക തീര്‍ത്തത്.

    പെന്‍സിലും കത്രികയും മൊട്ടുസൂചി മുതലായവ ഉപയോഗിച്ച് ക്രയോണ്‍സ് ചെത്തി 2.3 സെന്റിമീറ്റര്‍ നീളത്തിലാണ് കപ്പിന്‍റെ കുഞ്ഞന്‍ മാതൃക തയ്യാറായിരിക്കുന്നത്. ഫുട്‌ബോള്‍ പ്രേമിയായ ഷാബിന്‍ യൂടൂബില്‍ കഴിഞ്ഞ ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനിടെയാണ് ഒരു കപ്പ് സ്വന്തമായി നിര്‍മ്മിക്കാമെന്ന തീരുമാനത്തിലെത്തിയത്.

    Also read-ദേ നമ്മടെ ചോദ്യപേപ്പറിലും മെസി! നാലാം ക്ലാസിലെ ഫാൻസുകാർ ഹാപ്പി

    പിന്നാലെ കയ്യിലുണ്ടായിരുന്ന ക്രയോണ്‍ പെന്‍സില്‍ ഉപയോഗിച്ച് 3 മണിക്കൂറിനുള്ളില്‍ ലോകകകപ്പിന്‍റെ കുഞ്ഞന്‍ മാതൃക നിര്‍മ്മിക്കുകയായിരുന്നു. പിതാവ് അബി ഷെരീഫ് കുവൈത്തില്‍ ആര്‍ട്ടിസ്റ്റാണ്. പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെട്ടിയാറ അങ്ങാടിയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കപ്പിന്റെ മാതൃക ഷാബിന്‍ ദിവസവും കാണുന്നതുമാണ്. വണ്ടൂര്‍ ഓട്ടണ്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാബിന്‍ നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. കുഞ്ഞന്‍ ലോകപ്പിന്റെ ചിത്രം പിതാവ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇനി വേനലവധിക്കാലത്ത് വിദ്യാലയം അടച്ചാല്‍ പ്രിയപ്പെട്ട കളിക്കാരനായ മെസ്സിയുടെ രൂപം നിര്‍മ്മിക്കാനുള്ള തീരുമാനത്തിലാണ് ഷാബിന്‍.

    First published:

    Tags: Malappuram, World Cup