ഇന്ത്യയിലെ അനിമേഷൻ പിതാവ് വിടവാങ്ങി; ഈ മലയാളിയെ നിങ്ങൾക്കറിയാമോ?

News18 Malayalam | news18
Updated: October 14, 2019, 10:45 AM IST
ഇന്ത്യയിലെ അനിമേഷൻ പിതാവ് വിടവാങ്ങി; ഈ മലയാളിയെ നിങ്ങൾക്കറിയാമോ?
ram mohan
  • News18
  • Last Updated: October 14, 2019, 10:45 AM IST
  • Share this:
മുംബൈ: ഇന്ത്യൻ അനിമേഷന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന റാം മോഹൻ (88) ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. അനിമേഷൻ രംഗം അമേരിക്കയുടെ വാൾട്ട് ഡിസ്നിയുടെ പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത് ഇന്ത്യയിൽ അനിമേഷന്റെ സാധ്യതകൾ തേടിയ ഈ ദീർഘവീക്ഷകൻ ഒരു മലയാളിയാണെന്ന് എത്ര പേര്‍ക്കറിയാം. തിരുവല്ല സ്വദേശിയാണ് ഇന്ത്യയിലെ അനിമേഷൻ പിതാവായി അറിയപ്പെടുന്ന റാം മോഹൻ.

1931 ആഗസ്റ്റ് 26 ന് തിരുവല്ലയിൽ ജനിച്ച അദ്ദേഹം മദ്രാസ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം പൂർത്തിയാക്കി പിജി പഠനത്തിനായാണ് മുംബൈയിലെത്തിയത്. കാർട്ടൂണുകളിലും കാരിക്കേച്ചറുകളിലും താത്പര്യമുണ്ടായിരുന്ന റാം മോഹൻ, ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിലെ എഡിറ്റോറിയൽ ഇല്ലസ്ട്രേഷനുകളിലൂടെയാണ് ഔദ്യോഗികമായി ഈ മേഖലയിലേക്ക് കടന്നത്.

Also Read-പൂന്തേനിലും മദ്യം! മദ്യപിച്ച തേനീച്ചകൾ കൂട്ടത്തോടെ ചത്തുവീഴുന്നു

1954 ല്‍ ബുദ്ധു എന്ന കഥാപാത്രത്തെ സൃഷ്ടിച്ചാണ് കാർട്ടൂണുകളിലൂടെയുള്ള കഥ പറച്ചിൽ ആരംഭിച്ചത്. ഒരു എണ്ണക്കമ്പനി പുറത്തിറക്കിയ ദ ബർമ ഷെൽ എന്ന മാസികയിലാണ് ബുദ്ധു അവതരിച്ചത്. പിന്നീട് അദ്ദേഹം ഫിലിംസ് ഡിവിഷന്റെ കാർട്ടൂൺ ഫിലിംസ് യൂണിറ്റിൽ ജോലി ആരംഭിച്ചു. വാൾട്ട് ഡിസ്നിയുടെ സഹപ്രവര്‍ത്തകനായ അനിമേറ്റർ ക്ലെയർ വീക്കിനെ കണ്ടതാണ് റാം മോഹന്റെ തലവര മാറ്റിയത്. റാമിന്റെ കാർട്ടൂണുകൾ ഇഷ്ടമായ ക്ലെയർ, അമേരിക്കയുടെ സാങ്കേതികപഠനസഹായ പദ്ധതിയിൽ റാമിനെ ഉൾപ്പെടുത്തുകയായിരുന്നു.

പിന്നീട് റാം മോഹൻ ബയോഗ്രാഫിക്സ് എന്ന നിർമാണക്കമ്പനിക്ക് രൂപം നൽകി. ജപ്പാനിലെ യുഗോ സാകോ എന്ന കമ്പനിയുമായി ചേർന്ന് ഇന്ത്യയിലെ ആദ്യ അനിമേറ്റഡ് ഫീച്ചർ ഫിലിമായ രാമായണ നിർമിച്ചത് റാം മോഹനാണ്. ഇതിനിടെ പല തവണ മികച്ച അനിമേഷൻ ചിത്രങ്ങൾക്കുള്ള ദേശീയപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1995 ൽ മുംബൈ ആസ്ഥാനമാക്കി ഗ്രാഫിറ്റി മൾട്ടിമീഡിയ ആരംഭിച്ചത് റാം മോഹനാണ്. പിന്നീട് ഇത് ഗ്രാഫിറ്റി സ്കൂൾ ഓഫ് അനിമേഷൻ ആയി വളർന്നു. അനിമേഷൻ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ ആ കലാകാരന് 2014 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

First published: October 14, 2019, 9:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading